ഒരു കാരണവശാലും ഈ ദിവസം തുണി അലക്കാൻ പാടില്ല; ദാരിദ്ര്യം മാറില്ല, കയ്യിലുള്ള പണവും പോകും
ചില ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കാൻ കാരണം ആയേക്കാവുന്നതാണ്. അത് നമ്മുടെ സമാധാനം കളയുകയും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. അത് കൊണ്ട് അക്കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. എല്ലാ ദിവസവും അലക്കുന്നത് അത്ര നല്ലതല്ല. ചില ദിവസങ്ങളിൽ അലക്കിയാൽ അത് നമ്മളെ മോശമായി ബാധിക്കും.
വ്യാഴാഴ്ച അലക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഹൈന്ദവ വിശ്വാസത്തിൽ വ്യാഴാഴ്ച മഹാവിഷ്ണുവിനും ദേവ ഗുരുവിനും സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വ്യാഴാഴ്ച വസ്ത്രം കഴുകുന്നത് ഒഴിവാക്കണം. ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം സന്തോഷത്തിനും സമൃദ്ധിക്കും ഉത്തരവാദിയായ ഗ്രഹമായി ആണ് കണക്കാക്കുന്നത്.

വസ്ത്രങ്ങൾ കഴുകുന്ന ജോലി ശനിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ വ്യാഴാഴ്ച സ്ത്രീകൾ വസ്ത്രങ്ങൾ കഴുകുന്നത് അശുഭകരമായ ഫലങ്ങൾ ഉണ്ടാവാൻ കാരണം ആയേക്കാം. അത് പോലെ ഈ ദിവസം മാലിന്യങ്ങൾ പുറത്ത് കളയരുത് എന്നും പറയുന്നു. മുഷിഞ്ഞ വസ്ത്രം കഴുകാതിരുന്നാൽ മലിനമായ ജലം പോലും പുറത്തേക്ക് പോകില്ല.
വസ്ത്രം കഴുകുന്നത് മാത്രമല്ല വ്യാഴാഴ്ച ചെയ്യാൻ പാടില്ലാത്തത്. ജ്യോതിഷ പ്രകാരം വ്യാഴാഴ്ച നഖം വെട്ടുന്നതും ഷേവ് ചെയ്യുന്നതും മുടി മുറിക്കുന്നതും നല്ലതല്ല. ഇവ ചെയ്യരുത്. ഇക്കാര്യങ്ങൾ ചെയ്താൽ അവ വ്യാഴത്തെ ബാധിക്കും. ജാതകത്തിൽ വ്യാഴം ദുർബലനാകും. വ്യാഴത്തിന്റെ ശക്തി കുറഞ്ഞാൽ അത് നിങ്ങളെ ബാധിക്കും പല പ്രശ്നങ്ങൾ വന്നുചേരും.
വ്യാഴാഴ്ചയോ രാത്രിയോ വസ്ത്രങ്ങൾ അലക്കരുത് എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ പല പ്രശ്നങ്ങൾ കൊണ്ടുവരും നിങ്ങൾ ആകെ ബുദ്ധിമുട്ടിലാകും. വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും. അത് കൂടാതെ സാമ്പത്തികമായി നിങ്ങൾ പല പ്രയാസങ്ങളും അനുഭവിക്കും.
വ്യാഴം മാത്രമല്ല ഞായറാഴ്ചകളിലും വസ്ത്രം കഴുകുന്നത് നല്ലതായി കാണുന്നില്ല. ഞായറാഴ്ച വിശ്രമ ദിനമായി കാണുന്നു, ഞായറാഴ്ചകൾ പൊതുവെ ശാന്തമാണ്. ഞായറാഴ്ച നിങ്ങളുടെ വസ്ത്രങ്ങൾ അലക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ചിലർ കരുതുന്നതിൽ അതിശയിക്കാനില്ല.
ഈ ജോലികൾ ചെയ്യുന്നതിനു പകരം നിങ്ങൾ വിശ്രമിക്കുകയും കാര്യങ്ങൾ ചിന്തിക്കുകയും ചെയ്യുന്നതുമാകും നല്ലത്. അപ്പോൾ വ്യാഴം, ഞായർ ദിവസങ്ങളിൽ വസ്ത്രങ്ങൾ അലക്കുന്നത് പരമാവധി ഒഴിവാക്കാനായി ശ്രമിക്കാം.












Click it and Unblock the Notifications