Get Updates
Get notified of breaking news, exclusive insights, and must-see stories!

കടങ്ങളെല്ലാം പെട്ടെന്ന് തീര്‍ക്കണോ..? ഇന്‍സ്റ്റാള്‍മെന്റ് ഈ ദിവസം അടച്ച് നോക്കൂ, മാറ്റം കാണാം

ഏതൊരാളുടെ ജീവിതത്തിലും പണത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. അതിനാല്‍ തന്നെ കോടീശ്വരന്‍മാരായ ചെറിയ വിഭാഗം ഒഴികെയുള്ള ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും ജീവിതത്തില്‍ വായ്പയോ ലോണോ എടുത്തിട്ടുണ്ടാകും. നാമെല്ലാം കടം വാങ്ങുന്നത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ്. ഇന്ന് വായ്പ എടുക്കുന്നത് ഒരു സാധാരണ സാഹചര്യമായി മാറിയിരിക്കുന്നു.

പണം മാത്രമല്ല, വീട്ടുപകരണങ്ങളും വാഹനങ്ങളും എല്ലാം ഇന്‍സ്റ്റാള്‍മെന്റിലൂടെ വാങ്ങുന്ന പ്രവണതയാണ് ഉള്ളത്. പ്രതിമാസം തിരിച്ചടവ് വേണ്ടി വരുന്നതിനാല്‍ ഒരര്‍ത്ഥത്തില്‍ ഇതും ഒരു വായ്പയാണ് എന്ന് പറയാം. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ആളുകള്‍ക്ക് ഇത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത് നിങ്ങളുടെ സാമ്പത്തിക ഭാരം കൂട്ടുന്നതിന് കാരണമാകും. വാസ്തു ദോഷങ്ങള്‍ കാരണവും ഇത് സംഭവിച്ചെന്ന് വരാം.

CASH

നിങ്ങള്‍ ആ അപൂര്‍വ വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ ഇത്തരത്തില്‍ കടം പെരുകുന്നത് ഒഴിവാക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും വാസ്തുശാസ്ത്രത്തില്‍ ചില നിര്‍ദേശങ്ങളൊക്കെയുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സഹായകമാകുന്ന ആ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

വായ്പ, ലോണ്‍ തുടങ്ങിയവയുടെ തിരിച്ചടവുകള്‍ ചൊവ്വാഴ്ചകളില്‍ നടത്തണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് നിങ്ങളുടെ കടം പെട്ടെന്ന് തീര്‍ക്കുന്നതിന് സഹായിക്കുമത്രേ. നിങ്ങളുടെ കുളിമുറിയുടെ ദിശയും സാമ്പത്തിക ബാധ്യത അനുഭവിക്കുന്നതിന്റെ സൂചകമാണെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് നിങ്ങളുടെ കുളിമുറിയെങ്കില്‍ അതായിരിക്കാം കാരണം.

തെക്കുപടിഞ്ഞാറ് ദിശയില്‍ കുളിമുറികള്‍ നിര്‍മ്മിക്കുന്നത് ഒഴിവാക്കണം എന്നാണ് വാസ്തു വിദഗ്ധരുടെ നിര്‍ദേശം. വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ കണ്ണാടി സ്ഥാപിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിന്റെ ഫ്രെയിമിന്റെ നിറം ചുവപ്പ്, മെറൂണ്‍ എന്നിവയാകരുത്. അതോടൊപ്പം അടുക്കള തെക്ക് - കിഴക്ക് ദിശയില്‍ ആയിരിക്കണം. തെക്ക് - കിഴക്ക് ദിശയില്‍ ചുവന്ന ബള്‍ബ് സ്ഥാപിക്കണം.

വീടിന്റെ കിഴക്ക് ദിശയിലായിരിക്കണം തുളസി ചെടി നടേണ്ടത്. ഇതിന് ദിവസവും വെള്ളമൊഴിച്ച് കൊടുക്കണം. വീടിന്റെ വടക്ക് ദിശയില്‍ കുബേര വിഗ്രഹം സ്ഥാപിക്കുന്നത് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ നല്ലതാണ്. ഇതിനോടൊപ്പം ഒരു നീലകുപ്പിയില്‍ മണി പ്ലാന്റ് നടുന്നതും ഉചിതമാണ്. പടിഞ്ഞാറ് ദിശയില്‍ കാട് പിടിച്ച് കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പൂജാമുറിയുണ്ടെങ്കില്‍ സ്ഥിരമായി വൃത്തിയാക്കുകയും രാവിലേയും വൈകീട്ടും വിളക്ക് കൊളുത്തുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+