Get Updates
Get notified of breaking news, exclusive insights, and must-see stories!

Vastu Tips: ഭക്ഷണം കഴിച്ച പ്ലേറ്റിലേക്ക് കൈകഴുകാറുണ്ടോ..? എന്നാല്‍ എല്ലാം തകരും, പാപ്പരാകും

ജീവിതത്തിലെ എല്ലാ കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും ചിലപ്പോള്‍ വാസ്തു പ്രകാരം ദോഷകരമായി ഭവിച്ചേക്കാം. വീട് നിര്‍മാണം, കിണര്‍ കുഴിക്കല്‍ തുടങ്ങിയ ചുരുക്കം ചില സന്ദര്‍ഭങ്ങളിലായിരിക്കും പലപ്പോഴും വാസ്തു നോക്കാറുള്ളത്.

എന്നാല്‍ വാസ്തുവിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അത് ജീവിതത്തില്‍ വലിയ ഉയര്‍ച്ച സമ്മാനിക്കും എന്നാണ് ഹൈന്ദവ വിശ്വാസം. ഭക്ഷണം ഏതൊരാളുടേയും ജീവിതത്തില്‍ ഏറെ പ്രധാനമുള്ള കാര്യമാണല്ലോ. ഭക്ഷണം കഴിക്കുന്നതിന് വാസ്തുവില്‍ ചില കാര്യങ്ങളൊക്കെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദോഷം വരും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

vastu

പൊതുവെ നമ്മളില്‍ പലരും ചെയ്യാറുള്ളതോ കണ്ടിട്ടുള്ളതോ ആണ് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അതേ പാത്രത്തില്‍ തന്നെ കൈ കഴുകുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതം വലിയ അപകടത്തിലാക്കും എന്നാണ് വിശ്വാസം. അതിന് കാരണവും വാസ്തു ശാസ്ത്രത്തില്‍ വിശദമാക്കുന്നുണ്ട്.

പ്ലേറ്റില്‍ കൈകഴുകുന്നതിലൂടെ അതില്‍ ശേഷിക്കുന്ന ഭക്ഷണത്തോട് അനാദരവ് കാണിക്കുകയാണ് എന്നാണ് പറയുന്നത്. അന്നപൂര്‍ണേശ്വരിയെ ഇത് അസ്വസ്ഥമാക്കും. ഇതുമൂലം വീട്ടില്‍ ദാരിദ്ര്യം വരും എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ പ്ലേറ്റ് ഒരിക്കലും വെറും തറയില്‍ വെക്കാന്‍ പാടില്ല. ഒരു തുണിയിലോ പായയിലോ പ്ലേറ്റ് വെക്കണം.

ഭക്ഷണം കഴിച്ച കൈകൊണ്ട് തന്നെ പ്ലേറ്റ് പിടിക്കുന്നതും അശുഭകരമാണ്. ഇത് നിങ്ങളുടെ കുടുംബാംഗങ്ങളുടെയാകെ ആരോഗ്യത്തെയാണ് ബാധിക്കുക. ഭക്ഷണം കഴിക്കുന്ന അതേ പ്ലേറ്റില്‍ തന്നെ അതിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ സമ്പത്തിനെ ചോര്‍ത്തിക്കളയും. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റോ കൈയോ ഉണങ്ങാന്‍ അനുവദിക്കരുത്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കാന്‍ ഏറെ കാലമെടുക്കും.

ഭക്ഷണം കഴിക്കുമ്പോള്‍ കാലാട്ടരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകും. ഇത് നിങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ദൈവത്തെ ധ്യാനിക്കണമെന്ന് ഹൈന്ദവ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ദേഷ്യപ്പെടുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യുന്നത് അന്നപൂര്‍ണ്ണേശ്വരിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+