Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിനുള്ളില്‍ ഉറുമ്പ് പെരുകിയോ..? ഈ നിറത്തിലുള്ള ഉറുമ്പാണെങ്കില്‍ ഒന്നും ചെയ്യല്ലേ, കോടീശ്വരനാകാം

വാസ്തു ശാസ്ത്രം എല്ലാവരുടേയും ജീവിതവുമായി ഏറെ അടുത്ത് കിടക്കുന്ന ഒന്നാണ് എന്നാണ് വിശ്വാസം. ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മള്‍ നിത്യജീവിതത്തില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വാസ്തുവിന്റെ പ്രതിഫലനമുണ്ടായിരിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറുമ്പുകളുമായി ബന്ധപ്പെട്ട വാസ്തു.

ഉറുമ്പുകള്‍ ഏറ്റവും അര്‍പ്പണബോധമുള്ളതും കഴിവുള്ളതുമായ ഷഡ്പദങ്ങളാണ് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ വീട്ടിലേക്ക്, പ്രത്യേകിച്ച് അടുക്കളയില്‍ കയറി വരുന്ന ഉറുമ്പ് കൂട്ടത്തെ പലപ്പോഴും നമ്മള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ എല്ലാ മൃഗങ്ങളുടെയും പക്ഷികളുടെയും ജീവജാലങ്ങളുടേയും സ്വഭാവത്തിന് ഒരു പശ്ചാത്തലമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

vastu tips

നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെക്കുറിച്ചുള്ള ചില സൂചനകളും ഉറുമ്പുകള്‍ക്ക് നല്‍കാന്‍ കഴിയും. ഉറുമ്പുകള്‍ ഭാഗ്യവും സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. പൊതുവെ കറുപ്പ്, ചുവപ്പ് നിറത്തിലുള്ള ഉറുമ്പുകളെയാണ് വീടുകളില്‍ കാണാറുള്ളത്. ഉറുമ്പുകളെ കാണപ്പെടുന്നത് വാസ്തുവില്‍ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം.

കറുത്ത ഉറുമ്പുകളെ കണ്ടാല്‍

കറുത്ത ഉറുമ്പുകള്‍ ശുഭകരമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ കറുത്ത ഉറുമ്പുകളുടെ സാന്നിധ്യം ഭാഗ്യത്തെ സൂചിപ്പിക്കുന്നു. വീട്ടിലും പരിസരത്തും കറുത്ത ഉറുമ്പുകളെ കൂടുതലായി കണ്ടാല്‍ അത് നിങ്ങളുടെ ഭാഗ്യത്തില്‍ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാകും. കറുത്ത ഉറുമ്പുകള്‍ ഭാഗ്യത്തോടൊപ്പം സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയെയും പ്രതിനിധീകരിക്കുന്നു.

എന്നാല്‍ ഇവ വലിയ അളവില്‍ വീട്ടില്‍ ഉണ്ടാകുന്നതിനേയും വാസ്തു ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. കറുത്ത ഉറുമ്പുകള്‍ പെരുകിയിട്ടുണ്ടെങ്കില്‍ അവയെ പുറത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അരി പാത്രത്തില്‍ നിന്ന് കറുത്ത ഉറുമ്പുകള്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഈ ഉറുമ്പുകളെ കണ്ടെത്തിയാല്‍ ഇനിയും സ്വര്‍ണ വസ്തുക്കള്‍ ലഭിക്കുമെന്നാണ് വിശ്വാസം.

വടക്ക് നിന്ന് വരുന്ന ഉറുമ്പുകള്‍ സന്തോഷത്തെ പ്രതീകപ്പെടുത്തുന്നു, അതേസമയം തെക്ക് നിന്ന് വരുന്ന ഉറുമ്പുകള്‍ സാമ്പത്തിക വിജയത്തെ സൂചിപ്പിക്കുന്നു. ഉറുമ്പുകള്‍ കിഴക്കോട്ട് പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതികൂലമായ വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവ പടിഞ്ഞാറോട്ട് നീങ്ങുകയാണെങ്കില്‍, നിങ്ങള്‍ ഉടന്‍ വിദേശത്തേക്ക് പോകാനുള്ള നല്ല സാധ്യതയുണ്ട് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

ചുവന്ന ഉറുമ്പുകളെ കണ്ടാല്‍

വീട്ടില്‍ ചുവപ്പ് ഉറുമ്പുകളെ കാണുന്നത് അശുഭകരമായിരിക്കും. ചുവന്ന ഉറുമ്പുകളുടെ സാന്നിധ്യം പ്രതികൂല സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു. ചുവന്ന ഉറുമ്പുകള്‍ അവരുടെ വീടുകളില്‍ അവരുടെ ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് കടവും വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇത് ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിന്റെ സൂചനയായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ചുവന്ന ഉറുമ്പുകളുള്ള വീട് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിക്കുന്നു. വീടിനുള്ളില്‍ ചുവന്ന ഉറുമ്പുകളെ കണ്ടാല്‍, അവ നിര്‍ഭാഗ്യകരമായ ശകുനങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍ ഉടന്‍ തന്നെ അവയെ ഒഴിവാക്കുക. ചുവന്ന ഉറുമ്പുകള്‍ക്ക് പുറമേ, ചിതലും തേനീച്ചക്കൂടുകളും നിര്‍ഭാഗ്യകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+