Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല്‍ക്കണിയുടെ ആകൃതി ഇങ്ങനെയാണോ? എങ്കില്‍ വീട്ടിലെന്നും മുട്ടന്‍ വഴക്കായിരിക്കും

വീട്ടില്‍ ഒരു ബാല്‍ക്കണി ഉണ്ടായിരിക്കുക എന്നത് ഏറെ അനുഗ്രഹമാണ്. വസ്ത്രങ്ങള്‍ ഉണക്കല്‍, പൂന്തോട്ടപരിപാലനം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. കുടുംബാംഗങ്ങള്‍ക്ക് വിശ്രമിക്കാനും കഴിയുന്ന സ്ഥലമാണ് ബാല്‍ക്കണി. ബാല്‍ക്കണി ശരിയായ ദിശയിലാണെങ്കില്‍, അത് വീട്ടിലെ ഊര്‍ജ്ജത്തിന്റെ ഒഴുക്കില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ബാല്‍ക്കണിയുടെ ഏറ്റവും മികച്ച ദിശ വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് എന്നിവയാണ്. ഈ ദിശകളില്‍ അതിരാവിലെ സൂര്യരശ്മികള്‍ എളുപ്പത്തില്‍ വീട്ടിലേക്ക് പ്രവേശിക്കും. ഇത് വീടിന്റെ ഊര്‍ജം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ, തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളില്‍ ബാല്‍ക്കണിയുള്ളത് ശരാശരി ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ബാല്‍ക്കണി ഒരിക്കലും തെക്ക്, തെക്ക്-പടിഞ്ഞാറ്, പടിഞ്ഞാറ് ദിശകളില്‍ നിര്‍മിക്കരുത്.

VASTU TIPS

ഈ ദിശകള്‍ കഴിയുന്നത്ര അടച്ച് സൂക്ഷിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബാല്‍ക്കണിയുടെ പുറം ഭിത്തിയും (പാരാപെറ്റ്) വീടിന്റെ തൊട്ടടുത്ത മുറികളുടെ പുറം ഭിത്തിയും ഒരു വരിയിലാണെന്ന് ഉറപ്പാക്കണം. ബാല്‍ക്കണി കാരണം ഒരു 'കട്ട് ഏരിയ' രൂപപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് സാരം. ചതുരാകൃതിയിലുള്ള ബാല്‍ക്കണികള്‍ നല്ലതായി കണക്കാക്കപ്പെടുന്നു.

ബാല്‍ക്കണിക്ക് വൃത്താകൃതിയിലുള്ള രൂപങ്ങള്‍ പരമാവധി ഒഴിവാക്കുക. വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ദിശയിലുള്ള ബാല്‍ക്കണികളില്‍ ചെറുതും ഭാരം കുറഞ്ഞതുമായ പൂച്ചട്ടികളും ഫര്‍ണിച്ചറുകളും സൂക്ഷിക്കണം. ബാല്‍ക്കണിയില്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കണം. ഇളം പാസ്റ്റല്‍ നിറങ്ങള്‍ ആണ് ബാല്‍ക്കണിക്ക് നല്ലത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്.

ചില വീടുകളില്‍ കിടപ്പുമുറിയോട് ചേര്‍ന്നാണ് ബാല്‍ക്കണി. ഈ ബാല്‍ക്കണി തെക്ക്, തെക്ക്-പടിഞ്ഞാറ് ദിശയിലാണെങ്കില്‍, കിടപ്പുമുറിയില്‍ കട്ടിയുള്ള കോട്ടണ്‍ കര്‍ട്ടന്‍ ഉപയോഗിക്കണം. അതിനാല്‍ സൂര്യന്റെ ഹാനികരമായ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഒരിക്കലും മുറിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കില്ല. ഈ കിരണങ്ങള്‍ മുറിയുടെ അന്തരീക്ഷത്തെ മങ്ങിയതും വരണ്ടതുമാക്കുന്നു.

ചിലര്‍ ബാല്‍ക്കണിയില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യാന്‍ പാടില്ല. കാരണം ഇത് ആ ദിശയുടെ ഊര്‍ജ്ജത്തെ തടയുന്നു. ഇവ ഊര്‍ജത്തിന്റെ അസന്തുലിത പ്രവാഹത്തിന് കാരണമാകുന്നു. അതിനാല്‍, ബാല്‍ക്കണി എപ്പോഴും വൃത്തിയായും അലങ്കോലമില്ലാതെയും സൂക്ഷിക്കണം. പാഴ്വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ പരമാവധി അത് എടുത്ത് മാറ്റുക. അല്ലെങ്കില്‍ അത് വൃത്തിയോട് ഒരു മൂലയിലേക്ക് മാറ്റുകയെങ്കിലും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+