നിങ്ങള്‍ക്കെതിരെ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ..? എങ്ങനെ അറിയും
പുരാതനകാലം തൊട്ടെ പലരും കേട്ട് വരുന്ന ഒന്നാണ് മന്ത്രവാദവും ദുര്‍മന്ത്രവാദവും. മറ്റുള്ളവര്‍ക്ക് ദോഷം വരണം എന്ന ആഗ്രഹത്തോടെ ചെയ്യുന്ന പൂജാപരമായുള്ള ക്രിയകളെ ആണ് ദുര്‍മന്ത്രവാദം അല്ലെങ്കില്‍ കൂടോത്രം എന്നൊക്കെ വിളിക്കുന്നത്. ഇന്നത്തെ കാലത്തും ഇത് പിന്തുടരുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. പോസിറ്റീവും നെഗറ്റീവും ആയ പലതരം ഊര്‍ജ്ജങ്ങളെ ഭൂമി നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍ പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികളെ ഒരേസമയം ആകര്‍ഷിക്കാനാണ് കൂടോത്രം ഉപയോഗിക്കുന്നത്. ദുര്‍മന്ത്രവാദം ഒരു നല്ല പ്രവൃത്തിയിലേക്ക് നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ ഒരു പ്രാഥമിക ലക്ഷ്യം ആരെയെങ്കിലും അല്ലെങ്കില്‍ അവര്‍ക്ക് ചുറ്റുമുള്ള എന്തെങ്കിലും കേടുവരുത്തുക എന്നതാണ്. ഇത് ചെയ്തുകഴിഞ്ഞാല്‍, അത് ആ വ്യക്തിയില്‍ അപകടകരമായ സ്വാധീനം ചെലുത്തുന്നു.

അവരുടെ കരിയര്‍, വ്യക്തിബന്ധങ്ങള്‍, ആരോഗ്യം, മാനസികാവസ്ഥ എന്നിവ നശിപ്പിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഇവയില്‍ എല്ലാം വിശ്വാസമുള്ളവരെ സംബന്ധിച്ച് ദുര്‍മന്ത്രവാദം ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണോ എന്ന് തിരിച്ചറിയാനുള്ള ചില വഴികള്‍ നമുക്ക് പരിശോധിക്കാം.
ദുര്‍മന്ത്രവാദം ഉപയോഗിക്കുന്ന വ്യക്തിക്ക് മറ്റൊരാളുടെ അഭിവൃദ്ധി, ക്ഷേമം അല്ലെങ്കില്‍ ആരോഗ്യം എന്നിവ കണ്ടതിനുശേഷം മാത്രമേ അസൂയ തോന്നുകയുള്ളൂ. പെട്ടെന്നുള്ള മോശമായ മാനസികവും ശാരീരികവുമായ ആരോഗ്യം ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനഫലമായേക്കാം എന്ന് കരുതുന്നവര്‍ ഏറെയാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ അനാരോഗ്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നതിനൊപ്പം ഈ നിലയിലും ഒരു അന്വേഷണം നടത്താം.
ചില ആളുകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ പെട്ടെന്ന് നഷ്ടപ്പെടാന്‍ തുടങ്ങുന്നത് ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനഫലമായിട്ടായിരിക്കാം. നിങ്ങളുടെ സമ്പത്തില്‍ അസൂയ ഉള്ള ആളുകള്‍ ചെയ്ത ദുര്‍മന്ത്രവാദത്തിന്റെ ഫലമായിരിക്കാം ഇത്. നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരിക്കും ലക്ഷ്യം. ഒരു വ്യക്തിക്ക് തന്റെ സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ അത് ഒരു മുന്നറിയിപ്പായി കണക്കാക്കണം.
ഒരാളുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ പെരുമാറ്റങ്ങള്‍ വരുന്നത് ദുര്‍മന്ത്രവാദത്തിന്റെ അടയാളമാണ്. ഒറ്റപ്പെടല്‍, അനാരോഗ്യകരമായ ജീവിതശൈലി, ആത്മീയകാര്യങ്ങളോടുള്ള താല്‍പര്യ കുറവ്, നിഷേധാത്മകത, വ്യത്യസ്ത ശബ്ദങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കല്‍ തുടങ്ങിയ പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ദുര്‍മന്ത്രവാദത്തിന്റെ ഫലങ്ങളാണ്.
നമുക്കെല്ലാവര്‍ക്കും ഇടയ്ക്കിടെ മോശം ദിവസങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും ദുര്‍മന്ത്രവാദത്തിന് ഇരയായ ഒരു വ്യക്തി എല്ലായ്‌പ്പോഴും അസംതൃപ്തനും നിരാശനും ആയിരിക്കും. അവര്‍ പലപ്പോഴും വൈകാരികമായി അനിയന്ത്രിതരാകുകയും അവരുടെ ജീവിതത്തില്‍ നിരാശരാകുകയും ചെയ്യും. ഒരു വ്യക്തിയുടെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചുകൊണ്ട് ക്രമേണ അവന്റെ ജീവിതം അവസാനിപ്പിക്കുക എന്നതാണ് ദുര്‍മന്ത്രവാദത്തിന്റെ ആത്യന്തിക ലക്ഷ്യം.
ഒരാളുടെ ജീവിതത്തില്‍ തുടര്‍ച്ചയായി അപകടകരമായ സാഹചര്യങ്ങള്‍ കൊണ്ടുവരിക എന്നതാണ് ദുര്‍മന്ത്രവാദത്തിന്റെ മറ്റൊരു ലക്ഷ്യം. ഒരു വ്യക്തി തന്റെ കുടുംബത്തില്‍ ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയെന്നും അവര്‍ എപ്പോഴും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നേരിടുന്നുവെന്നും തോന്നിയാല്‍ ഇതിന്റെ സ്വാധീനത്തിലാണ് എന്നാണ് വിശ്വാസം.












Click it and Unblock the Notifications