Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ ഭിത്തിയില്‍ ഈ ചിത്രങ്ങളുണ്ടോ..? എങ്കില്‍ പേടിക്കേണ്ട, പലവഴിക്ക് പണം കൈയിലെത്തും

എല്ലാവര്‍ക്കും വീട് മനോഹരമാക്കണമെന്ന ആഗ്രഹം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ അവര്‍ അലങ്കാരത്തിനായി ചെറിയ വസ്തുക്കളൊക്കെ ഉപയോഗിക്കാറുണ്ട്. വീടിന്റെ ഭിത്തികള്‍ അലങ്കരിക്കാന്‍ വേണ്ടി പലരും ചിത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ അലങ്കാരത്തിനായി വെക്കുന്ന ചിത്രങ്ങള്‍ വീട്ടിലെ അംഗങ്ങളുടെ ജീവിതത്തെ ബാധിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ.

വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങള്‍ വീടിന്റെ അലങ്കാരത്തിനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സാമ്പത്തികാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തും. ചില പ്രത്യേക ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുക മാത്രമല്ല നിങ്ങളുടെ സമ്പത്ത് വര്‍ധിക്കുന്നതിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ വെക്കേണ്ട അത്തരം ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

vastu tips

നീന്തുന്ന മത്സ്യത്തിന്റെ ചിത്രം വീട്ടില്‍ വെക്കുന്നത് ആയുസ് വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. നീന്തുന്ന മത്സ്യങ്ങളുടെ ചിത്രങ്ങള്‍ ജീവന്റെ സൂചകമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഈ ചിത്രം വീട്ടില്‍ വെക്കുന്നത് കുടുംബാംഗങ്ങളുടെ ആയുസിനെ ഗുണപരമായി ബാധിക്കും. സൂര്യോദയം, വലിയ മലകള്‍, വെള്ളം എന്നിവയുടെ ചിത്രങ്ങള്‍ വീട്ടില്‍ വെക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

വാസ്തു ശാസ്ത്ര പ്രകാരം ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍, പോസിറ്റീവ് എനര്‍ജി നിങ്ങളില്‍ വരും, അത് നിങ്ങളെ ശുഭാപ്തിവിശ്വാസികളാക്കുകയും ചെയ്യും. വീട്ടില്‍ എപ്പോഴും ചിരിക്കുന്ന മുഖങ്ങളുടെ ഒരു ചിത്രം ഉണ്ടായിരിക്കണം. ഇത്തരമൊരു ചിത്രം വീട്ടില്‍ പോസിറ്റിവിറ്റി നിറയ്ക്കും.

അതുവഴി വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതുമൂലം വീട്ടിലെ അംഗങ്ങളും സന്തോഷത്തോടെയും ഐശ്വര്യത്തോടെയും തുടരുന്നു. ഒഴുകുന്ന വെള്ളത്തിന്റെ ചിത്രം വീട്ടില്‍ വെക്കുന്നത് ഭാഗ്യം വിളിച്ച് വരുത്തും. ഒഴുകുന്ന നീരുറവയുടെയോ നദിയുടെയോ ചിത്രം വെക്കുന്നത് ശുഭകരമാണ്. വാസ്തു ശാസ്ത്ര പ്രകാരം ശാന്തമായി വെള്ളം ഒഴുകുന്നത് ഭാഗ്യത്തിന്റെ പ്രതീകമാണ്.

ജോലിസ്ഥലത്തോ വീട്ടിലോ ധാരാളം നെഗറ്റീവ് എനര്‍ജി നിലനില്‍ക്കുന്നുണ്ട് എങ്കില്‍ ഒരു കുഞ്ഞാടിന്റെ ചിത്രം വെക്കുക. വാസ്തു പ്രകാരം, അത്തരമൊരു ചിത്രം സ്ഥാപിക്കുന്നത് ഭാഗ്യവും സമ്പത്തും വര്‍ധിപ്പിക്കും. അതുപോലെ തന്നെ ഉറങ്ങുന്ന ഭാഗ്യം ഉണര്‍ത്താനും ഇത് വഴി സാധിക്കും.

വളരെയധികം സമ്പത്തും സമൃദ്ധിയും ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടിലെ അതിഥി മുറിയില്‍ ഹംസത്തിന്റെ ഒരു വലിയ ചിത്രം സ്ഥാപിക്കുക. വീടിന്റെ വടക്കെ ഭിത്തിയില്‍ ലക്ഷ്മിയുടെയോ കുബേരന്റെയോ ചിത്രം വെക്കുന്നതും സമ്പത്തിനെ ആകര്‍ഷിക്കും. ഇവ രണ്ടും സമ്പത്തിന്റെ ദേവതകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+