Get Updates
Get notified of breaking news, exclusive insights, and must-see stories!

കറിവേപ്പില ഈ ദിശയില്‍ നട്ട് നോക്കൂ; സമ്പത്തും വരുമാനവും കുമിഞ്ഞ് കൂടും

വാസ്തു ശാസ്ത്രം അനുസരിച്ച് വാസ്തു ദോഷങ്ങള്‍ നീക്കം ചെയ്യാനും ജീവിതത്തില്‍ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയും പല തരത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ചില മരങ്ങളേയും ചെടികളേയും പരിപാലിക്കാന്‍ വളരെ ഇഷ്ടമാണ്. അതിനാല്‍ തന്നെ വീടിന് ചുറ്റും പലതരത്തിലുള്ള ചെടികള്‍ വെക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നു.

എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അശുഭകരമായ ഫലങ്ങളിലേക്കും നയിച്ചേക്കാം. മരങ്ങള്‍ക്കും ചെടികള്‍ക്കും ശരിയായ ദിശ വാസ്തു ശാസ്ത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി സന്തോഷവും സമൃദ്ധിയും കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ തെറ്റായ ദിശയില്‍ നടുന്ന ഒരു ചെടി കാരണം ജീവിതത്തില്‍ ദുരിതവും ബുദ്ധിമുട്ടും നേരിടേണ്ടി വന്നേക്കാം. അതിനാല്‍ തന്നെ ഇത് സംബന്ധിച്ച വാസ്തു പരിഗണിക്കേണ്ടത് പ്രധാനമാണ്.

vaastu tips

നമ്മളില്‍ പലരുടേയും വീട്ടില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒന്നാണ് കറിവേപ്പില. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യവുമാണ്. കറിവേപ്പില ചെടികള്‍ വീടിന്റെ ഏത് ദിശയില്‍ നടണം എന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുവഴി വ്യക്തിക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ പടിഞ്ഞാറ് ദിശ ചന്ദ്രന്റെ ദിശയായി കണക്കാക്കുന്നു.

ഈ ദിശയില്‍ ഏതെങ്കിലും വീട്ടുചെടി നടുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ദിശയില്‍ ഒരു കറിവേപ്പില നടുന്നത് ഒരു വ്യക്തിയുടെ ആരോഗ്യം മികച്ചതാക്കുന്നു. വീട്ടുവളപ്പില്‍ കറിവേപ്പില നട്ടുവളര്‍ത്തുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും എന്നും സന്തോഷവും ഭാഗ്യവും നല്‍കും എന്നും പറയപ്പെടുന്നു. വീടിന്റെ തെക്ക് കിഴക്ക് മൂലയില്‍ കറിവേപ്പില നടുന്നത് വളരെ ഗുണം ചെയ്യും.

ഇതിലൂടെ ഒരാള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരിക്കാനാകും. അതുകൊണ്ട് ഈ ദിശയില്‍ ഒരു കറിവേപ്പില ചെടി നടാവുന്നതാണ്. കറിവേപ്പിലക്ക് താഴെ അഴുക്ക് വെള്ളം ഒഴിക്കാതിരിക്കാനും ശ്രദ്ധ വേണം. കറിവേപ്പില വാസ്തുവില്‍ മാത്രമല്ല, ആരോഗ്യപരമായ കാര്യത്തിലും വളരെ ഗുണപ്രദമാണ്. ക്യാന്‍സര്‍, പ്രമേഹം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കറിവേപ്പിലയ്ക്ക് കഴിയും.

ഇതിന്റെ ഇലകള്‍ക്ക് ആന്റി മ്യൂട്ടജെനിക് ഗുണങ്ങളുണ്ട്. ഇത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രവുമല്ല, ഹൃദ്രോഗം തടയാനും ഇത് ഏറെ ഗുണകരമാണ്. കറിവേപ്പില കണ്ണുകള്‍ക്ക് നല്ലതായും കണക്കാക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+