വീട്ടില്‍ നാലില്‍ കൂടുതല്‍ ബാത്ത്റൂമുണ്ടോ..? എങ്കില്‍ പണം പോകുന്ന വഴി കാണില്ല, കീശ കാലിയാകും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വാസ്തു ശാസ്ത്രവും. ഇവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ മിക്കവറും. വീട് നിര്‍മാണത്തില്‍ ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ബാത്ത്റൂമുകളുടെ സ്ഥാനം. ഇന്നത്തെ കാലത്ത് ബാത്ത്റൂമും ആഡംബരത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല.
ഒരു വീട്ടില്‍ തന്നെ നിരവധി ബാത്ത്റൂമുകള്‍ പണിയിക്കാറുണ്ട്. ഓരോ മുറിയിലും ഒരു അറ്റാച്ഡ് ബാത്ത്റൂം പോരാതെ ഒരു കോമണ്‍ ബാത്ത്റൂം കൂടി നിര്‍മിക്കുന്നവരാണ് പലരും. എന്നാല്‍ ബാത്ത്റൂം നിര്‍മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം വീടിന്റ നാല് മൂലകളിലും വരാന്‍ പാടില്ല എന്നുള്ളതാണ്. വീടിന്റെ നാല് മൂലയിലും ബാത്ത്റൂം നിര്‍മിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ ദോഷം വരുത്തും എന്നാണ് പറയുന്നത്.

ഇനി സ്ഥലപരിമിതിയാല്‍ മൂലകളില്‍ ബാത്റൂം സ്ഥാപിക്കണം എന്നുണ്ടെങ്കില്‍ കോണ്‍ ഭാഗത്ത് നിന്ന് അല്പം മാറി വേണം നിര്‍മിക്കാന്‍. കൂടാതെ ഡ്രെസിംഗ് ഏരിയയോ മറ്റോ തിരിച്ചോ ബാത്ത്റൂം നിര്‍മിക്കാം. ബാത്ത്റൂമിലെ ക്ലോസറ്റിന്റെ സ്ഥാനത്തിലും പ്രത്യേക ശ്രദ്ധ വേണം. വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കാവുന്ന രീതിയിലാവണം ക്ലോസെറ്റിന്റെ സ്ഥാനം ഉണ്ടായിരിക്കേണ്ടത്.
ബാത്ത്റൂമിനുള്ളില് സ്ഥാപിക്കുന്ന കണ്ണാടിയുടെ സ്ഥാനവും ശ്രദ്ധിക്കണം. ഇത് ഒരിക്കലും വടക്ക് അഭിമുഖമായിരിക്കരുത്. ബാത്ത്റൂമിന്റെ നാല് ചുവരുകളില്‍ ഒരെണ്ണം വീടിന്റെ പുറംഭിത്തി ആണ് എന്നും ഉറപ്പാക്കണം. ബാത്ത്റൂമിനുള്ളിലേക്ക് ആവശ്യത്തിനു വായുസഞ്ചാരവും വെളിച്ചവും കടക്കണം. അല്ലാത്തപക്ഷം ബാത്ത്റൂമിനുള്ളില് നെഗറ്റീവ് എനര്‍ജി കുടിയിരിക്കും.
ഉപയോഗം കഴിഞ്ഞാലും ബാത്ത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. ബാത്ത്റൂമിനുള്ളിലെ നെഗറ്റീവ് എനര്‍ജി വീടിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കാതിരിക്കാനാണ് ഇത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാത്ത്റൂം തേച്ച് കഴുകി അണുനാശിനി തളിച്ച് വൃത്തിയായി സൂക്ഷിക്കണം. ബാത്ത്റൂമിനുള്ളില് പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഒരു പാത്രത്തില്‍ അല്‍പ്പം കല്ലുപ്പിട്ട് നനയാത്ത തരത്തില്‍ വെക്കണം.
ഈ ഉപ്പ് പ്രത്യേക ഇടവേളകളില്‍ ഒഴിവാക്കുന്നു എന്ന് ഉറപ്പാക്കണം. വീടിന്റെ മധ്യഭാഗത്ത് പലരും കോമണ്‍ ബാത്ത്റൂം പണിയാറുണ്ട്. അത് ശരിയായ രീതിയല്ല. വടക്കോട്ട് ദര്‍ശനമുള്ള വീടിന്റെ തെക്ക് ഭാഗത്ത് മധ്യത്തായി ബാത്റൂം പണിയുന്നത് വീട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കും. വീട്ടില്‍ ബാത്ത്റൂമിന്റെ എണ്ണം പരമാവധി മൂന്നില്‍ കൂടുതല്‍ ആകാതിരിക്കാനും ശ്രദ്ധിക്കണം.
ബാത്ത്റൂം മാത്രമല്ല, സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനവും ശ്രദ്ധിക്കണം. വീടിന്റെ നാല് മൂലകളില്‍ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുന്നത് ഉചിതമായ രീതിയല്ല. സമാനമായി മധ്യഭാഗങ്ങളും തെക്ക് വശവും ഒഴിച്ച് മറ്റ് ഭാഗങ്ങളില്‍ സെപ്റ്റിക് ടാങ്കിന് സ്ഥാനം നല്‍കാവുന്നതാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications