Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചാര്‍ ഭരണി ഇവിടെയാണോ വെച്ചത്..? കുടുംബകലഹം ഉറപ്പ്, എല്ലാവരും തെറ്റി പിരിയും..!

വാസ്തു ശാസ്ത്രത്തിന് ഏതൊരാളുടേയും ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉളളത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന പലകാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വീട്ടിലെ എല്ലാ വസ്തുക്കളും വാസ്തു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷകരവും ആനന്ദപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ കഴിയും.

എന്നാല്‍ ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം ഇത് വീടിനും അതിലെ അംഗങ്ങള്‍ക്കും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. നിസാരമെന്ന് നമ്മൡ പലരും കരുതുന്ന പല കാര്യങ്ങള്‍ക്കും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ ഒരു അച്ചാര്‍ ഭരണിക്ക് പോലും നമ്മുടെ ജീവിതത്തിലെ ശുഭ - അശുഭ കാര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയും.

vastu tips

അച്ചാര്‍ ജാറുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥാനത്തെയും ദിശയെയും കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അച്ചാറുകള്‍ എപ്പോഴും ഒരു ഗ്ലാസ് പാത്രത്തില്‍ സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. അച്ചാറുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങള്‍ ശുദ്ധമായി കണക്കാക്കപ്പെടുന്നു. അതേസമയം പ്ലാസ്റ്റിക് പാത്രത്തില്‍ അച്ചാര്‍ സൂക്ഷിക്കുന്നത് അശുദ്ധവും അവിശുദ്ധവുമായി കണക്കാക്കപ്പെടുന്നു.

വീട്ടില്‍ അച്ചാറുകള്‍ തെറ്റായ ദിശയില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് ബന്ധങ്ങളില്‍ വികലമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അത് കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ബന്ധങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ വീടിന്റെ വടക്ക് - പടിഞ്ഞാറ് ദിശയില്‍ മാത്രം അച്ചാര്‍ ഭരണി സൂക്ഷിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം വടക്ക് ദിശ ബുധന്‍ ഗ്രഹത്തിന് സമര്‍പ്പിച്ചിരിക്കുന്നു. പടിഞ്ഞാറ് ദിശ ശനിയുടെതാണ്. അതിനാല്‍ വടക്ക് - പടിഞ്ഞാറന്‍ ദിശ ശനിയുടെയും ബുധന്റെയും സമ്മിശ്ര പ്രഭാവം പ്രദാനം ചെയ്യുന്നു. അതുവഴി നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും സമാധാനം നിലനിര്‍ത്താനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അതിനാല്‍ തന്നെ താമസസ്ഥലത്ത് അച്ചാര്‍ സൂക്ഷിക്കുമ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരമുള്ള ഈ നിയമങ്ങള്‍ മനസില്‍ വെക്കുക. പലരും അടുക്കളയിലോ സ്‌റ്റോര്‍ റൂമിലോ ഏതെങ്കിലും ഒരു കോണിലായിരിക്കും അച്ചാര്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ശരിയായ സ്ഥാനം മനസിലാക്കാതെ അച്ചാര്‍ സൂക്ഷിക്കുന്നതായിരിക്കാം നിങ്ങളുടെ വീടിലെ കലഹത്തിന് കാരണം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+