Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിയും ഉപ്പും തീര്‍ന്നതിന് ശേഷമാണോ വാങ്ങിക്കാറുള്ളത്? എങ്കില്‍ ഉറപ്പായും പാപ്പരാകും

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. നമ്മള്‍ ഭക്ഷണം പാചകം ചെയ്യുന്നത് അടുക്കളയിലായതിനാല്‍ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോസിറ്റിവിറ്റി വ്യാപിക്കുന്നതിനും വീട്ടില്‍ എല്ലായിടത്തും സന്തോഷം ഉണ്ടെന്ന് ഉറപ്പാക്കാനും അടുക്കള എപ്പോഴും പോസിറ്റിവിറ്റി ഉള്ള സ്ഥലമാകേണ്ടത് അത്യാവശ്യമാണ്. അടുക്കളയാണ് സന്തോഷവും സമാധാനവും വീട്ടില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുമെന്ന് നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

വാസ്തു ശാസ്ത്രം അനുസരിച്ച് അടുക്കളയില്‍ എപ്പോഴും ചില കാര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം അവ നഷ്ടപ്പെട്ടാല്‍ അത് നിങ്ങളുടെ ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ചില വസ്തുക്കള്‍ അടുക്കളയില്‍ കാലിയായി കിടക്കാന്‍ പാടില്ല. ഇത് ഉറപ്പ് വരുത്തുന്നതിലൂടെ അവരുടെ ജീവിതത്തില്‍ വിജയവും സന്തോഷവും ആസ്വദിക്കാന്‍ കഴിയും.

vastu tips

നമ്മുടെ സ്വന്തം ക്ഷേമത്തിന് വളരെ പ്രധാനപ്പെട്ട ഈ അടുക്കളയിലെ അവശ്യവസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടുക്കളയില്‍ ഒരിക്കലും മാവ് തീര്‍ന്നുപോകരുത്. ചിലര്‍ അടുക്കളയില്‍ മാവ് തീര്‍ന്നതിന് ശേഷമാണ് അടുത്തത് വാങ്ങി കണ്ടെയ്‌നറിലോ പാത്രങ്ങളിലോ നിറക്കുക. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല. മാവ് കണ്ടെയ്‌നര്‍ പൂര്‍ണ്ണമായും ശൂന്യമാകുന്നതുവരെ കാത്തിരിക്കരുത്.

നിലവിലെ മാവ് കഴിയുന്നതിന് മുന്‍പ് തന്നെ അത് നിറക്കാനുള്ള മാവ് വാങ്ങി വെച്ചിരിക്കണം. അത് കഴിയുന്ന മുറക്ക് പുതിയത് നിറച്ച് വെക്കുകയും വേണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടവും ദൗര്‍ഭാഗ്യവും ഉണ്ടായേക്കാം. അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന മഞ്ഞളും ഒരിക്കലും തീര്‍ന്ന് പോകാന്‍ പാടില്ല. എല്ലാവരുടേയും അടുക്കളയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍.

അതിനാല്‍, അവയില്‍ ഒരിക്കലും മഞ്ഞള്‍ തീര്‍ന്നുപോകില്ലെന്ന് ഉറപ്പാക്കണം. മഞ്ഞള്‍ തീരുന്നതിന് മുമ്പ് മാര്‍ക്കറ്റില്‍ നിന്ന് ഒരു പുതിയ പാക്കറ്റ് മഞ്ഞള്‍ വാങ്ങണം. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുരുദോഷം പ്രത്യക്ഷപ്പെടുന്നു. നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ നിരാശയും സമ്മര്‍ദ്ദവും ഉണ്ടാക്കുകയും ചെയ്യും.

അതേസമയം എല്ലാവരും മനസില്‍ സൂക്ഷിക്കേണ്ട മറ്റൊരു കാര്യം അബദ്ധവശാല്‍ പോലും ഒരിക്കലും മഞ്ഞള്‍ ആര്‍ക്കും കടം കൊടുക്കുകയോ മറ്റാരില്‍ നിന്നും മഞ്ഞള്‍ കടം വാങ്ങുകയോ ചെയ്യരുത്. അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് അരി. പല ആചാരങ്ങളിലും ഉപയോഗിക്കുന്ന അരി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ അടുക്കളയില്‍ അരി തീര്‍ന്നാല്‍ അത് ശുക്ര ദോഷത്തിലേക്ക് നയിക്കും.

അത് നിങ്ങളുടെ അഭിവൃദ്ധി, വളര്‍ച്ച, ഭൗതിക സന്തോഷം എന്നിവയെ പ്രതികൂലമായി ബാധിക്കും. അരി തീരുന്നതിന് മുമ്പ് കടയില്‍ നിന്ന് വാങ്ങുക. അരി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഉപ്പ്. അടുക്കളയില്‍ ഒരിക്കലും ഉപ്പ് തീര്‍ന്നുപോകരുത്. അടുക്കളയില്‍ ഉപ്പ് തീര്‍ന്നാല്‍ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പലമടങ്ങ് വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+