തലയിണക്കടിയില്‍ ഗ്രാമ്പൂ വെച്ച് ഉറങ്ങാറുണ്ടോ..? ഇക്കാര്യം അറിഞ്ഞിരിക്കണം
വാസ്തു ശാസ്ത്രത്തിന് നമ്മളുടെ എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഒരാള്‍ വാസ്തു ശാസ്ത്രം അനുസരിച്ച് വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ എന്നും വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നേരെ മറിച്ച് വാസ്തുവില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയാണെങ്കില്‍ അത് വാസ്തു വൈകല്യത്തിന് കാരണമാകുകയും വലിയ ദോഷങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും.
ഏതൊരു വസ്തുവിനും യഥാവിധത്തിലുള്ള സ്ഥാനവും ദിശയും നിര്‍ണയിക്കാന്‍ വാസ്തു ശാസ്ത്രത്തിന് സാധിക്കും. എന്നാല്‍ കേവലം സ്ഥാന നിര്‍ണയം മാത്രമല്ല വാസ്തു. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാനും വാസ്തു ശാസ്ത്രത്തിന് സാധിക്കും. ഇത്തരത്തില്‍ നിങ്ങളുടെ അമിത സമ്മര്‍ദ്ദം, ഉറക്ക കുറവ് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാസ്തു എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

നമ്മുടെ എല്ലാം വീട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഗ്രാമ്പൂ. സുഗന്ധവ്യഞ്ജനമായ ഇത് ഭക്ഷണത്തിന് സ്വാദ് കൂട്ടാനാണ് പൊതുവെ ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്രാമ്പൂവിന് ചില അത്ഭുതകരമായ വാസ്തു ഗുണങ്ങള്‍ ഉണ്ട് എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. വീട്ടിലെ വാസ്തു ദോഷം മാറ്റാന്‍ ഗ്രാമ്പുവിന് സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
ഗ്രാമ്പൂ തലയിണയ്ക്കടിയില്‍ വെക്കുന്നതിന് ചില അത്ഭുതകരമായ വാസ്തു ഗുണങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ഗ്രാമ്പൂ തലയിണയ്ക്കടിയില്‍ വെക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഗ്രാമ്പൂ പൂജാ കര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്നു. നിങ്ങളുടെ തലയിണയ്ക്കടിയിലോ പേഴ്‌സിലോ ഗ്രാമ്പൂ സൂക്ഷിക്കുകയാണെങ്കില്‍ ഇത് നിദ്രയുടെ ദേവതയെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു.
ഒപ്പം ഉറക്കത്തില്‍ ദുസ്വപ്‌നം കാണാതിരിക്കാനും ഗ്രാമ്പൂ തലയിണയ്ക്കടിയില്‍ വെക്കുന്നത് നല്ലതാണ്. തലയിണയ്ക്കടിയില്‍ ഗ്രാമ്പൂ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സഹായിക്കുന്നു. ഒപ്പം ഇത് മുറിയിലാകെ പോസിറ്റീവ് അന്തരീക്ഷം പ്രദാനം ചെയ്യുന്നു. അമിതസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഗ്രാമ്പൂവിന് സാധിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍, തലയിണയ്ക്കടിയില്‍ കുറച്ച് ഗ്രാമ്പൂ സൂക്ഷിക്കുന്നത് നിങ്ങളെ സഹായിക്കും.
വാസ്തു ഗുണങ്ങള്‍ മാത്രമല്ല, ഗ്രാമ്പൂവിന് ഔഷധ ഗുണങ്ങളുമുണ്ട്. നിങ്ങള്‍ക്ക് ചെറിയ ജലദോഷവും ചുമയും ഉണ്ടെങ്കില്‍, തലയിണയ്ക്കടിയില്‍ സൂക്ഷിക്കുന്നത് അത് ഭേദമാക്കാന്‍ സഹായിക്കും. മുറിയ്ക്കുള്ളിലുള്ള എല്ലാ കൊതുകുകളേയും പ്രാണികളേയും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ഗ്രാമ്പൂവിനെ ബാക്ടീരിയല്‍ റിപ്പല്ലന്റ് എന്നും വിളിക്കാറുണ്ട്.












Click it and Unblock the Notifications