സ്‌നേക്ക് പ്ലാന്റ് വീട്ടിനുള്ളില്‍ വെച്ചാല്‍ പാമ്പ് വരുമോ? എവിടെ സൂക്ഷിക്കണം?
വാസ്തു ശാസ്ത്രത്തില്‍ ചെടികള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വീട്ടിലെ നെഗറ്റീവ് എനര്‍ജി കളയാനും പോസിറ്റീവ് എനര്‍ജി സന്തുലിതമായി നിലനിര്‍ത്താനും ചെടികള്‍ക്ക് സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ കാലത്ത് അലങ്കാരത്തിനും മറ്റുമായി ചെടികള്‍ വീട്ടില്‍ സൂക്ഷിക്കുന്ന പ്രവണത അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്.
അതിനാല്‍ അവ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ വാസ്തു നിയമങ്ങള്‍ പാലിക്കുന്നത് ഒരുപോലെ പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വാസ്തു പ്രകാരം ചെടികളെ ശരിയായ ദിശയിലും ശരിയായ രീതിയിലും സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് ഇല്ലാതാക്കാനും പോസിറ്റീവ് എനര്‍ജിക്കും സന്തോഷത്തിനും ഇടം നല്‍കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അലങ്കാരചെടി എന്ന നിലയ്ക്ക് വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് സ്‌നേക്ക് പ്ലാന്റ്. പാമ്പിന്റെ തൊലിയുടെ രൂപമുള്ളതിനാല്‍ ആണ് ഇതിന് സ്‌നേക്ക് പ്ലാന്റ് എന്ന് പേര് വന്നത്. എന്നാല്‍ ഇത് വീടിനകത്ത് സൂക്ഷിക്കുന്നത് ഉചിതമാണോ എന്ന സംശയം ചിലര്‍ക്കെങ്കിലും സംശയമുണ്ടായേക്കാം. വാസ്തു പ്രകാരം പരിപാലിക്കുകയാണെങ്കില്‍ സ്‌നേക്ക് പ്ലാന്റ് വീടിന് അകത്തും വെക്കാവുന്നതാണ്.
അതുമായി ബന്ധപ്പെട്ട ശരിയായ വാസ്തു നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. വാസ്തു വിശ്വാസമനുസരിച്ച് നിങ്ങളുടെ വീടിനകത്തോ പുറത്തോ എവിടെയെങ്കിലും ഒരു സ്‌നേക്ക് പ്ലാന്റ് സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റിവിറ്റിയും സമൃദ്ധിയും ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. ഈ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹവും കരുതലും വര്‍ധിപ്പിക്കും.
നിങ്ങളുടെ വീടിന്റെ സ്വീകരണമുറിയില്‍ ഒരു സ്‌നേക്ക് പ്ലാന്റ് സൂക്ഷിക്കുന്നത് വീടിന്റെ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് ശാന്തമായ ഉറക്കം ഉറപ്പാക്കുകയും ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും ശാന്തമായ അന്തരീക്ഷം ഉണ്ടായിരിക്കാന്‍ നിങ്ങളുടെ കട്ടിലിന് അടുത്തായി സൂക്ഷിക്കണം.
സമ്പത്തും ബുദ്ധിയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ഇത് പഠനമുറിയിലോ ജോലിസ്ഥലത്തോ സൂക്ഷിക്കാവുന്നതാണ്. സ്‌നേക്ക് പ്ലാന്റ് വീട്ടില്‍ സൂക്ഷിച്ചാല്‍ പാമ്പ് വരും എന്ന ധാരണ തെറ്റാണ്. സ്‌നേക്ക് പ്ലാന്റ് സൂക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിശ വീടിന്റെ തെക്ക്, കിഴക്ക് അല്ലെങ്കില്‍ തെക്ക് കിഴക്ക് ദിശയാണെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ വീട്ടിലെ വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നു.
വാസ്തു പ്രകാരം നിങ്ങളുടെ വീട്ടില്‍ സ്‌നേക്ക് പ്ലാന്റ് സൂക്ഷിക്കുന്നതിനുള്ള പൊതുവായ നിര്‍ദ്ദേശങ്ങളാണിവ. എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തെയും നിങ്ങളുടെ വീടിന്റെ ഘടനയെയും അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ക്ക് ഒരു വാസ്തു വിദഗ്ദ്ധനെ സമീപിക്കാം.












Click it and Unblock the Notifications