ദാരിദ്ര്യം മാറി സമ്പന്നനാകണോ? വീട്ടില്‍ ചെമ്പരത്തി നടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി, പണം വന്ന് നിറയും!
വാസ്തു ശാസ്ത്രം എല്ലാവരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. വാസ്തു ശാസ്ത്രത്തിന് അനുസൃതമായി ജീവിക്കുന്നത് ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകും എന്ന് വിശ്വസിക്കുന്നു. മറിച്ച് വാസ്തു വൈകല്യമുള്ള വീട്ടില്‍ ജീവിക്കുന്നവരുടെ വീട്ടില്‍ എന്നും പ്രശ്‌നങ്ങളും ദുരിതങ്ങളുമാകും എന്നും പറയപ്പെടുന്നു.
വീട്ടില്‍ ചെമ്പരത്തി ചെടി വളര്‍ത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇതിന്റെ വാസ്തു ശാസ്ത്രപരമായ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാന്‍ വഴിയില്ല. ചെമ്പരത്തി ചെടി ശരിയായ ദിശയില്‍ നടുന്നത് ഒരു വ്യക്തിയുടെ ദാമ്പത്യത്തില്‍ വരുന്ന തടസങ്ങള്‍ നീക്കുകയും ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ഏതൊരാളുടെ ജീവിതത്തിലാണോ ദാരിദ്ര്യവും പണനഷ്ടവും വിടാതെ പിന്തുടരുന്നത് അത്തരക്കാര്‍ വീട്ടില്‍ ചെമ്പരത്തി ചെടി നടണം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. പലതരത്തിലുള്ള ചെമ്പരത്തികള്‍ നാട്ടില്‍ സുലഭമാണെങ്കിലും വാസ്തു ദോഷങ്ങള്‍ക്കുള്ള പ്രതിവിധിയായി എല്ലാവരും ശുപാര്‍ശ ചെയ്യുന്ന ചുവന്ന ചെമ്പരത്തിയാണ്. വീടിന്റെ വടക്ക്, കിഴക്ക് ദിശകളിലാണ് ചെമ്പരത്തി ചെടി നടാന്‍ അത്യുത്തമം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ് ചെമ്പരത്തി പൂക്കള്‍ എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിക്ക് ചെമ്പരത്തിപ്പൂവ് അര്‍പ്പിക്കുന്നതിലൂടെ ദേവി സന്തുഷ്ടയാകുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. കുടുംബനാഥന്റെ വരുമാനം വര്‍ധിക്കുന്നതിന് ചെമ്പരത്തി ചെടി നടുകയും അവ നന്നായി പരിപാലിക്കുകയും വേണം.
വീട്ടിലെ ചെമ്പരത്തി ചെടി ഉണങ്ങുന്നത് വരാനിരിക്കുന്ന ദാരിദ്ര്യത്തിന്റെ സൂചനയാണ് എന്നും പറയപ്പെടുന്നു. രാവിലെ എഴുന്നേറ്റ് സൂര്യദേവന് ചെമ്പരത്തി പൂക്കള്‍ അര്‍പ്പിക്കുക. ഇത് ജോലിയിലും ബിസിനസിലും വരുന്ന തടസങ്ങള്‍ നീക്കുകയും അയാള്‍ക്ക് പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കുടുംബത്തിലെ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും അകറ്റാനും വീട്ടില്‍ ചെമ്പരത്തി ചെടി നടാം.
വീടിന്റെ മുറ്റത്ത് ചെമ്പരത്തി ചെടി നടുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കാന്‍ കാരണമാകും. ഇത് വീട്ടിലെ സമാധാനവും ഐക്യവും നിലനിറുത്താന്‍ സഹായിക്കുന്നു. ഒരാള്‍ക്ക് അവരുടെ ജോലിയിലും ബിസിനസിലും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാല്‍ ചെമ്പരത്തി പൂ കൊണ്ടുള്ള പരിഹാരം വാസ്തു നിര്‍ദേശിക്കുന്നു. ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് അതില്‍ ചെമ്പരത്തി പൂക്കള്‍ ഇട്ടുവെക്കണം.












Click it and Unblock the Notifications