വീട്ടിലെന്നും കലഹമാണോ..? ഈ ചെടി വീട്ടിനുള്ളില്‍ വെച്ച് നോക്കൂ, മാറ്റം അറിയാം
ഇന്നത്തെ കാലത്ത് വീടിനകം ഇന്‍ഡോര്‍ പ്ലാന്റ് കൊണ്ട് അലങ്കരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എല്ലാവരും അവരുടെ വീടിന്റെ അന്തരീക്ഷം പുതുമയുള്ളതും വായുസഞ്ചാരമുള്ളതുമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനായി മികച്ച ഓപ്ഷന്‍ ഇന്‍ഡോര്‍ പ്ലാന്റ് നട്ടുപിടിപ്പിക്കുക എന്നതാണ്. ചെടികള്‍ നമുക്ക് ശുദ്ധവായുവും ഓക്സിജനും നല്‍കുന്നു എന്നത് നമുക്കെല്ലാം അറിയാവുന്നതാണ്.
എന്നാല്‍ വീട്ടിലെ പല വാസ്തു വൈകല്യങ്ങളും അകറ്റി നിര്‍ത്താനും ഇവ സഹായിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ചില മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചാല്‍ സന്തോഷവും ഐശ്വര്യവും വീട്ടില്‍ കൊണ്ടുവരാം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തുവില്‍ വിശ്വസിക്കുകയും പൂന്തോട്ടപരിപാലനം ഇഷ്ടപ്പെടുന്നവരുമാണെങ്കില്‍ നിങ്ങളും വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടില്‍ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് നോക്കൂ.

കാതലായ മാറ്റം ജീവിതത്തില്‍ ഇതുവഴി കാണാന്‍ സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് പീസ് ലില്ലി. വാസ്തു ശാസ്ത്രത്തില്‍ ഈ ചെടിക്ക് വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. ഈ ചെടി കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ഉറക്ക രീതി മെച്ചപ്പെടുത്താനും പേടിസ്വപ്നങ്ങളില്‍ നിന്ന് രക്ഷനേടാനും സഹായിക്കും.
പീസ് ലില്ലി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. ഓഫീസിലെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും പീസ് ലില്ലി സഹായിക്കും. വൈകാരിക ക്ഷേമത്തിന് ഇത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ഓഫീസില്‍ എവിടെ വേണമെങ്കിലും പീസ് ലില്ലി ചെടി സൂക്ഷിക്കാമെങ്കിലും വടക്ക് കിഴക്ക് ഭാഗത്ത് സൂക്ഷിക്കുന്നതായിരിക്കും മികച്ച ഫലം നല്‍കുക എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
അധികം വലുതല്ലാത്തതിനാല്‍ തന്നെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത വീട്ടിലെ ഏത് സ്ഥലത്തും ഇത് സൂക്ഷിക്കാം. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും പീസ് ലില്ലി സഹായിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു പ്രകാരം പഠനമുറിയുടെ ദിശ, കുട്ടിയുടെ പഠിക്കാനിരിക്കുന്നതിന്റെ ദിശ മുതലായവ ഇവരുടെ ശ്രദ്ധ കുറവിന് കാരണമായേക്കാം.
ഇത്തരമൊരു സാഹചര്യത്തില്‍ പീസ് ലില്ലി ചെടികള്‍ പഠനമുറിയില്‍ വെക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തേയും ശ്രദ്ധയേയും പുരോഗതിയിലേക്ക് നയിക്കും. അതിനാല്‍ കുട്ടികളുടെ പഠനമുറിയില്‍ ഏത് ദിശയിലാണെങ്കിലും പീസ് ലില്ലി ചെടി നട്ടുവളര്‍ത്താം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ വിപരീത ദോഷമായിരിക്കും സമ്മാനിക്കുക.












Click it and Unblock the Notifications