ചെമ്പരത്തി മുതൽ ജമന്തി വരെ; കുബേര ദേവനെ പ്രീതിപ്പെടുത്താൻ വീട്ടിൽ നടേണ്ട ചെടികൾ ഇവ; സമ്പത്ത് വന്നുകയറും
നമ്മുടെ ജീവിതത്തിൽ വാസ്തുവിനും ജ്യോതിഷത്തിനും ഉള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഐശ്വര്യവും സമാധാനവും സമ്പത്തുമൊക്കെ ഉണ്ടാവണമെങ്കിൽ വാസ്തുവിലും ജ്യോതിഷത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികമായി പുരോഗതി വന്നുചേരാൻ കുബേരന്റെ അനുഗ്രഹം ഏറെ പ്രധാനപ്പെട്ടതാണ്. കുബേരൻ പ്രീതിപ്പെടുകയും നമ്മളെ അനുഗ്രഹിക്കുകയും വേണം.
കുബേര ദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം ലഭിക്കാൻ വാസ്തുവിൽ ചില വഴികളുണ്ട്. എന്താണ് ആ വഴികളെന്ന് നോക്കാം. കുബേര ദേവന് ഇഷ്ടപ്പെട്ട ചെടികൾ ഉണ്ട്. ആ ചെടികൾ നിങ്ങളുടെ വീട്ടിൽ ശരിയായ ദിശയിലും സ്ഥലത്തും നട്ടാൽ കുബേരന ദേവനെ സന്തോഷിപ്പിക്കാൻ കഴിയും.

ദേവന്മാരോടും ദേവതകളോടും ബന്ധപ്പെട്ട നിരവധി വൃക്ഷങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും ജ്യോതിഷത്തിൽ പറയുന്നുണ്ട്. ഈ മരങ്ങളും ചെടികളും നിങ്ങൾ വീട്ടിൽ വെച്ച് പിടിപ്പിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാവും. ഈ ചെടികൾ വാസ്തു പ്രകാരം നടുക എന്നതാണ് പ്രാധാന്യം. സമ്പത്ത് വന്നുചേരും.
കുബേര ദേവന് പ്രിയപ്പെട്ട ചെടികളും അവ നടേണ്ട ദിശയും
ജെയ്ഡ് ചെടി (ക്രാസ്സുല ചെടി) : വാസ്തു ശാസ്ത്ര പ്രകാരം കുബേര ദേവന് ഏറ്റവും പ്രിയപ്പെട്ട ചെടിയാണ് ജെയ്ഡ് ചെടി ( ക്രാസ്സുല ചെടി). വീടിന്റെ വടക്ക് ദിശയിലാണ് ഈ ചെടി വളർത്തേണ്ടത്. വീടിന്റെ തെക്ക് - പടിഞ്ഞാറ് ദിശയിൽ വെച്ചാൽ വ്യക്തിയുടെ ജോലിയിൽ പുരോഗതി ഉണ്ടാവും.. നിങ്ങളുടെ ഓഫീസിലെ ഡെസ്ക്കിന് മുകളിലായും ഈ ചെടി വെയ്ക്കാം.
ജെയ്ഡ് ചെടി പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: വാസ്തു ശാസ്ത്ര പ്രകാരം ജെയ്ഡ് ചെടി നടുന്ന സ്ഥലത്ത് ഇരുട്ട് ഉണ്ടാവരുത്. വീട്ടിൽ ഈ ചെടി നടുകയാണെങ്കിൽ അത് ബാൽക്കണിയിൽ വെയ്ക്കുന്നതാണ് നല്ലത്. കാരണം ചെടിക്ക് നല്ല സൂര്യ പ്രകാശം ലഭിക്കും. ചെടിക്ക് കൂടുതൽ സൂര്യ പ്രകാശം ലഭിക്കുമ്പോൾ വ്യക്തിയുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകും
കുബേരന് പ്രിയപ്പെട്ട മഞ്ഞൾ: മഞ്ഞൾ ചെടി കുബേരന് ഏറെ ഇഷ്ടപ്പെട്ട ചെടിയാണ്. ഇത് നിങ്ങൾ വീട്ടിൽ വെച്ചാൽ കുബേര ദേവന്റെ അനുഗ്രഹം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും.
മഞ്ഞ ജമന്തി: മഞ്ഞ ജമന്തി നട്ടുപിടിപ്പിച്ചാലും സാമ്പത്തികമായ ഉയർച്ച ഉണ്ടാവും.
ചെമ്പരത്തി: വീട്ടിൽ ചെമ്പരത്തി ഉള്ളത് ഗുണം ചെയ്യും. ചെമ്പരത്തി പൂവ് എത്ര മനോഹരമായി കാണുന്നുവോ അത്രത്തോളം വീടിന് ഗുണം ലഭിക്കും. ചെമ്പരത്തി കുബേരന് ഏറെ പ്രിയപ്പെട്ട ചെടിയാണ്. ചെമ്പരത്തി വളർത്തുമ്പോൾ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.












Click it and Unblock the Notifications