നിങ്ങളുടെ പേഴ്‌സ് കറുപ്പ് നിറമാണോ..? എങ്കില്‍ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല
ജീവിക്കാന്‍ പണം ഏതൊരാള്‍ക്കും ആവശ്യമാണ്. പണം എത്ര കിട്ടിയാലും അതുകൊണ്ടുള്ള ആവശ്യങ്ങള്‍ നമുക്ക് തീരില്ല. പണത്തിന്റെ ലക്ഷ്യം നിങ്ങളുടെ ആവശ്യങ്ങള്‍ മാത്രമല്ല ആഗ്രഹങ്ങളും നിറവേറ്റുക എന്നതാണ്. പണം കൈയില്‍ നിലനിന്ന് പോകാന്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നിങ്ങളുടെ പേഴ്‌സും സാമ്പത്തികാവസ്ഥയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
നമ്മുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥയും പോസിറ്റിവിറ്റിയും കൊണ്ടുവരാന്‍ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വാസ്തുവിന് വലിയ സ്ഥാനമാണ് ഉള്ളത്. വാസ്തു പ്രകാരം, നിങ്ങളുടെ പേഴ്‌സിന്റെ നിറം നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പത്തികമായി നിങ്ങള്‍ക്ക് അഭിവൃദ്ധി കൈവരിക്കാന്‍ ഏത് തരത്തിലുള്ള പേഴ്‌സ് ആണ് കൊണ്ടുനടക്കേണ്ടത് എന്ന് നോക്കാം.

സമാധാനം, സ്ഥിരത എന്നിവയെ പ്രതീകപ്പെടുത്തുന്ന നിറമാണ് നീല. നീല പേഴ്‌സ് കൈവശം വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകര്‍ഷിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പോസിറ്റിവിറ്റി, ജീവിതം, വളര്‍ച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതിനാല്‍ പച്ച പേഴ്‌സും കൈവശം വെക്കുന്നത് നല്ലതാണ്. പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതിന് ഒപ്പം കരിയര്‍ വളര്‍ച്ചയും ആഗ്രഹിക്കുന്നു എങ്കില്‍ പച്ച പേഴ്‌സാണ് നല്ലത്.
സമൃദ്ധിയെ പ്രതീകപ്പെടുത്തുന്ന നിറമാണ് പച്ച എന്നതിനാല്‍ ഇത് സമ്പത്തും വിജയവും ആകര്‍ഷിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പ്രശസ്തിയും സമൃദ്ധിയും പണം പ്രതിനിധീകരിക്കുന്ന നിറമാണ് ചുവപ്പ്. എന്നാല്‍ ഇത് അഗ്‌നി മൂലകത്തിന്റെ നിറമായതിനാല്‍ ചെലവുകളും വര്‍ധിപ്പിക്കും. ചുവന്ന പേഴ്‌സ് കൈവശം വയ്ക്കുന്നത് ഭാഗ്യവും സാമ്പത്തിക കാര്യങ്ങളില്‍ വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഭൂമിയെ പ്രതിനിധീകരിക്കുന്ന നിറമാണ് ബ്രൗണ്‍. ഇത് നിങ്ങളുടെ സമ്പത്തില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരുകയും നിങ്ങളുടെ വരുമാനത്തിലും ചെലവിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും എന്നുമാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മഞ്ഞ നിറവും സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സന്തോഷവും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പേഴ്‌സിന് അനുയോജ്യമായ നിറങ്ങളില്‍ മഞ്ഞയും ഉള്‍പ്പെടുന്നു. ഉത്സാഹം, വിജയം, പോസിറ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഊര്‍ജ്ജസ്വലമായ നിറമാണ് ഓറഞ്ച്. ഇത് സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ നിറത്തിലുള്ള പേഴ്‌സ് കൈവശം വെക്കുന്നവര്‍ക്കൊപ്പം ഭാഗ്യം എന്നുമുണ്ടാകും എന്നും വിശ്വസിക്കപ്പെടുന്നു.












Click it and Unblock the Notifications