കുക്കിംഗ് പാൻ എവിടെയാണ് വെയ്ക്കാറുള്ളത്? അറിയാതെ പോലും അടുക്കളയിൽ ഇക്കാര്യങ്ങൾ ചെയ്യരുത്! മുടിയും!!
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വാസ്തുവിന് പ്രാധാന്യം കൊടുത്തേ പറ്റുകയുള്ളൂ. വാസ്തുദോഷം ഉള്ള വീട്ടിലാണ് നിങ്ങൾ കഴിയുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല. നമ്മുടെ വീട്ടിൽ ഏറെ പ്രാധാന്യം ഉള്ള
സ്ഥലമാണ് അടുക്കള.
അടുക്കളയ്ക്ക് വാസ്തുവിലും പ്രാധാന്യമുണ്ട്. ഇവിടെ നമ്മൾ അറിയാതെ വരുത്തുന്ന അബദ്ധങ്ങൾ വലിയ തകർച്ച നമ്മുടെ ജീവിതത്തിൽ കൊണ്ടുവരും. അടുക്കളയുമായി ബന്ധപ്പെട്ട വാസ്തുവിനെ കുറിച്ച് വിശദമായി അറിയാം. അടുക്കള വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോഴും ശ്രദ്ധവേണം. കാരണം ദിശ തെറ്റിയാൽ ദാരിദ്ര്യമാണ് ഉണ്ടാവുക. എല്ലാ അടുക്കളകളിലും സാധാരണയായി ഉണ്ടാവുന്ന ഒന്നാണ് കുക്കിംഗ് പാൻ. ഈ കുക്കിംഗ് പാനുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ വരുത്തുന്ന ചില അബദ്ധം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം..
എവിടെയാണ് സൂക്ഷിക്കേണ്ടത്;
നിങ്ങള പാൻ ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഗ്യാസ് സ്റ്റൗവിന്റെ അടിയിലോ ഗ്യാസ് സ്റ്റൗവിന്റെ വലത് ഭാഗത്തോ വെയ്ക്കുക.
ഇങ്ങനെ വെയ്ക്കുന്നതാണ് നല്ലത് എന്നാണ് പറയുന്നത്.
വൃത്തിയാക്കുക: പാാചകത്തിന് ശേഷം പാൻ എപ്പോഴും വൃത്തിയാക്കണമെന്നാണ് പറയുന്നത്. തവ നനച്ചതിന് ശേഷം വൃത്തിയാക്കുന്നതാണ് ശരിയായ രീതി. പാചകം കഴിഞ്ഞ ഉടൻ വൃത്തിയാക്കരുത്. പാനിന് മുകളിൽ നാരങ്ങനീരിനൊപ്പം ഉപ്പ് ചേർത്ത് കുറച്ച് നേരം വെയ്ക്കുക.
അത് പോലെ രാത്രിയിൽ തവ കഴുകുമ്പോൾ വീട്ടിലെ രാഹുവിനെ മെച്ചപ്പെടുത്തും.
മറച്ച് വെയ്ക്കുക: നിങ്ങളുടെ അടുക്കളയിൽ വിവിധ ഭാഗങ്ങളിൽ പാത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇക്കാലത്ത് ഫാഷനാണ്. എന്നാൽ വാസ്തു പ്രകാരം പാൻ തുറസ്സായ സ്ഥലത്ത് വെയ്ക്കരുത്. ആരു കാണാത്ത സ്ഥലത്ത് വെയ്ക്കുന്നതാണ് നല്ലത്. മറ്റുള്ളവർ കാണുന്ന രീതിയിൽ വെയ്ക്കുന്നത് ദോഷമാണ്.
ഒഴിച്ചിടരുത്: പാചകത്തിന് ശേഷം ഗ്യാസ് സ്റ്റൗവിന് മുകളിൽ പാൻ ഒഴിച്ചിടരുത്. പാകം ചെയ്ത് കഴിയുമ്പോൾ എടുത്ത് വെയ്ക്കുകയോ, ആരും കാണാത്ത രീതിയിൽ ഗ്യാസിന് അടിയിൽ വെയ്ക്കുകയോ ചെയ്യുക. ഒഴിഞ്ഞു കിടന്നാൽ അത് വീട്ടിന്റെ സമ്പത്തിനെ ബാധിക്കും.
പാനിൽ ഉപ്പ് വിതറുക: നിങ്ങളുടെ കുടംബാംഗങ്ങളുടെ ആരോഗ്യവും വീടിന്റെ സമ്പത്തും മെച്ചപ്പെടുത്തുന്നതിന് പാനിൽ പാചകം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് അല്പം ഉപ്പ് വിതറുക. ഇങ്ങനെ ചെയ്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റങ്ങൾ കാണാൻ കഴിയും. അത് പോലെ തടസ്സങ്ങളുടെയും ദുരിതങ്ങളുടേയും ഗ്രഹമായ രാഹുവിനെ ശാമന്തമാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച് പാൽ തളിക്കുന്നത് ഏറെ ഗുണം ചെയ്യും. പെട്ടെന്നുള്ള ഫലങ്ങൾ കാണിക്കും. ശാന്തിയും സമാധാനവും ഉണ്ടാക്കും.












Click it and Unblock the Notifications