Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാരിദ്ര്യം മാറും, വീട്ടിലേക്ക് പണം ഒഴുകിയെത്തുകയും ചെയ്യും; കുരുമുളക് ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആരാണ് ആ​ഗ്രഹിക്കാത്തത്. പക്ഷേ ​ സമയം ശരിയല്ലെങ്കിൽ ഒരു പുരോ​ഗതിയും ഉണ്ടാവില്ല, ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനവും ദിശയും ഓരോ വ്യക്തിയേയും ബാധിക്കുന്നു. ​ഗ്രഹങ്ങളുടെ സ്ഥാനം മോശമായാൽ ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ജ്യോതിഷത്തിൽ ​ഗ്രഹങ്ങളെ ശാന്തമാക്കാൻ നിരവധി മാർ​ഗങ്ങളുണ്ട്.

tip

ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ് കുരുമുളക്, ഈ കുരുമുളകിന് നിങ്ങളുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം കൊണ്ടുവരാൻ സഹായിക്കാൻ സാധിക്കും. ശനി ദോഷം കൊണ്ട് പ്രയാസപ്പെടുന്ന വ്യക്തികൾക്ക് കുരുമുളക് പരിഹാരമാണ്. കുരുമുളക് കൊണ്ട് ചില കാര്യങ്ങൾ ചെയ്താൽ ശനി ദോഷത്തിന് പരിഹാരമുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും പുരോ​ഗതിയും ഉണ്ടാവും. നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാവും.

ശനി ദോഷം അകറ്റാനും പുരോ​ഗതി ഉണ്ടാവാനും എങ്ങനെയാണ് കുരുമുളക് ഉപയോ​ഗിക്കേണ്ടത് എന്ന് അറിയാം. ‌

അഞ്ച് കുരുമുളക് എടുക്കുക. അവ നിങ്ങളുടെ തലയ്ക്ക് മുകളിൽ 7 തവണ ചുറ്റിക്കണം. ആരുമില്ലാത്ത സ്ഥലത്ത് നിൽക്കുക. അവയിൽ നിന്ന് നാല് കുരുമുളക് എടുത്ത് നാല് ദിശകളിലേക്ക് എറിയുക. അഞ്ചാമത്തെ കുരുമുളക് ആകാശത്തേക്ക് എറിഞ്ഞ് തിരിഞ്ഞ് നോക്കാതെ വീട്ടിലേക്ക് പോകുക. കുരുമുളക് കൊണ്ടുള്ള ഈ തന്ത്രം ശനിയുടെ ദോഷത്തിൽ നിന്ന് മുക്തി നേടാനും ഐശ്വര്യം വരാനും സഹായിക്കും.

കുരുമുളകും പതിനൊന്ന് രൂപയും ഒരു കറുത്ത തുണിയിൽ കെട്ടി പാവപ്പെട്ട ഒരാൾക്ക് ദാനം ചെയ്യുക. ഇതും ശനി ദോഷം ഇല്ലാതാക്കാൻ സഹായിക്കും.

ജോലികളിൽ ആവർത്തിച്ചുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ കുരുമുളക് കൊണ്ട് പ്രതിവിധി ചെയ്യണം. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കുരുമുളക് പ്രധാനവാതിലിൽ സൂക്ഷിക്കണം. ഇനി ഈ കുരുമുളകിൽ ചവിട്ടി പുറത്ത് പോകുക. ഏത് ജോലിയും നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. അതിൽ നിങ്ങൾക്ക് തീർച്ചായയും വിജയം ഉണ്ടാവും.

ദൃഷ്ടി ദോഷം അകറ്റാനും കുരുമുളക് മതി. വീടിന്റെ ഏതെങ്കിലും കോണിലുള്ള വിളക്കിൽ 7 - 8 കുരുമുളക് ഇട്ട് കത്തിക്കുക. സാമ്പത്തിക പ്രതിസന്ധികളും അകറ്റും കണ്ണേറും ഇല്ലാതാക്കും.

അപ്പോൾ സാമ്പത്തിക പ്രതിസന്ധികളും ശനിയുടെ കോപങ്ങളും നേരിടുന്നുണ്ടെങ്കിൽ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+