വീടിന് പെയിന്റടിക്കാന്‍ പോകുകയാണോ..? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും..!!
വീട് നിര്‍മാണത്തില്‍ വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിലനില്‍ക്കാന്‍ വാസ്തു പരിഗണിക്കണം എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ കിണര്‍, വീട് എന്നിവയ്‌ക്കെല്ലാം നമ്മള്‍ സ്ഥാനം കണ്ടെത്താറുണ്ട്. എന്നാല്‍ വീടിന് എന്ത് നിറം നല്‍കണം എന്നതില്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാറില്ല. വീടിന് നല്‍കുന്ന നിറത്തിലും പ്രാധാന്യമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ഓരോ നിറവും പല കാര്യങ്ങളേയും സൂചിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ടത്രേ. വാസ്തു പ്രകാരം നിങ്ങളുടെ വീടിന്റെ പുറം ഭിത്തികളില്‍ ഓഫ്-വൈറ്റ്, ക്രീം തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ശരിയായ നിറം വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരും. അത് നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കുകയും ചെയ്യും. വീടിനകവും പുറവും ഒരേ നിറം നല്‍കരുത് എന്ന് ശ്രദ്ധിക്കണം.

വീടിന് പുറത്തെ ഭിത്തികളില്‍ നീല നിറം നല്‍കുന്നത് ഉത്തമമാണ്. വീടിന് അകത്ത് ഈ നിറം കൊടുക്കാന്‍ പാടില്ല. പച്ച നിറം സമാധാനത്തിന്റെയും പ്രകൃതിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പങ്കാളികള്‍ക്കിടയില്‍ റൊമാന്റിക് കെമിസ്ട്രി പ്രോത്സാഹിപ്പിക്കുന്ന ഒരു നിറമാണിതെന്നും വിശ്വസിക്കപ്പെടുന്നു. വീടിന് പുറത്ത് പച്ച നിറം നല്‍കുന്നത് നിങ്ങളുടെ വീടിനെ പോസിറ്റീവ് ആക്കി മാറ്റും.
മഞ്ഞ നിറമാണ് പുറത്തെ ചുവരുകള്‍ക്ക് നല്‍കിയിരിക്കുന്നതെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസവും സന്തോഷവും അനുഭവിക്കാന്‍ കഴിയും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അവരുടെ വീടിന് മഞ്ഞ നിറം നല്‍കണം. കാരണം അത് അധികാരത്തിന്റെ നിറമായി കണക്കാക്കപ്പെടുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
വീട്ടില്‍ കലഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍ പുറം ഭിത്തികളില്‍ വെളുത്ത പെയിന്റ് ചെയ്യുക എന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഓറഞ്ച് നിറം വീട്ടിലുള്ളവരില്‍ ഊര്‍ജ്ജവും ഉന്മേഷവും നിറയ്ക്കും എന്നാണ് വിശ്വാസം. പുറം ഭിത്തികളില്‍ പീച്ച് നിറം നല്‍കുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിപ്പിക്കുകയും നിങ്ങളുടെ വീടിനും അംഗങ്ങള്‍ക്കും സംതൃപ്തി നല്‍കുകയും ചെയ്യും.
പുരാതന കാലം തൊട്ടെ വീടിന് പര്‍പ്പിള്‍ നിറം നല്‍കുന്നവരാണ് ഭൂരിഭാഗവും. ഈ നിറം കുലീനത, രാജവാഴ്ച, ആഡംബരം എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലെ സ്ഥിരതയെയും ദൃഢതയെയും നിലനിര്‍ത്താന്‍ ബ്രൗണ്‍ ആണ് മികച്ചത്. വാസ്തു വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ വീടിന്റെ വടക്കുകിഴക്കന്‍ ദിശയ്ക്ക് ഇളം നീല നിറവും കിഴക്ക് ദിശയിലുള്ള വീടിന് വെള്ളയോ ഇളം നീലയോ നല്‍കുന്നതാണ് ഉത്തമം.












Click it and Unblock the Notifications