Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കയ്ക് സമീപം വെള്ളക്കുപ്പി വെയ്ക്കാറുണ്ടോ, ചായക്കപ്പോ! ദാരിദ്ര്യവും മാനസികപ്പിരിമുറുക്കവും ഉറപ്പ്

വാസ്തു നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. വീട്ടിലെ ഓരോ മുറിക്കും വാസ്തു ഉണ്ട്. ചില സാധനങ്ങൾ ചില സ്ഥലങ്ങളിൽ വെയ്ക്കുന്നത് നമ്മുടെ ജീവിതത്തിൽ ദോഷമുണ്ടാക്കും. നിങ്ങൾ ഉറങ്ങുമ്പോൾ കിടക്കയ്ക് സമീപം വെള്ളക്കുപ്പി വെയ്ക്കാറുണ്ടോ?

നിങ്ങളുടെ കിടക്കയിൽ അലക്കാത്ത വസ്ത്രങ്ങൾ ഇട്ടിട്ടുണ്ടോ? തീർന്നില്ല, വാസ്തു പ്രകാരം നിങ്ങൾ അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഇത്തരത്തിൽ ഉള്ള ശീലങ്ങൾ നിങ്ങളെ സാമ്പത്തികമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും. എന്തൊക്കെയാണ് അക്കാര്യങ്ങളെന്ന് നോക്കാം.

ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ: മൊബൈൽ ഫോണോ വാച്ചോ പോലുള്ള ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ​ഗാഡ്ജെറ്റുകൾ ഉറങ്ങുന്ന സ്ഥലത്ത് വെയ്ക്കരുത്. ഇത് പണം നഷ്ടം ഉണ്ടാക്കും. അത് മാത്രമല്ല എല്ലാ മേഖലകളിലും നിങ്ങൾക്ക് പ്രശ്നം ഉണ്ടാക്കും.

കഴുകാത്ത കപ്പുകൾ: ചിലപ്പോൾ നമ്മൾ ചായയോ കാപ്പിയോ കുടിച്ച് കട്ടിലിന് മുകളിൽ കപ്പ് വെയ്ക്കും. നിങ്ങളുടെ കിടക്കയിലോ മുറിയിലോ കഴുകാത്ത പാത്രങ്ങൾ വെയ്ക്കരുത്. അത് ദാരിദ്ര്യത്തിലേക്ക് നയിക്കും. മാത്രമല്ല ഉറങ്ങുന്ന സമയത്ത് പേടി സ്വപ്നങ്ങൾ കാണാനും കാരണമാകും. വീട്ടിലേക്ക് നെഗറ്റീവ് എനർജിയിലേക്കും എത്തിക്കും.

പത്രങ്ങളോ പുസ്തകങ്ങളോ: പഠനവുമായി ബന്ധപ്പെട്ടതോ പത്രങ്ങളോ പുസ്തകങ്ങളോ ഒന്നും തലയണയുടെ അടിയിൽ സൂക്ഷിക്കരുത്. ഇത്തരം കാര്യങ്ങൾ തലയ്ക്കടിയിൽ സൂക്ഷിക്കുന്നത് ജീവിതത്തിൽ നെ​ഗറ്റീവ് എനർജി കൊണ്ടുവരും. അത്തരക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവില്ല.

സ്വർണം: പലരും ഉറങ്ങുന്നതിന് മുമ്പ് സ്വർണാഭരണങ്ങൾ- മോതിരങ്ങൾ അല്ലെങ്കിൽ കമ്മൽ തുടങ്ങിയവ തലയണയുടെ അടിയിലായി സൂക്ഷിക്കാറുണ്ട്. ഇത് നെ​ഗറ്റീവ് എനർജി ഉണ്ടാക്കും. ഉറങ്ങുമ്പോൾ തലയ്ക്ക് താഴെ അങ്ങനെയുള്ളവയൊന്നും വെയ്ക്കരുതെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് കൂടുതൽ ദേഷ്യത്തിന് ഇടയാക്കും അല്ലെങ്കിൽ ബന്ധങ്ങൾ വഷളാകാൻ കാരണമാകും. ഈ ശീലം പിന്തുടരുന്നവർക്ക് ഒരുപാട് തടസ്സങ്ങൾ നേരിടേണ്ടി വരും.

കണ്ണാടി: ഇത് തലയക്ക് സമീപമോ കട്ടിലിന് മുന്നിലോ വെയ്ക്കരുത്. ഇത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉറങ്ങുമ്പോൾ നിങ്ങളുടെ നിഴൽ കണ്ണായിൽ കാണാൻ പാടില്ല. രാത്രിയിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണാൻ കാരണമാകും.

അലക്കാത്ത വസ്ത്രങ്ങൾ: ചിലപ്പോൾ നമുക്ക് അലസത തോന്നുകയും അലക്കാത്ത വസ്ത്രങ്ങൾ കിടക്കയിൽ ഉപേക്ഷിക്കുകയും ചെയ്യും. അത് നല്ലതല്ല. വാസ്തു പ്രകാരം നിങ്ങൾക്ക് മോശം കാര്യങ്ങൾ സംഭവിക്കാൻ കാരണമാകും. മോശം സ്വപന്ങ്ങൾ, നെ​ഗറ്റീവ് എനർജി എന്നിവ ഉണ്ടാവാൻ കാരണമാകും.

വെള്ളക്കുപ്പികൾ: ഇത് സാധരാണയായി ചെയ്യുന്ന കാര്യമാണ്. എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച് തലയ്ക്ക് താഴെ വെള്ളം വെയ്ക്കുന്നത് നല്ല കാര്യം അല്ല. ഇത് നെ​ഗറ്റീവ് എനർജി കൊണ്ടുവരും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും, അത് കൊണ്ട് ഉറങ്ങുന്നതിനുമുമ്പ് കിടക്കയ്ക്ക് താഴെ ഒരു പാത്രത്തിലും വെള്ളം സൂക്ഷിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+