Vastu Tips: നിങ്ങളുടേത് മൂന്നംഗ കുടുംബമാണോ..? എങ്കില്‍ ഒരിക്കലും കുടുംബചിത്രം ചുവരില്‍ തൂക്കരുത്
വീട്ടിനുള്ളില്‍ പെയ്ന്റിംഗുകള്‍ വെക്കുക എന്നത് പണ്ട് കാലം മുതലെ മനുഷ്യര്‍ ചെയ്ത് വരുന്നതാണ്. വീടിനകം മനോഹരമാക്കുന്നതില്‍ ഇത്തരം പെയ്ന്റിംഗുകള്‍ക്ക് വലിയ സ്ഥാനം വഹിക്കാനാകും എന്നതില്‍ സംശയമില്ല. കഥകളി, കടല്‍, മനോഹരമായ താഴ്വാരം തുടങ്ങിയ നിരവധി പെയ്ന്റിംഗുകള്‍ പലയിടത്തും തൂക്കിയിടാറുണ്ട്. അതോടൊപ്പം കുടുംബ ചിത്രവും വെക്കാറുണ്ട്. എന്നാല്‍ വാസ്തു പ്രകാരം ഇവക്ക് നമ്മുടെ സുഖദുഖങ്ങളെ നിര്‍ണയിക്കാന്‍ കഴിയും എന്നാണ് പറയുന്നത്.
ചില കുടുംബചിത്രങ്ങള്‍ വീട്ടില്‍ തൂക്കിയിടുന്നത് നല്ലതല്ല. അതുപോലെ പലരും വാസ്തു പരിഗണിക്കാതെയാണ് പുതിയ പെയിന്റിംഗുകള്‍ വാങ്ങി തൂക്കിയിടുന്നത്. എന്നാല്‍ വാസ്തു പ്രകാരം ചില ചിത്രങ്ങള്‍ക്ക് വീട്ടില്‍ മോശം അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമത്രേ. നമ്മള്‍ പൊതുവെ പലരുടേയും വീട്ടില്‍ കണ്ട് വരുന്ന പെയ്ന്റിംഗുകള്‍ യഥാര്‍ത്ഥത്തില്‍ വീട്ടില്‍ വെക്കാന്‍ പാടില്ലാത്ത പെയ്ന്റിംഗുകളാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

ഏതൊക്കെയാണ് അത്തരം പെയ്ന്റിംഗുകളും കുടുംബചിത്രങ്ങളും എന്ന് നോക്കാം. കുടുംബചിത്രം എല്ലാവരുടേയും വീട്ടില്‍ സര്‍വ്വസാധാരണയായി കണ്ട് വരുന്നതാണ്. എന്നാല്‍ ചില കുടുംബ ചിത്രങ്ങള്‍ വീട്ടില്‍ വെക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. നിങ്ങളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രം ഭിത്തിയില്‍ തൂക്കാന്‍ പാടില്ല. ഇനി മൂന്നംഗ കുടുംബമാണ് നിങ്ങളെങ്കിലും ഇത് തന്നെയാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
പകരം ടേബിളിലോ മറ്റോ സ്റ്റാന്റോട് കൂടി ഫ്രെയിം വെക്കാവുന്നതാണ്. എന്നാല്‍ വീട്ടിലെ ഏതെങ്കിലും ഭിത്തിയില്‍ നിങ്ങളുടെ കുടുംബത്തിന്റെ ഫോട്ടോ വയ്ക്കുമ്പോള്‍, അതില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരിക്കണം. മൂന്ന് സുഹൃത്തുക്കളുടെ ചിത്രങ്ങളും സ്ഥാപിക്കാന്‍ പാടില്ല. ഇത് കുടുംബാംഗങ്ങള്‍ക്ക് വളരെ അധികം ദോഷം ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രാവ്, കാക്ക, കഴുകന്‍, മൂങ്ങ, പാമ്പ്, മറ്റ് ഇഴജന്തുക്കള്‍ എന്നിവയുടെ ചിത്രങ്ങള്‍ വീട്ടില്‍ വെക്കരുതെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇതെല്ലാം നിങ്ങളുടെ വീട്ടില്‍ നിഷേധാത്മകത കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പിശാച്, പ്രേതം, ഭീകരസത്വങ്ങള്‍ എന്നിവയുടെ പെയ്ന്റിംഗുകളും വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍, അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം.
കിടപ്പുമുറിയില്‍ ഒരു കാരണവശാലും യുദ്ധത്തിന്റെ ചിത്രം വെക്കരുത്. പൊതുവെ പലരുടേയും വീട്ടില്‍ മഹാഭാരതയുദ്ധത്തിന്റെ ചിത്രങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇത് വീട്ടുകാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വളരാന്‍ ഇടയാക്കും. കടലില്‍ മുങ്ങുന്ന ബോട്ടിന്റെയോ കപ്പലിന്റേയോ ചിത്രങ്ങള്‍ വീടിനകത്ത് വെക്കാന്‍ പാടില്ല. മുങ്ങിത്താഴുന്നതോ തകര്‍ന്നതോ ആയ ബോട്ടിന്റെയോ കപ്പലിന്റെയോ ചിത്രം വീട്ടിനുള്ളില്‍ ദുഖം ക്ഷണിച്ച് വരുത്തും.
അസ്തമയ സൂര്യന്റെ ചിത്രം വീട്ടില്‍ വെക്കുന്നതിനേയും വാസ്തു ശാസ്ത്രം നിഷേധിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ നിങ്ങളുടെ മനസില്‍ അകാരണമായ നിരാശ വളര്‍ത്താന്‍ കാരണമാകും. മുള്ളുള്ള ചെടികളുടെ ചിത്രം വീട്ടിനുള്ളില്‍ വെക്കുന്നതിനേയും വാസ്തു ശാസ്ത്രം എതിര്‍ക്കുന്നു.












Click it and Unblock the Notifications