കോണിപ്പടിയും ടോയ്‌ലറ്റും ഈ ദിശയിലാണോ..? വീട്ടിലെ സ്ത്രീകളുടെ ആയുസ് കുറയും, അകാലമരണം..!!
വീട് നിര്‍മാണത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ഇന്നത്തെ കാലത്ത് നിര്‍മിക്കുന്ന വീടുകളുടെ രൂപകല്പനയില്‍ വാസ്തു വൈകല്യങ്ങള്‍ ഏറെയാണ്. വീടുകളുടെ രൂപഭംഗിയില്‍ വരുത്തുന്ന മാറ്റങ്ങളാണ് പലപ്പോഴും വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നത്. വാസ്തു ദോഷമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടേണ്ടി വരും.
വീട് പണിയുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വാസ്തു തത്വങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയായിരിക്കും. വാസ്തു ദോഷമുള്ള വീട്ടില്‍ പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍ തമ്മില്‍ അസന്തുലിതാവസ്ഥയുണ്ടായിരിക്കും. ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവരുടെ ജീവിതത്തെയും ആണ് കൂടുതല്‍ ബാധിക്കുക. സ്ത്രീകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വാസ്തു വൈകല്യങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.

വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ കിണര്‍, കുഴല്‍ക്കിണര്‍, ഭൂഗര്‍ഭ ജലസംഭരണി എന്നിവയുണ്ടെങ്കില്‍ വീട്ടിലെ സ്ത്രീകളുടെ ആയുസിനെ ബാധിക്കും. ഇവര്‍ അസുഖം മൂലം മരണപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്‌തേക്കാം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ തെക്ക്-കിഴക്ക് ദിശയില്‍ ഗര്‍ഭിണികള്‍ ഉറങ്ങാന്‍ പാടില്ല. ഇവിടെ കിടന്നുറങ്ങുന്നത് കൊണ്ട് ഗാഢനിദ്ര ലഭിക്കില്ല.
ദോഷകരമായ ഈ ദിശയില്‍ കിടന്നുറങ്ങുന്ന സ്ത്രീകള്‍ക്ക് അനാവശ്യ ആശങ്കകളും പിരിമുറുക്കവും ഉണ്ടാകാം. ഇതുമൂലം ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പടിഞ്ഞാറ് ദിശയാണ് ഗര്‍ഭിണികള്‍ക്ക് ഏറെ അനുയോജ്യം. നവദമ്പതികള്‍ കിടപ്പുമുറിയില്‍ കണ്ണാടി വെക്കുന്നത് അവരുടെ ബന്ധത്തിന് നല്ലതല്ല. ഡ്രസിംഗ് ടേബിളിനായി കണ്ണാടി ആവശ്യമാണെങ്കിലും ഉറങ്ങുമ്പോള്‍ നിങ്ങളുടെ പ്രതിബിംബം കാണാത്ത വിധത്തില്‍ ആയിരിക്കണം ഇത് വെക്കേണ്ടത്.
മുറിയുടെ വടക്കോ കിഴക്കോ ഭിത്തിയില്‍ കണ്ണാടി വെക്കാം. ഉണരുമ്പോള്‍ നവദമ്പതികളുടെ ശരീരത്തിന്റെ ഏത് ഭാഗം കണ്ണാടിയില്‍ കണ്ടാലും അത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. വീടിന് പുറത്ത് നിന്ന് വരുന്ന ഒരാളുടെ ദൃഷ്ടി നിങ്ങളുടെ കിടക്കയിലേക്ക് നേരിട്ട് വീഴുന്ന തരത്തിലായിരിക്കരുത്. വളരെ വലിയ ജലസംഭരണി കിഴക്ക് ദിശയില്‍ വെക്കരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാക്കാം.
കിടപ്പുമുറിയില്‍ ടിവി വെക്കുന്നതും സ്ത്രീകള്‍ക്ക് ദോഷം ചെയ്യും. ഭാരമുള്ള സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാട്ടര്‍ ടാങ്ക് മുതലായവ തെക്കുകിഴക്ക് കോണില്‍ സൂക്ഷിക്കുന്നത് വീട്ടുടമസ്ഥന്റെ കടബാധ്യത വര്‍ധിക്കാനുള്ള സാധ്യതയുണ്ടാക്കുന്നു. മാത്രമല്ല തീപിടിത്തം, അകാല മരണം എന്നിവയ്ക്കും ഇത് കാരണമാകും. കിടപ്പുമുറിയില്‍ ഒന്നില്‍ കൂടുതല്‍ വാതിലുകള്‍ ഉണ്ടാകുന്നതും നല്ലതല്ല.
ടോയ്ലറ്റ് കിടപ്പുമുറിയിലാണെങ്കില്‍ അതിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. അല്ലാത്തപക്ഷം നെഗറ്റീവ് എനര്‍ജി മുറിക്കുള്ളില്‍ നിലനില്‍ക്കും. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഒരു ടോയ്ലറ്റോ കോണിപ്പടിയോ ഉണ്ടെങ്കില്‍ ഗൃഹനാഥയ്ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.
വീടിന്റെ വടക്കുകിഴക്ക് മൂല ഉയര്‍ന്നതും മറ്റെല്ലാ ദിശകളും അതിനെക്കാള്‍ താഴ്ന്നതും ആണെങ്കില്‍ വീട്ടിലെ സ്ത്രീകള്‍ക്ക് ഗുരുതരമായ രോഗം വരാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്ക് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന കക്കൂസ് വാസ്തുദോഷമായി കണക്കാക്കപ്പെടുന്നു. ഇത് ദേവസ്ഥാനമാണ്. ഇവിടെ കക്കൂസ് നിര്‍മ്മിക്കുന്നത് സ്ത്രീകളെ രോഗിയാക്കുക മാത്രമല്ല കുട്ടിയുടെ സന്തോഷം ഇല്ലാതാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications