വീടിന് മുന്നില്‍ വാഴയുണ്ടോ? മീന്‍ കഴുകിയ വെള്ളം വാഴക്ക് ഒഴിക്കാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്, കാരണം
വീട് നിര്‍മാണത്തില്‍ മാത്രമല്ല വീട്ടിലെ ഓരോ വസ്തുവുമായും വാസ്തു വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇക്കാര്യങ്ങളില്‍ എല്ലാം വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. എന്നാല്‍ വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ പോലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ചെയ്യുകയും അത് വഴി വാസ്തു ദോഷത്തിനിരയാകുകയും ചെയ്യാറുണ്ട്. മരങ്ങള്‍ക്കും ചെടികള്‍ക്കും വാസ്തു ശാസ്ത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്.
ഇത്തരത്തില്‍ വാഴയ്ക്ക് ഹൈന്ദവ വിശ്വാസത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. വിഷ്ണു ഭഗവാനും ദേവഗുരു ബൃഹസ്പതിയും വാഴയില്‍ കുടിയിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ട ഒരു സസ്യവര്‍ഗമാണ് വാഴ. വാസ്തുവില്‍ വാഴ സംബന്ധിച്ച് പല നിര്‍ദേശങ്ങളും ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

വീടിന് ചുറ്റും വാഴയുണ്ടെങ്കില്‍ അത് പതിവായി നനയ്ക്കണം എന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. വ്യാഴാഴ്ചകളില്‍ മഞ്ഞള്‍ പുരട്ടി വാഴയെ പൂജിക്കുന്നതും വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. വാഴയുടെ അടുത്ത് തുളസി ചെടി നടണം എന്നും വാസ്തു നിര്‍ദേശിക്കുന്നു. വാഴയില്‍ വിഷ്ണുവുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. തുളസി ചെടിയില്‍ അദ്ദേഹത്തിന്റെ പത്‌നിയും ഐശ്വര്യത്തിന്റെ ദേവതയുമായ ലക്ഷ്മി കുടിയിരിക്കുന്നു എന്നാണ് വിശ്വാസം.
അത്തരമൊരു സാഹചര്യത്തില്‍, ഇവ രണ്ടും ഒരുമിച്ച് നടുന്നതിലൂടെ ആ കുടുംബത്തിന് രണ്ട് പേരുടേയും അനുഗ്രഹം ലഭിക്കുന്നു. വീടിന്റെ , വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് എന്നീ ദിശകളില്‍ വേണം വാഴ വെക്കാന്‍. വാസ്തു പ്രകാരം വീടിന്റെ തെക്ക്, പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ വാഴ നടുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരിക്കലും വീടിന്റെ മുന്‍വശത്ത് വാഴ വെക്കരുത് എന്നും വാസ്തു നിര്‍ദേശിക്കുന്നു.
വീടിന്റെ പുറകുവശത്ത് എപ്പോഴും ഒരു വാഴ നടുക. എന്നാല്‍ വളരെ വൃത്തിയുള്ള സ്ഥലത്താണ് എന്ന് ഉറപ്പാക്കണം. വാഴയുടെ സമീപം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഒരു കാരണവശാലും വ്യാഴാഴ്ച വാഴ മുറിക്കരുത്. കുലച്ച വാഴപ്പഴം എടുത്താലും വ്യാഴാഴ്ചകളില്‍ വാഴ വെട്ടിമാറ്റരുത്. വാഴ ഉള്ള വീട്ടില്‍ സന്തോഷവും ഐശ്വര്യവും നല്‍കുന്നു എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
ഒരേ സ്ഥലത്ത് വ്യത്യസ്ത ഇനം വാഴ വെക്കുന്നത് ഉചിതമല്ല. ഇത് കൃഷിക്ക് ദോഷകരമാണ് എന്നത് പോലെ തന്നെ നിങ്ങളുടെ കുടുംബത്തിന്റെ സമാധാനത്തിനും മോശം ഫലമായിരിക്കും നല്‍കുക. വാഴയുടെ അടിയിലേക്ക് മീന്‍ കഴുകിയ വെള്ളം ഒഴിക്കരുത്. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ അസ്ഥിരപ്പെടുത്തും.












Click it and Unblock the Notifications