2024 ല്‍ സമ്പത്തും സമൃദ്ധിയും വേണോ...? പുതുവര്‍ഷ കലണ്ടര്‍ ഇങ്ങനെ തൂക്കി നോക്കൂ
എല്ലാവരുടേയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. എന്നാല്‍ ജീവിതത്തില്‍ എപ്പോഴും പ്രതിസന്ധികളാണ് നിങ്ങള്‍ അഭിമുഖീകരിക്കുന്നത് എങ്കില്‍ അത് വാസ്തു വൈകല്യം കാരണമാകാം. വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ ദിശകളും നടപടിക്രമങ്ങളും വാസ്തു ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇത് ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നു.
പുതുവര്‍ഷത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ പുത്തന്‍ പ്രതീക്ഷകളുമായി 2024 അടുക്കുകയായി. പുതിയ വര്‍ഷം എന്നാല്‍ പുതുവര്‍ഷ കലണ്ടര്‍ തൂക്കുക എന്നത് കൂടിയുണ്ട്. സമൃദ്ധിയും നല്ല വര്‍ഷവും ആകര്‍ഷിക്കുന്നതിനായി പുതുവര്‍ഷ കലണ്ടര്‍ എങ്ങനെ സ്ഥാപിക്കാണം എന്ന് വാസ്തുവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

പുതുവര്‍ഷ കലണ്ടര്‍ തൂക്കുമ്പോള്‍ പഴയ കലണ്ടര്‍ ഒഴിവാക്കാത്തവരാണ് പലരും. പഴയ കലണ്ടറിന് മുകളിലാണ് പുതിയ കലണ്ടര്‍ പലരും തൂക്കാറുള്ളത്. എന്നാല്‍ ഇത് ശരിയായ നടപടി ക്രമമല്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പുതിയ വര്‍ഷം പുതിയ കാര്യങ്ങളുടെ തുടക്കത്തിന്റെ പ്രതീകമാണെന്നും പഴയ കലണ്ടര്‍ പഴയ കാര്യങ്ങളുമായി സാമ്യമുള്ളതുമായതിനാല്‍ ഇത് ഒഴിവാക്കണം എന്നും വാസ്തുവില്‍ പറയുന്നു.
വാസ്തു നിയമങ്ങള്‍ അനുസരിച്ച് നിങ്ങള്‍ പഴയ കലണ്ടറിന് മുകളില്‍ പുതിയ കലണ്ടര്‍ സ്ഥാപിക്കുകയോ പഴയത് നിങ്ങളുടെ വീട്ടില്‍ എവിടെയും സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകും. കൂടാതെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കുടുംബാംഗങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുകയും ചെയ്യും. കലണ്ടറില്‍ ദൈവത്തിന്റെ ചിത്രമുണ്ടെങ്കില്‍ പഴയ കലണ്ടര്‍ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി വിടണം.
വാസ്തു പ്രകാരം ഒഴുകുന്ന ദിശയായതിനാല്‍ വീടിന്റെ പടിഞ്ഞാറ് ദിശയാണ് പുതുവര്‍ഷ കലണ്ടര്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഇത് നിങ്ങളുടെ വീട്ടിലെ പണത്തിന്റെ ഒഴുക്ക് നിലനിര്‍ത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യും. വടക്ക് ദിശയിലും കലണ്ടര്‍ സൂക്ഷിക്കാം. കാരണം ഇത് കുബേരന്റെ ദിശയായാണ് കണക്കാക്കപ്പെടുന്നത്.
കലണ്ടര്‍ ഈ ദിശയില്‍ സൂക്ഷിക്കുന്നത് പണത്തിന്റെ വരവ് ഉറപ്പാക്കുന്നു. ധനനഷ്ടവും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ വാസ്തു പ്രകാരം തെക്ക് ദിശയില്‍ പുതുവര്‍ഷ കലണ്ടര്‍ സ്ഥാപിക്കരുത് എന്നാണ് പറയുന്നത്. കലണ്ടര്‍ ഒരിക്കലും ഒരു വാതിലിനു പിന്നിലോ ജനലുകളുടെ അടുത്തോ സൂക്ഷിക്കരുതെന്ന് വാസ്തുവില്‍ പറയുന്നു. കുടുംബാംഗങ്ങളുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വീടിന്റെ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുന്നതും ഒഴിവാക്കണം.












Click it and Unblock the Notifications