കാക്ക കരഞ്ഞാല്‍ വിരുന്നുകാര്‍ വരും, പക്ഷെ ഈ ദിശയില്‍ നിന്ന് കാക്ക കരഞ്ഞാല്‍ നിങ്ങള്‍ക്ക് ദോഷമുറപ്പ്
വാസ്തുവിലും ശകുനത്തിലും ഏറെ പ്രാധാന്യമുള്ള ഒരു ജീവിയാണ് കാക്ക. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ട് വരുന്ന കാക്കയെ സംബന്ധിച്ച് നിരവധി വിശ്വാസങ്ങള്‍ പലരും വെച്ച് പുലര്‍ത്തുന്നുണ്ട്. മരിച്ച് കഴിഞ്ഞവര്‍ കാക്കയായി വരുമെന്നും മരിച്ചവര്‍ക്ക് മോക്ഷം ലഭിക്കാന്‍ കാക്കയ്ക്ക് ബലിച്ചോര്‍ നല്‍കണം എന്നും പറയുന്നതെല്ലാം നമ്മുടെ നാട്ടില്‍ പൊതുവെ പലരും പറയാറുണ്ട്.
ഹൈന്ദവ വിശ്വാസത്തിലും പുരാണത്തിലും എല്ലാം കാക്കക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. കാക്കകളെ യമന്റെ സന്ദേശവാഹകനായാണ് കണക്കാക്കുന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് എന്നതിനെ കുറിച്ചുള്ള മുന്‍കൂര്‍ വിവരം കാക്കക്ക് ലഭിക്കും എന്നാണ് അറിയപ്പെടുന്നത്. കാക്കയുമായി ബന്ധപ്പെട്ട നല്ലതും ചീത്തയുമായ ശകുനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

കാക്ക ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയില്‍ കരയുന്നത് വീട്ടില്‍ വിരുന്നകാര്‍ വരാന്‍ വേണ്ടിയാണ് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. കാക്കയുടെ ഈ കരച്ചില്‍ സാധാരണ രീതിയില്‍ ആയിരിക്കില്ല. ഒരു കുറുകലിന്റെ ധ്വനിയോടെയായിരിക്കും വിരുന്നുകാര്‍ വരുന്നു എന്ന സൂചന കാക്ക നല്‍കുന്നത്. ഉച്ചയ്ക്ക് വീടിന്റെ വടക്ക് ദിശയിലിരുന്നു കിഴക്ക് ദിശയിലിരുന്നും കാക്ക കരയുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.
നിങ്ങളുടെ ബാല്‍ക്കണിയിലോ ജനാലക്കരികിലോ വന്ന് കാക്ക ബഹളമുണ്ടാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘയാത്രക്ക് അവസരം ലഭിക്കും എന്നാണ് വിശ്വാസം. എന്നാല്‍ ഒന്നിലധികം കാക്കകള്‍ ബഹളമുണ്ടാക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്നുള്ളതിന്റെ മുന്നറിയിപ്പാണ്. നിങ്ങളുടെ കുടുംബം പ്രശ്നത്തില്‍ അകപ്പെട്ടേക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് അസുഖം വന്നേക്കാം എന്നൊക്കെയാണ് ഇതിന് അര്‍ത്ഥം എന്നാണ് വാസ്തുവിന്റെ ഭാഗമായുള്ള ശകുനവിധിയില്‍ പറഞ്ഞിരിക്കുന്നത്.
വീടിന്റെ തെക്ക് ദിശയില്‍ ഇരുന്നു കാക്ക ശബ്ദമുണ്ടാക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷകരമാണ്. നിങ്ങളുടെ പൂര്‍വ്വികര്‍ അതൃപ്തരാണെന്നും അവരുടെ ഇഷ്ടക്കേട് നിങ്ങളിലുണ്ടെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം നിങ്ങളുടെ വീടിന്റെ പുറത്തുള്ള ബക്കറ്റില്‍ നിന്നോ പാത്രത്തില്‍ നിന്നോ കാക്ക വെള്ളം കുടിക്കുന്നുണ്ടെങ്കില്‍ അത് ശുഭകരമാണ് എന്നാണ് വിശ്വാസം.
ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ കുടുംബത്തിലെ വ്യക്തിക്ക് ധാരാളം പണം ലഭിക്കും. എന്തെങ്കിലും ജോലിക്ക് പോകുമ്പോള്‍ കാക്ക വെള്ളം കുടിക്കുന്നത് കണ്ടാലും ശുഭലക്ഷണമാണ്. ആ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭക്ഷണ സാധനങ്ങളുമായി കാക്ക പറക്കുന്നത് കാണുന്നത് നിങ്ങളുടെ വലിയ ആഗ്രഹം സഫലമാകുമെന്നതിന്റെ ശുഭ സൂചനയാണ്.












Click it and Unblock the Notifications