Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ദിശകളിലേക്ക് തലവെച്ച് കിടന്നാൽ പണം കുമിഞ്ഞുകൂടും..എന്നാൽ ഈ അബദ്ധങ്ങൾ ചെയ്യല്ലേ

ഒരു വീട്ടിൽ സമാധാനവും സമ്പത്തും ഐശ്വര്യവും ഒക്കെ വേണമെങ്കിൽ വാസ്തു പറയുന്ന കാര്യങ്ങൾ പാലിക്കേണം. വീടിന്റെ ഒരോ മുറിക്കും ഓരോ സാധനത്തിനും വരെ വാസ്തു നോക്കേണ്ടതുണ്ട്. നിങ്ങൾ കിടക്കുമ്പോൾ പോലും വാസ്തു പ്രകാരമുള്ള ദിശ നോക്കി തന്നെ കിടക്കേണം. ദിശ തെറ്റിയാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. ചില ദിശയിലേക്ക് തല വെച്ചാൽ നിങ്ങൾക്ക് പിന്നീടങ്ങോട്ട് സമാധാനം എന്നൊന്ന് ഉണ്ടാകില്ല.

ഒരു വ്യക്തി ഏത് ദിശയിൽ ഉറങ്ങുന്നു എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാമ്പത്തിക നിലയെയും ബാധിക്കു. അതിനാൽ ശരിയായ ദിശയിൽ ഉറങ്ങേണ്ടത് ആവശ്യമാണെന്ന് വാസ്തു പറയുന്നു. അത് കൊണ്ട് തന്നെ ഉറങ്ങാനുള്ള ശരിയായ നിയമങ്ങളും ദിശയും വിശദമായി അറിയാം.

vastu Tip

വാസ്തു പ്രകാരം കിഴക്ക് ദിശയിൽ തല വെച്ച് ഉറങ്ങുന്നത് ശുഭകരമാണ്. ഈ ദിശയിലേക്ക് തല വെയ്ക്കുന്നത് നല്ല ഫലങ്ങൾ ആണ് നിങ്ങൾക്ക് നൽകുക. കിഴക്ക് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നത് പോസിറ്റിവിറ്റി വർദ്ധിക്കാൻ കാരണം ആകുന്നു. കിഴക്ക് ദിശയിൽ ഉറങ്ങുന്നത് വായനയിൽ ഏകാ​ഗ്രത വർദ്ധിപ്പിക്കുന്നതാണ്.

വാസ്തു പ്രകാരം പടിഞ്ഞാറ് ഭാഗത്ത് ഉറങ്ങുന്നതും നല്ലത് ആണ്. വാസ്തുവിൽ വടക്ക് വളരെ ശുഭകരമായ ദിശയായി കണക്കാക്കപ്പെടുന്നുവെങ്കിലും, ആരോഗ്യത്തിന്റെ കാര്യം നോക്കുമ്പോൾ നിങ്ങൾക്ക് ഈ ദിശ അത്ര നല്ലതല്ല. ഈ ദിശയിലേക്ക് ആണ് നിങ്ങൾ തല വെച്ച് കിടക്കുന്നതെങ്കിൽ രോ​ഗങ്ങൾ വരാനുള്ള സാധ്യത ഉണ്ട്.

തെക്കോട്ടു ദർശനം നടത്തി ഉറങ്ങുന്നതും ഗുണം ചെയ്യും. ഈ ദിശയിൽ തല വെച്ച് കിടക്കുന്നത് നെഗറ്റീവ് ചിന്തകളും സമ്മർദ്ദവും കൊണ്ടുവരുന്നില്ല. ഇതുകൂടാതെ തെക്ക് ദിശയിൽ ഉറങ്ങുന്നത് സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഒരു തരത്തിലും പണത്തിന്റെ കുറവ് അനുഭവപ്പെടില്ല.

ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഒടിഞ്ഞ കട്ടിലുകൾ, തകർന്ന കിടക്കകൾ, വൃത്തികെട്ട കിടക്കകൾ എന്നവിയൽ നിങ്ങൾ ഒരിക്കലും ഉറങ്ങാൻ പാടില്ല, ഇത് വളരെ ദോഷം ചെയ്യും. ഒരിക്കലും നഗ്നരായി ഉറങ്ങരുത്. ആളൊഴിഞ്ഞ വീടുകൾ, ശ്മശാനം, ശ്രീകോവിൽ, ക്ഷേത്രത്തിലെ ഇരുട്ടുമുറി എന്നിവയിൽ ഒരിക്കലും ഉറങ്ങരുത്.

അപ്പോൾ കിടക്കുന്ന ദിശ തിരഞ്ഞെടുക്കുമ്പോഴും കട്ടിലും കിടക്കയും ഇടവും തിരഞ്ഞെടുക്കുമ്പോേഴും പ്രത്യേകം ശ്രദ്ധിക്കുക. വാസ്തു പറയുന്ന പോലെ കാര്യങ്ങൾ പാലിച്ചാൽ നല്ല ഫലം ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+