Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ പശുവോ പട്ടിയോ പൂച്ചയോ ഉണ്ടോ? വാസ്തുനോക്കി വളർത്തിയില്ലെങ്കിൽ ജീവിതം തലകീഴ്മറിയും

വീട് പണിയുമ്പോൾ വാസ്തു നോക്കി പണിയുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാൽ വീട് പണിയിൽ മാത്രം അല്ല നമ്മൾ വാസ്തുനോക്കേണ്ടത്. വീട്ടിലെ ഓരോ കാര്യങ്ങൾക്കും വാസ്തുനോക്കേണ്ടതുണ്ട്. വീട്ടിൽ ഏതെങ്കിലുമൊരു വളർത്ത് മൃഗം ഇല്ലാത്തവർ കുറവായിരിക്കും. അത് നായയാവാം പൂച്ചയാകാം.

നിങ്ങൾക്ക് വളരെ ഇഷ്ടം തോന്നി വളർത്തുന്നവയാകാം അവയെല്ലാം. എന്നാൽ നിങ്ങൾ വാസ്തു നിയമങ്ങൾ പിന്തുടർന്ന് തന്നെയാണോ ഇവയെ വളർത്തുന്നത്. അല്ലെങ്കിൽ ഉടൻ തന്നെ വാസ്തു പറയുന്ന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം...

dog

നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് അനുസരിച്ചാണ് അവ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലും ഉണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ അനുയോജ്യമായ വളർത്തുമൃഗങ്ങൾ ഏതൊക്കെയാണെന്നും അവയെ എങ്ങനെയാണ് വളർത്തേണ്ടതെന്നുമറിയാം...

നായ: ഒട്ടുമിക്ക വീടുകളിലും നായയെ വളർത്തുന്നുണ്ടാകും. മനുഷ്യനോട് പെട്ടെന്ന് അടുക്കുന്ന ഒന്നാണ് നായ. വീടിന്റെ സംരക്ഷണം കാവാൽക്കാരനെന്ന നിലയിൽ നായയാണ് ഏറ്റെടുക്കാറുള്ളത്. കൂടകളിൽ ആയിരിക്കുമല്ലോ നായയെ വളർത്താറ്, വാസ്തുപ്രകാരം വടക്കോട്ട് അഭിമുഖമായിട്ടുള്ള ഒരു ഇൻഡോർ സ്‌പേസിലാണ് നായകളെ വളർത്തേണ്ടത്. നിങ്ങൾ ഒരു ബംഗ്ലാവിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ നായയുടെ കൂട് മുൻവാതിലിന് അടുത്തായിരിക്കണം. നായ്ക്കളെയും പതിവായി കുളിപ്പിക്കണം.

പക്ഷി: നിങ്ങളുടെ വീട്ടിൽ തത്ത പോലെയുള്ള പക്ഷികളെ വളർത്തുന്നുണ്ടെങ്കിൽ പക്ഷികൾ ആരോഗ്യത്തോടേയും സന്തോഷത്തോടെയും ഇരിക്കണമെങ്കിൽ പക്ഷിക്കൂട് കിഴക്കോട്ടോ വടക്കോട്ടോ വടക്ക് കിഴക്കോട്ടോ ആയിരിക്കണം വെക്കേണ്ടത്. വളർത്തു മൃഗങ്ങൾക്ക് ധാരാളം പ്രകൃതിദത്ത വെളിച്ചവും സ്ഥലവും ശുദ്ധവായുവും ആവശ്യമാണ്

വീടിന്റെ തെക്കുകിഴക്ക് മൂലയിൽ ഒരു മൺപാത്രത്തിൽ വെള്ളം സൂക്ഷിക്കുക. വീട്ടിൽ പക്ഷികളെ വളർത്തുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പരസ്പര സ്‌നേഹത്തെ പ്രോത്സാഹിപ്പിക്കുകയും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കാൻ സഹായിക്കികയും ചെയ്യുന്നു.

മത്സ്യം: വാസ്തു ശാസ്ത്ര പ്രകാരം മത്സ്യം അവരുടെ ഉടമസ്ഥർക്ക് സമൃദ്ധിയും പണവും നല്ല ആരോഗ്യവും നൽകുന്നു. നിങ്ങളുടെ ഫിഷ് അക്വേറിയം ഉണ്ടെങ്കിൽ വടക്കുകിഴക്ക് അഭിമുഖമായി വയ്ക്കാം, അതിലൂടെ അവർക്ക് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും.

പശു: ഹിന്ദു പുരാണങ്ങൾ പശുവിന് കാര്യമായ പ്രാധാന്യം നൽകുന്നു. "മാതാ" എന്നും അറിയപ്പെടുന്ന പശുവിനെ ഒരു വിശുദ്ധ മൃഗമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്ര തത്വങ്ങൾ അനുസരിച്ച് പശുക്കൾ മനുഷ്യന്റെ ദുഃഖവും കഷ്ടപ്പാടും ലഘൂകരിക്കുമെന്നാണ് പറയുന്നത്. കൂടാതെ പശുവിൻ പാൽ, മൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധമൂല്യം ഉണ്ടെന്നും അറിയപ്പെടുന്നു. പശുക്കളെ എല്ലായ്പ്പോഴും കിഴക്കോ വടക്ക് പടിഞ്ഞാറോ അഭിമുഖമായി സൂക്ഷിക്കണം.

ആമ: നിങ്ങളുടെ ആമയെ വടക്കോട്ട് അഭിമുഖീകരിക്കുന്ന ഒരു ടാങ്കിലോ അക്വേറിയത്തിലോ ആണ് നിങ്ങൾ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുക. ആമകൾ സമ്പത്ത്, ഐശ്വര്യം, ഭാഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, വാസ്തു വിശ്വാസമനുസരിച്ച് അവയെ ശുഭസൂചകമായി കാണുന്നു. കൂടാതെ, അവർ സമൃദ്ധിയെ പ്രതിനിധീകരിക്കുകയും തീർച്ചയായും നിങ്ങൾക്ക് ഭാഗ്യം നൽകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+