Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രാവണമാസത്തില്‍ ഈ ചെടികള്‍ വീട്ടില്‍ നട്ട് നോക്കൂ... സമ്പത്തും സമൃദ്ധിയും കുതിച്ചുയരും

ഹൈന്ദവവിശ്വാസ പ്രകാരം വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ മാസങ്ങളില്‍ ഒന്നാണ് ശ്രാവണ മാസം. ജൂലൈ നാലിന് ആരംഭിച്ച ശ്രാവണ മാസം ആഗസ്റ്റില്‍ ആണ് അവസാനിക്കുക. പുതിയ എന്തെങ്കിലും ആരംഭിക്കാനും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനും ഒരു പുതിയ സംരംഭത്തില്‍ ഏര്‍പ്പെടാനും എല്ലാം ശരിയായ സമയമാണിത് എന്നാണ് ഹൈന്ദവാചാരപ്രകാരമുള്ള വിശ്വസം.

ഭക്തര്‍ ശിവനെ ആരാധിക്കുന്ന മാസം കൂടിയാണ് ശ്രാവണം. അതിനാല്‍ ശിവഭഗവാന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടുകയും ചെയ്യുന്നു. വാസ്തു വിധി പ്രകാരവും ശ്രാവണ മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തില്‍ നിങ്ങളുടെ വീട്ടില്‍ ചില പ്രത്യേകയിനം ചെടികള്‍ വളര്‍ത്തുന്നതും അവയെ പരിപാലിക്കുന്നതും ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും സമ്പത്തും കൊണ്ടുവരും.

TULSI

ശിവന് ഏറെ പ്രിയപ്പെട്ട ചെടികളിലൊന്നാണ് തൊട്ടാവാടി. ഹിന്ദുപുരാണത്തിലും തൊട്ടാവാടിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. പാണ്ഡവര്‍ തങ്ങളുടെ ആയുധങ്ങള്‍ മറയ്ക്കാന്‍ തൊട്ടാവാടി ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അജ്ഞാതവാസത്തിന് പാണ്ഡവരെ സഹായിച്ചത് തൊട്ടാവാടി ചെടികളാണ് എന്നാണ് വിശ്വാസം. ശ്രാവണ മാസത്തില്‍ വീട്ടിലോ പറമ്പിലോ ഉള്ള തൊട്ടാവാടിയെ പരിപാലിക്കുന്നത് ശുഭകരമാണ് എന്നാണ് കരുതുന്നത്.

ശിവനില്‍ നിന്നുള്ള അനുഗ്രഹം ലഭിക്കാന്‍ ഒരാള്‍ വീട്ടില്‍ കുറഞ്ഞത് രണ്ട് തൊട്ടാവാടി ചെടികളെങ്കിലും സ്ഥാപിക്കണം എന്നാണ് വിശ്വാസം. ഇതുവഴി ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ സാധിക്കും എന്നാണ് ഹിന്ദുപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആകര്‍ഷിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

ഹൈന്ദവര്‍ക്കിടയില്‍ വലിയ പ്രാധാന്യമുള്ള മറ്റൊരു ചെടിയാണ് തുളസി. ഏറെ ഔഷധഗുണങ്ങളുള്ള ഈ ചെടി ആരാധനക്കായും ഉപയോഗിച്ച് വരുന്നു. ലക്ഷ്മി ദേവിയുമായി മഹാവിഷ്ണുവുമായും ബന്ധപ്പെട്ടിരിക്കുന്ന തുളസി ചെടിക്ക് ശ്രാവണ മാസത്തിലും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഈ മാസം തുളസി ചെടിയെ ആരാധിക്കുന്നത് സന്തോഷവും സമൃദ്ധിയും പണവും ആകര്‍ഷിക്കാന്‍ സഹായിക്കും.

വ്യാഴാഴ്ചകളില്‍ വൈകുന്നേരം തുളസി ചെടി നടണം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഇത് വീടിന്റെ മുറ്റത്ത് നടുന്നതാണ് ഏറ്റവും ഉചിതം. ഇതിനെ ദിവസവും പരിപാലിക്കുന്നത് വഴി നിങ്ങളുടെ കുടുംബത്തിലും ബന്ധുക്കള്‍ക്കും ജീവിതത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം.

ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു സസ്യമാണ് ഉമ്മം. ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗത്തിലോ അതിനടുത്തോ സമര്‍പ്പിക്കുന്ന വഴിപാടുകളിലൊന്നാണ് ഉമ്മം. ഉമ്മത്തിന്റെ ചെടി വീട്ടില്‍ വെക്കുന്നതിലൂടെ സമൃദ്ധിയും സമ്പത്തും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തില്‍ മുന്നേറാനും ഇത് നിങ്ങളെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+