Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിച്ചതിന് ശേഷം അബദ്ധത്തിൽ പോലും വീട്ടിലിരുന്ന് ഇക്കാര്യങ്ങൾ ചെയ്യല്ലേ; ദാരിദ്ര്യം മാറില്ല

ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് വാസ്തുവിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇരിക്കേണ്ട ദിശയുമൊക്കെ. ഭക്ഷണം എപ്പോഴും ശരിയായ ദിശയിൽ ഇരുന്ന് വേണം കഴിക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

എന്നാൽ തെക്ക് ഭാ​ഗത്തേക്ക് ഇരുന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിൽ പല അനർത്ഥങ്ങളും ഉണ്ടാക്കും. നിങ്ങളുടെ സന്തോഷകരമായ ജീവിതത്തെപ്പോലും ബാധിക്കും.

food vastu

ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷം ചെയ്യുന്ന ചില കാര്യങ്ങളും നിങ്ങളുടെ ജീവിതത്തെ ബാധിക്കും. ചെയ്യുന്ന കാര്യത്തിന്റെ ​ഗൗരവം അറിയാതെയായിരിക്കും നിങ്ങൾ പല കാര്യങ്ങളും ചെയ്യുന്നത്. അത് കൊണ്ട് തന്നെ എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണം കഴിച്ച ശേഷം നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് അറിയാം.

ഭക്ഷണം കഴിച്ച പാത്രത്തിൽ കൈ കഴുകരുത്: ഭക്ഷണം കഴിച്ച പാത്രത്തിൽ തന്നെ കൈ കഴുകരുത്. കാരണം ഈ പ്രവൃത്തി ലക്ഷ്മി ദേവിയുടെ അനിഷ്ടത്തിന് കാരണമാകും. ഭക്ഷണം പാഴാക്കുകയോ ഭക്ഷത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമോ പാടില്ല. ഇങ്ങനെ ചെയ്താൽ വീട്ടിൽ സാമ്പത്തികമായ പ്ര​ശ്നങ്ങൾ ഉണ്ടാകും.

വൃത്തിയില്ലാത്ത അടുക്കള: ഭക്ഷണം തയ്യാറാക്കുന്ന അടുക്കള വൃത്തിയില്ലാത്തത് ആണെങ്കിൽ അത് നിങ്ങളെ മോശമായി ബാധിക്കും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ കഴുകാതെ കൂട്ടിവെയ്ക്കുന്നത് ദാരിദ്ര്യം ആണ് ഉണ്ടാക്കുക.

അടുക്കളയിൽ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ: നിങ്ങൾ അടുക്കളിയിൽ വെള്ളം സൂക്ഷിക്കുന്നുണ്ടെങ്കിൽ അടുക്കളയിൽ രാത്രി മങ്ങിയ വെളിച്ചം ഉണ്ടാവണം. എല്ലാം ലൈറ്റും ഓഫാക്കിയാലും ഈ വെളിച്ചം അടുക്കളയിൽ ഉണ്ടാവുന്നതാണ് നല്ലത്.

ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്: കുളിക്കാതെയും കൈ കഴുകാതെയും ഒരിക്കലും ഭക്ഷണം ഉണ്ടാക്കരുത്. അതുപോലെ ഭക്ഷണം പാചകം ചെയ്യുമ്പോൾ ദേഷ്യത്തോടെ ചെയ്യരുത്. നെ​ഗറ്റീവ് ചിന്തയും വേണ്ട. അശുദ്ധമായ ശരീരവും മനസ്സും നിങ്ങളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കും

ഭക്ഷണം പാകം ചെയ്യുമ്പോൾ ദിശ പ്രധാനം ആണ്: തെക്ക് ദിശയിലേക്ക് അഭിമുഖീകരിച്ച് ഭക്ഷണം പാകം ചെയ്യരുത്. വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയാണ് പാചകത്തിന് അനുകൂലമായ ദിശ. ഭക്ഷണം പാചകം ചെയ്യുമ്പോഴും അത് കഴിക്കുന്ന സമയത്തും അതിന് ശേഷവും ഇക്കാര്യങ്ങൾ മനസ്സിൽ വെയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+