Vastu Tips: നിങ്ങളുടെ വീട്ടിലെ സ്‌റ്റോര്‍ റൂമില്‍ ഈ വസ്തുക്കളുണ്ടോ..? പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍...!!
നമ്മുടെ എല്ലാവരുടേയും നിത്യജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച് എല്ലാ വസ്തുക്കള്‍ക്കും കൃത്യമായ സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക്. വീട്ടില്‍ എന്ത്, എവിടെ, എങ്ങനെ സൂക്ഷിക്കണം എന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
പണ്ട് മുതലെ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന് ഒരു സ്‌റ്റോര്‍ റൂം കൂടി ഉണ്ടാക്കാറുണ്ട്. അടുക്കളയിലേക്കാവശ്യമായ സാധനങ്ങളും മറ്റ് സാധനങ്ങളും എല്ലാം സൂക്ഷിച്ച് വെക്കാനാണിത്. എന്നാല്‍ നമ്മളുടെ പലരുടേയും വീട്ടില്‍ അധികം ആരുടേയും ശ്രദ്ധ ലഭിക്കാത്ത ഒരു മുറിയായി ഇത് മാറിയിട്ടുണ്ട്. ഇവിടെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ നിക്ഷേപങ്ങളെ മോശമായി ബാധിക്കും എന്നാണ് വാസ്തു പറയുന്നത്.

മാത്രമല്ല എല്ലാ വസ്തുക്കളും സൂക്ഷിക്കാന്‍ പറ്റുന്ന ഇടമായി സ്റ്റോര്‍ റൂമിനെ കാണരുത്. വാസ്തു ശാസ്ത്ര പ്രകാരം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാന്‍ നിഷിദ്ധമായ ചില വസ്തുക്കളുണ്ട്. ഇവ സ്‌റ്റോര്‍ റൂമില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വരുമാനത്തെ വളരെ മോശമായി ബാധിക്കും. ഏതൊക്കെയാണ് സ്‌റ്റോര്‍ റൂമില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
തുരുമ്പ് പിടിച്ച വസ്തുക്കള്‍ പലപ്പോഴും സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇവ ഒരിക്കലും സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ജീവിതത്തിലെ പുരോഗതിയുടെ പാത തടസപ്പെടുന്നതിനാല്‍ അത്തരം വസ്തുക്കള്‍ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്നാണ് വാസ്തു നിഷ്‌കര്‍ഷിക്കുന്നത്. സമാനമായി പിച്ചള പാത്രങ്ങളും സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാന്‍ പാടില്ല.
പിച്ചള പാത്രങ്ങളില്‍ മാത്രം ഭക്ഷണം കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഈ പ്രവണതയും നിലച്ചു. അതോടെ ആളുകള്‍ പലപ്പോഴും അവരുടെ പഴയ പിച്ചള പാത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കുകയാണ്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം അബദ്ധത്തില്‍ പോലും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് പറയുന്നത്. ഇത് ശനിദേവന്റെ കോപത്തിന് കാരണമാകും.
പൊട്ടിയ സ്റ്റീല്‍ പാത്രങ്ങളും പലരും സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കാറുണ്ട്. ചെറിയ പൊട്ടലുള്ളവയാണെങ്കില്‍ അവയില്‍ എന്തെങ്കിലും ചെറിയ സാധനങ്ങള്‍ സൂക്ഷിച്ച് വെക്കുന്നതും പലരുടേയും വീട്ടില്‍ സര്‍വ സാധാരണമാണ്. എന്നാല്‍ ഇങ്ങനെ പൊട്ടിയ പാത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ വെക്കുന്നത് ദോഷകരമാണ്. ഇത് വീട്ടിലാകെ നെഗറ്റീവ് എനര്‍ജി പരത്താന്‍ കാരണമാകും.












Click it and Unblock the Notifications