വീടല്ല, ആദ്യം വേണ്ടത് മതില്‍.. മറിച്ചായാല്‍ സംഭവിക്കാന്‍ പോകുന്നത്..!!
വീട് നിര്‍മാണത്തില്‍ വാസ്തു നോക്കുന്നവരാണ് ഭൂരിഭാഗം പേരും. താമസിക്കുന്ന വീട്ടില്‍ സമാധാനവും സ്‌നേഹവും സാമ്പത്തിക ഭദ്രതയുമെല്ലാം ഉണ്ടാകണം എന്ന ആഗ്രഹത്താലാണ് വീട് നിര്‍മാണത്തില്‍ എല്ലാവരും വാസ്തു ദോഷങ്ങള്‍ നോക്കുന്നത്. എന്നാല്‍ വീട് നിര്‍മാണം പോലെ തന്നെ അത്രയും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ചുറ്റുമതില്‍ പണിയുന്നതും. മതില്‍ പണിയുമ്പോഴും സ്ഥാനവും ദിശയും എല്ലാം നോക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
എത്ര ചെറിയ സ്ഥലത്ത് വീട് പണിതാലും മതില്‍ കെട്ടേണ്ടത് അത്യാവശ്യമാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. പുറത്തെ നെഗറ്റീവ് എനര്‍ജികളെ തടയുന്നതില്‍ ചുറ്റുമതില്‍ വലിയ പങ്ക് വഹിക്കുന്നു എന്നാണ് വാസ്തു ശാസ്ത്ര പ്രകാരമുള്ള വിശ്വാസം. വാസ്തുവില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം എങ്ങനെയാണ് വീടിന് ചുറ്റും മതില്‍ കെട്ടേണ്ടത് എന്ന് നോക്കാം

വീട് പണിതാലും ചുറ്റുമതില്‍ ഇല്ലെങ്കില്‍ ഐശ്വര്യം നിലനില്‍ക്കില്ല എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. എന്ന് കരുതി ദിശയും സ്ഥാനവും നോക്കാതെ മതില്‍ കെട്ടിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. ചുറ്റുമതില്‍ നിര്‍മാണത്തില്‍ കന്നിമൂല എന്ന് അറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. കന്നിമൂലയില്‍ മതില്‍ അല്‍പം ഉയരത്തിലാണ് കെട്ടേണ്ടത്.
മാത്രമല്ല ഇവിടങ്ങളില്‍ ഗേറ്റ് വെക്കാനോ തുറന്നിടാനോ പാടില്ല. വീടിന്റെ ചുറ്റുമതില്‍ അഞ്ചടി ഉയരത്തില്‍ കെട്ടുന്നതാണ് ഏറ്റവും അനുയോജ്യം. ചെറിയ വീടാണെങ്കില്‍ വീടിന്റെ പകുതിയോളം മറയുന്ന തരത്തില്‍ അല്ല മതില്‍ കെട്ടിയിരിക്കുന്നത് എന്ന് ഉറപ്പാക്കണം. കിഴക്ക് ഭാഗത്തെ മതില്‍ അല്പം താഴ്ത്തി വേണം പണിയാന്‍. വീടിന്റെ പ്രധാന വാതിലിന് നേരെയായി ഒരിക്കലും ഗേറ്റ് സ്ഥാപിക്കാന്‍ പാടില്ല.
ഇത് വീട്ടിലെ സാമ്പത്തികാവസ്ഥയെ ദോഷകരമായി ബാധിക്കും. പടിഞ്ഞാറ്, തെക്ക് ദിശകളേക്കാള്‍ കിഴക്കും വടക്കും കൂടുതല്‍ തുറന്ന ഇടം നല്‍കുന്നതാണ് ഉത്തമം. പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ഒരു ചെറിയ ഗേറ്റ് സ്ഥാപിക്കുന്നത് നല്ലതാണ്. മതിലിനോട് ചേര്‍ന്ന് വലിയ മരങ്ങള്‍ നടാന്‍ പാടില്ല. ഇത് വീട്ടിലേക്കുള്ള ലക്ഷ്മി ദേവിയുടെ വരവിനെ ബാധിക്കും. മതിലിന് ഒരിക്കലും ഇരുണ്ട നിറം നല്‍കാന്‍ പാടില്ല.
കിഴക്കോട്ട് ദര്‍ശനമായുള്ള വീടിന് വടക്കോട്ട് മാറ്റി വേണം ഗേറ്റ് നിര്‍മ്മിക്കാന്‍. തക്ക് ദര്‍ശനമായുള്ള വീടിന് തെക്കേ മതിലിന്റെ മധ്യത്തില്‍ നിന്ന് കിഴക്കോട്ടു മാറി ഗേറ്റ് വെക്കാവുന്നതാണ്. വീട് നിര്‍മാണം തുടങ്ങുന്നതിന് മുന്‍പ് ഉയരം കുറഞ്ഞ രീതിയില്‍ മതില്‍ കെട്ടുകയോ വേലി കൊണ്ടോ മറ്റോ താല്‍ക്കാലിക മതില്‍ നിര്‍മിക്കുകയോ വേണം എന്നാണ് വാസ്തു വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അല്ലാത്തപക്ഷം വീട് നിര്‍മാണത്തിന് അകാരണമായ തടസം നേരിട്ടേക്കാം.












Click it and Unblock the Notifications