Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍പ്പൂരം വീട്ടിലുണ്ടോ..? എന്നാലിനി തിരിഞ്ഞുനോക്കേണ്ട, പലവഴിക്ക് പണം വരും

കര്‍പ്പൂരത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഹിന്ദുക്കള്‍ അവരുടെ ദേവതകളെ ആരാധിക്കുമ്പോള്‍ കര്‍പ്പൂരം കത്തിക്കാറുണ്ട്. വീടിനുള്ളില്‍ കര്‍പ്പൂരം കത്തിക്കുന്നത് വീടിന്റെ അന്തരീക്ഷം ശുദ്ധീകരിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. വീട്ടിലുള്ള എല്ലാ നെഗറ്റീവ് എനര്‍ജിയും ഇത് വഴി ഇല്ലാതാകും എന്നും വിശ്വാസമുണ്ട്. ആത്മീയ ഗുണങ്ങള്‍ക്കൊപ്പം ധാരാളം ഔഷധ ഗുണങ്ങളും കര്‍പ്പൂരം കത്തിക്കുന്നതില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.

C10 H 16O എന്ന രാസസൂത്രമുള്ള കര്‍പ്പൂരം ലഭിക്കുന്നത് കര്‍പ്പൂര മരത്തില്‍ നിന്നാണ്. കൃത്രിമമായും കര്‍പ്പൂരം ഉണ്ടാക്കുന്നുണ്ട്. ഇതാണ് പൊതുവെ ക്ഷേത്രങ്ങളിലും വീടുകളിലും ആരാധനയ്ക്കും മറ്റുമായി ഉപയോഗിക്കുന്നത്. എന്നാല്‍ കര്‍പ്പൂരത്തിന്റെ മരം നമ്മുടെ നാട്ടിലും വളര്‍ത്താവുന്ന ഒന്നാണ്. ഇന്ത്യ, ശ്രീലങ്ക, ചൈന, ജപ്പാന്‍, മലേഷ്യ, കൊറിയ, തായ്വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കര്‍പ്പൂര മരങ്ങള്‍ കാണപ്പെടുന്നു.

CAMPHOR

ഏകദേശം 50 മുതല്‍ 100 അടി വരെ ഉയരത്തില്‍ വളരുന്നവയാണ് കര്‍പ്പൂര മരങ്ങള്‍. ഇതിന്റെ പൂക്കളും പഴങ്ങളും ഇലകളും വളരെ ആകര്‍ഷകമാണ്. പലരുടേയും വീട്ടില്‍ ഒരു അലങ്കാര വൃക്ഷമായി കര്‍പ്പൂരം നടുന്നുണ്ട്. എന്നാല്‍ അലങ്കാരത്തിന് അപ്പുറം വാസ്തുവില്‍ വലിയ ഗുണഗണങ്ങളുള്ള വൃക്ഷമാണ് കര്‍പ്പൂരം. അതിനാല്‍ തന്നെ വാസ്തുവില്‍ കര്‍പ്പൂരത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ജ്യോതിഷത്തിലും വാസ്തുവിലും കര്‍പ്പൂരം ചെടി വളരെ ശുഭകരമായ ഒന്നായാണ് കണക്കാക്കുന്നത്. വീടിന് സമീപം കര്‍പ്പൂര ചെടി ഉണ്ടെങ്കില്‍ ആരോഗ്യം സ്ഥിരമായിരിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായിക്കുമെന്ന് പറഞ്ഞല്ലോ. അതോടൊപ്പം കുടുംബാംഗങ്ങളെ ദുഷ്ടശക്തികളുടെ നിഴലില്‍ നിന്ന് സംരക്ഷിക്കാനും കര്‍പ്പൂര ചെടി സഹായിക്കും.

വാസ്തു ശാസ്ത്ര പ്രകാരം കര്‍പ്പൂര ചെടിക്ക് സമ്പത്ത് ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് വീട്ടില്‍ കര്‍പ്പൂര ചെടി നടണം എന്ന് പഴമക്കാര്‍ പറയുന്നത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റുമെന്നും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും പറയപ്പെടുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കര്‍പ്പൂര ചെടി നല്ലതാണത്രേ.

ദാമ്പത്യ ജീവിതം സുസ്ഥിരമായി മുന്നോട്ട് പോകാന്‍ വീടിന്റെ കിഴക്ക് വശത്ത് ഒരു കര്‍പ്പൂര ചെടി വളര്‍ത്തുന്നത് ഉത്തമമാണ്. വീട്ടുകാര്‍ക്ക് മാനസിക സമാധാനം കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു. കര്‍പ്പൂര ചെടി പരത്തുന്ന സുഗന്ധം വീട്ടില്‍ വരുന്ന അതിഥികള്‍ക്കും വീട്ടുകാരെ കുറിച്ചുള്ള മതിപ്പ് കൂട്ടാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+