ഓഫീസിലെ സീറ്റ് മുതൽ മേശ വരെ; പ്രൊമോഷൻ ലഭിക്കാനും ശമ്പളം വർദ്ധിക്കാനും 8 വാസ്തു ടിപ്പുകൾ
നിങ്ങൾ വളരെ ആത്മർത്ഥമായി ജോലി ചെയ്യുന്ന വ്യക്തിയായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ സ്ഥാപനത്തിലെ തന്നെ മികച്ച ജീവനക്കാരൻ നിങ്ങൾ ആയിരിക്കാം, പക്ഷേ കുറേ വർഷങ്ങളായിട്ടും നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പളം കൂടുകയോ ചെയ്യുന്നില്ല എങ്കിൽ അതിന് കാരണം ഉണ്ടാവും. ഇത്തരം അവസ്ഥയെ മറികടക്കാൻ വാസ്തുവിൽ ചില വഴികൾ ഉണ്ട്. വിശദമായി അറിയാം.
സീറ്റ്: നിങ്ങൾ ഇരിക്കുന്ന സീറ്റ് പരിശോധിക്കുക ബീമിന് താഴെയോ മെയിൻ വാതിലിന് എതിരായോ അല്ല നിങ്ങൾ ഇരിക്കുന്നത് എന്ന് ഉറപ്പാക്കണം. അങ്ങനെയാണെങ്കിൽ അത് പോസിറ്റീവ് എനർജിയെ തടയുമെന്നാണ് പറയുന്നത്.

ഡെസ്ക്ക്: നിങ്ങളുടെ ഡെസ്ക്ക് വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. അനാവശ്യമായി ഒന്നും ഡെസ്ക്കിൽ വെയ്ക്കരുത്. നിങ്ങൾക്ക് ആവശ്യമില്ലാത്തെ സാധനങ്ങൾ ഒക്കെ മാറ്റണം. വയറുകൾ തൂങ്ങിക്കിടക്കാൻ വിടരുത്. കൃത്യമായി ഒതുക്കി വെയ്ക്കണം.
ഡെസ്ക്ക് അലങ്കരിക്കണം: നിങ്ങളുടെ ഡെസ്ക് അലങ്കരിക്കാം. ഡെസ്ക്ക് അലങ്കരിക്കുന്നത്
പോസിറ്റീവ് എനർജി കൊണ്ടുവരും. മണിപ്ലാന്റ്, വെള്ളച്ചാട്ടത്തിന്റെ ചിത്രം, ഗോൾഡൻ ഫിഷ് എന്നിവ ഡെസ്ക്കിൽ വെയ്ക്കാം, ഇത് പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ടാക്കും.
ലാഫിംഗ് ബുദ്ധ: നിങ്ങളുടെ വീട്ടിന്റെ പ്രവേശന കവാടത്തിലോ ഡ്രോയിംഗ് റൂമിലോ ലാഫിംഗ് ബുദ്ധയെ വെയ്ക്കാം. ഇത് നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും ജീവിതത്തിൽ സമാധാനവും കൊണ്ടുവരും.
പൂക്കൾ: നിങ്ങളുടെ റിസപ്ഷനിൽ പൂക്കൾ വെയ്ക്കാം. ഫ്രഞ്ച് ലാവന്റർ വെയ്ക്കുന്നത് നിങ്ങൾ ഗുണം കൊണ്ടുവരും. പോസിറ്റീവ് എനർജിയും ഐശ്വര്യവും കൊണ്ടുവരുന്നതാണ്.
കണ്ണാടി: ഓഫീസിൽ വടക്ക് ചുമരിലോ വടക്ക് ഭാഗത്തോ ഒരു കണ്ണാടി സ്ഥാപിക്കാം. ഇത് വളരെ ശുഭകരമായാണ് കാണുന്നത്.
ഓഫീസിന്റെ ദിശ: നിങ്ങളുടെ ഓഫീസ് വടക്കോ വടക്ക് കിഴക്കോ, വടക്ക് പടിഞ്ഞാറോ ആയിട്ട് അഭിമുഖീകരിക്കാൻ. ഇത് നിങ്ങളുടെ ബിസിനസ്സിൽ ഐശ്വര്യം കൊണ്ടുവരും പ്രധാനവാതിൽ വടക്ക് കിഴക്ക് ആകുന്നതാണ് നല്ലത്.
സീറ്റിന്റെ ദിശ: കിഴക്കും വടക്കും സീറ്റിന്റെ ദിശ വെയ്ക്കുന്നതാണ് നിങ്ങളുടെ പെർഫോമൻസിന് ഗുണം ചെയ്യുക. തെക്ക് പടിഞ്ഞാറ് ഭാഗത്താവരുത് നിങ്ങൾ ഇരിക്കുന്നത്. വടക്ക് കഴക്കും നിങ്ങൾക്ക് ഇരിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് വൈകാതെ ജോലിയിൽ കയറ്റം ലഭിക്കുകയും ശമ്പളം കൂടുകയും ചെയ്യും.












Click it and Unblock the Notifications