Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ് മുടക്കാതെ തന്നെ വാസ്തു ദോഷം അകറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം, ജീവിതം മെച്ചപ്പെടും

വീട് പണിയുമ്പോള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും തകരാറുകള്‍ അവശേഷിക്കപ്പെടാറുണ്ട്. ഈ ദോഷങ്ങള്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് പോസിറ്റീവ് എനര്‍ജിക്ക് പകരം നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കാനും കാരണമാകും. വീടു പൊളിച്ചു പണിയാന്‍ പറ്റാത്തതിനാല്‍ ഈ അപാകതകള്‍ എങ്ങനെ ഇല്ലാതാക്കുമെന്നതാണ് എല്ലാവരുടേയും ആശങ്ക.

വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ വടക്ക്-കിഴക്ക് മൂല ജലത്തെയും വടക്കുപടിഞ്ഞാറന്‍ ദിശ വായുവിനേയും തെക്കുകിഴക്കന്‍ ദിശ അഗ്‌നിയേയും തെക്കുപടിഞ്ഞാറന്‍ ദിശ ഭൂമിയേയും വീടിന്റെ മധ്യഭാഗത്തുള്ള സ്ഥലം ആകാശത്തേയും പ്രതിനിധീകരിക്കുന്നു. ഈ രീതിയില്‍ നമ്മുടെ വീട് മുഴുവന്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ശരീരവും ഈ അഞ്ച് ഘടകങ്ങളാല്‍ നിര്‍മ്മിതമാണ്.

VASTU TIPS

മികച്ചതും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍, ഈ ദിശകളെല്ലാം കുറ്റമറ്റതായിരിക്കേണ്ടത് പ്രധാനമാണ്. ഈ ദിശകളിലെ തകരാറുകള്‍ നീക്കം ചെയ്യുന്നതിനുള്ള ലളിതമായ വഴികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വീടിന്റെ വടക്ക്-കിഴക്ക് മൂലയില്‍ കലശം സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കപ്പെടുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് കലശം ഗണപതിയുടെ രൂപമായി കണക്കാക്കപ്പെടുന്നു. ഗണേശനെ ഉപകാരിയായും തടസങ്ങള്‍ നീക്കുന്നവനായും കണക്കാക്കുന്നു. നിത്യേന പൂജാപാഠങ്ങളും കീര്‍ത്തന ശ്ലോകങ്ങളും മുഴങ്ങുന്ന വീട്ടില്‍ ലക്ഷ്മി ദേവി അധിവസിക്കുന്നു എന്നാണ് വിശ്വാസം. ദിവസേനയുള്ള ആരാധന നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങളും അകറ്റുന്നു. ദിവസവും ഭജനയും കീര്‍ത്തനവും ചെയ്യാന്‍ സമയം കണ്ടെത്താനാകുന്നില്ലെങ്കില്‍ ഗായത്രി മന്ത്രമെങ്കിലും ഉച്ഛരിക്കുക.

നിങ്ങള്‍ പടിഞ്ഞാറ് അഭിമുഖമായി ഉറങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് മോശം സ്വപ്നങ്ങളും ഉദര സംബന്ധമായ അസുഖങ്ങളും ഉണ്ടാകാം. ഉറക്കക്കുറവ് ഒരാളുടെ സ്വഭാവം മോശമാക്കുകയും അലസത അവന്റെ ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇതുമൂലം വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ധിക്കുന്നു. അതിനാല്‍ തെക്ക് ദര്‍ശനമായി കിടക്കുന്നതാണ് ഉത്തമം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

വീടിന്റെ വടക്കുകിഴക്കേ മൂലയില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. ഈ ദിശയില്‍ ഭാരമുള്ള യന്ത്രങ്ങള്‍ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ വീട്ടില്‍ വാസ്തുദോഷമുണ്ടാക്കും. ഇതോടൊപ്പം നിങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്കായി പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലും അശോകവൃക്ഷം നടണം. ഇത് നിങ്ങളുടെ വീടിന്റെ വാസ്തു വൈകല്യങ്ങള്‍ ഇല്ലാതാക്കും.

വീട്ടില്‍ ഒരു ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശ തെക്കുപടിഞ്ഞാറായി കണക്കാക്കപ്പെടുന്നു. എന്നാല്‍ വീടിന്റെ കിഴക്ക് ഭാഗത്ത് ടോയ്ലറ്റ് നിര്‍മ്മിക്കേണ്ടി വരികയും മറ്റ് വഴികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍, ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പടിഞ്ഞാറോ തെക്കോട്ടോ അഭിമുഖമായി ഇരിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാപിക്കണം. ഇത് വീടിന്റെ നെഗറ്റീവ് എനര്‍ജിയെ പോസിറ്റീവ് എനര്‍ജിയാക്കി മാറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+