Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറങ്ങുമ്പോള്‍ തലയിണക്കടിയില്‍ നാണയം വെച്ചാല്‍ എന്ത് സംഭവിക്കും? ഗുണമോ ദോഷമോ

വാസ്തു ശാസ്ത്രത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ വസ്തുക്കളും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നാണ് വിശ്വാസം. ഒരാളുടെ ജീവിതത്തിലെ നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നതില്‍ ജ്യോതിഷം പോലെ തന്നെ പ്രധാനമാണ് വാസ്തു ശാസ്ത്രവും. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുമായും വാസ്തു ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ അതിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ് എന്ന് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്.

ശാരീരികവും സാമ്പത്തികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് വാസ്തുവില്‍ ചില ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. ഒരാള്‍ക്ക് ഏറ്റവും അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. കാരണം ഈ സമയത്താണ് നമ്മുടെ ശരീരം വിശ്രമിക്കുന്നത്. എന്നാല്‍ ഈ സമയത്തും പാലിക്കേണ്ട ചില വാസ്തു നിര്‍ദേശങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

VASTU TIPS

സാമ്പത്തികമായി നിങ്ങള്‍ക്കുള്ള ചില ബുദ്ധിമുട്ടുകളെ അകറ്റാന്‍ ഉറക്കത്തിലും നിങ്ങള്‍ക്കാകും. അതിനായി ഉറങ്ങുമ്പോള്‍ നിങ്ങളുടെ തലയിണക്കടിയില്‍ നാണയം വെക്കുക എന്നതാണ്. തലയിണയുടെ കിഴക്ക് ഭാഗത്തോട് ചേര്‍ത്തായിരിക്കണം ഇത് വെക്കേണ്ടത്. ഇത് നിങ്ങളിലേക്ക് ഭാഗ്യം ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഉറക്കത്തില്‍ ദുസ്വപ്‌നങ്ങള്‍ കാണുന്നവരാണോ നിങ്ങള്‍.

എങ്കില്‍ കട്ടിലിനടിയില്‍ കത്തികള്‍ സൂക്ഷിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. കട്ടിലില്‍ തലയിണ കിടക്കുന്നതിന്റെ നേരെ താഴെയായിരിക്കണം കത്തി വെക്കേണ്ടത്. എന്നാല്‍ കത്തിയുടെ അറ്റം എതിര്‍ദിശയിലേക്ക് വെക്കുകയും കത്തി ഒരു തുണിയില്‍ പൊതിയുകയും വേണം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ തലയിണക്ക് സമീപം സുഗന്ധമുള്ള പൂക്കള്‍ വെക്കാവുന്നാണ്.

ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം ആനന്ദകരമാക്കും. രാത്രിയില്‍ ഭഗവത് ഗീത വായിച്ച് കിടക്കുന്നത് ഉത്തമമാണ്. ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം തലയിണയ്ക്കടിയില്‍ ഏലക്കായ വെക്കുന്നത് നിദ്രാദേവിയെ ക്ഷണിക്കുന്നു. ഇത് നിങ്ങള്‍ക്ക് പൂര്‍ണ വിശ്രമം പ്രദാനം ചെയ്യാനും മനസിനെ സ്വതന്ത്രമാക്കാനും സഹായിക്കും.

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് തലയിണയുടെ അരികില്‍ ഒരു ടീപോയിയിലായി ഒരു കുപ്പിയില്‍ വെള്ളം സൂക്ഷിക്കാം. ഇത് നല്ല ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പെരുംജീരകം രാഹുദോഷം പരിഹരിക്കാന്‍ നല്ലതാണ് എന്നാണ് വിശ്വാസം. ഇത് രാത്രിയില്‍ കിടക്കുമ്പോള്‍ കട്ടിലിന് സമീപം സൂക്ഷിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+