Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഫോണ്‍ ഇങ്ങനെ ചാര്‍ജ് ചെയ്യാറുണ്ടോ..? എന്നാല്‍ പ്രണയം പൊളിഞ്ഞ് പാളീസാകും

എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ജീവിതത്തില്‍ സന്തോഷം ലഭിക്കാത്തവരാണോ നിങ്ങള്‍. എല്ലാവരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ പലരും വ്യക്തിപരമോ തൊഴില്‍പരമോ ആയ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ നിരന്തരം നേരിടുന്നു. പലപ്പോഴും എന്താണ് അതിന് കാരണം എന്ന് പലര്‍ക്കും കണ്ടെത്താന്‍ സാധിക്കാറുമില്ല. മിക്കവാറും വാസ്തു ദോഷം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.

വീട് വാസ്തു നോക്കിയാണ് നിങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും വീട്ടിനുള്ളിലെ വസ്തുക്കള്‍ വാസ്തുവിന് അനുസൃതമായിക്കൊള്ളണം എന്നില്ല. വീട്ടില്‍ തെറ്റായ ദിശയില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ വാസ്തു ദോഷത്തിന് കാരണമാകാം. വീട്ടില്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ ദിശ അതിലെ അംഗങ്ങളുടെ ജീവിതത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. എന്തൊക്കെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

VASTU TIPS

പൂര്‍വികരുടെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ശരിയായ ദിശയില്‍ അല്ലെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് ദോഷം സംഭവിച്ചേക്കാം. പൂര്‍വികരുടെ ഫോട്ടോ വീടിന്റെ വടക്ക്-കിഴക്ക് ദിശയില്‍ വെക്കുന്നത് മോശം ഫലം സമ്മാനിക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ പലപ്പോഴും വീട്ടില്‍ ചിതറി കിടക്കാറാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

കുട്ടികളുടെ മുറികളില്‍ വടക്ക് അഭിമുഖമായുള്ള ഭിത്തിക്ക് സമീപമുള്ള കളിപ്പാട്ടങ്ങള്‍ വെക്കുന്നത് ദോഷം ചെയ്യും. ഇക്കാരണം കൊണ്ട് നിങ്ങളുടെ കുട്ടി പഠനത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. ദൈവങ്ങളുടെ ചിത്രം വീട്ടില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരേ ദേവന്റെ ഒന്നിലധികം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് കുടുംബത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് വാസ്തു പറയുന്നു.

തെക്ക് - കിഴക്ക് ദിശയില്‍ നിര്‍മ്മിച്ച ബാല്‍ക്കണിയില്‍ ചെടികള്‍ നടുന്നത് ജീവിതത്തിന് അസ്ഥിരത നല്‍കും. വാസ്തു പ്രകാരം ഈ ദിശയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് ബിസിനസിലും തൊഴിലിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകം. അതിനാല്‍ ഈ ദിശയില്‍ ചെടികള്‍ നട്ടുവളര്‍ത്തരുത്. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ വെക്കുന്ന മിക്‌സര്‍ ഗ്രൈന്‍ഡര്‍ ജീവിതത്തില്‍ ആശയക്കുഴപ്പത്തിനും പ്രതിസന്ധിക്കും ഇടയാക്കും.

വടക്ക് കിഴക്കോ വടക്കോ ദിശയില്‍ സ്ഥാപിച്ചിരിക്കുന്ന വാഷിംഗ് മെഷീന്‍ നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഇതുമൂലം കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. വീട്ടിലെ പ്രായമായ അംഗങ്ങളുടെ ആരോഗ്യത്തെയാണ് ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുക.

മൊബൈല്‍ ഫോണ്‍ സംബന്ധിച്ചും വാസ്തുവില്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പ്രണയ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീടിന്റെ പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യരുത്. ഇത് കാരണം നിങ്ങളുടെ പങ്കാളി നിങ്ങളെ ഒഴിവാക്കിയേക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+