Get Updates
Get notified of breaking news, exclusive insights, and must-see stories!

അരി മുതൽ ഫ്രി‍ഡ്ജ് വരെ; അടുക്കളയിൽ കൃതമായ സ്ഥാനത്ത് വെച്ചാൽ വീട്ടിൽ ഐശ്വര്യം കൊണ്ടുവരാം

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. വാസ്തുവിൽ ഏറെ പ്രാധാന്യം ഉണ്ട് അടുക്കളയ്ക്ക്. ഒരു ദിവസത്തിന് ആവശ്യമായ ഊർജം നൽകുന്നത് അടുക്കളയാണ്. നിങ്ങളുടെ അടുക്കളയിൽ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നതിന് ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നിവയുടെ ഘടകങ്ങൾ യോജിച്ചതായിരിക്കണം.

വീട്ടിലെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതിന്, നിങ്ങളുടെ അടുക്കളയുടെ ചില വശങ്ങളിൽ മാറ്റം വരുത്തുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്താൽ മതി. അടുക്കളയിലെ ഓരോ ഉപകരണത്തിനും പ്രാധാന്യമുണ്ട്, കൂടാതെ വാസ്തു തത്ത്വങ്ങൾക്കനുസൃതമായി സ്ഥാപിക്കുകയാണെങ്കിൽ, പോസിറ്റിവിറ്റി നൽകുമെന്ന് ഉറപ്പാണ്. നിങ്ങളുടെ വീട്ടിൽ സമൃദ്ധി ഉറപ്പാക്കാൻ അടുക്കളയിൽ പാലിക്കേണ്ട ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്.

Kitchen33

1. അടുക്കളയുടെ ദിശ - നിങ്ങളുടെ വീടിന്റെ തെക്കുകിഴക്ക് ദിശയിലാണ് നിങ്ങളുടെ അടുക്കള സ്ഥിതി ചെയ്യേണ്ടത്, വാസ്തു ശാസ്ത്രമനുസരിച്ച്, അഗ്നിയുടെ അധിപനായ അഗ്നി ഈ ഭാ​ഗത്താണ് ആധിപത്യം പുലർത്തുന്നത്. ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് ആ ദിശയിൽ സ്ഥാപിക്കാൻ സാധിക്കുന്നില്ലെങ്കിൽ വടക്ക് - പടിഞ്ഞാറ് ദിശയിൽ ആയാലും പ്രവർത്തിക്കും. എന്നാൽ, അടുക്കള ഒരിക്കലും വീടിന്റെ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് അഭിമുഖമായി നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കാരണം ഇത് കുടുംബാം​ഗങ്ങൾ തമ്മിൽ പ്രശന്ങ്ങൾക്ക് കാരണമാകും.

2. വാഷ്‌ബേസിൻ, കുക്കിംഗ് റേഞ്ച് എന്നിവയുടെ സ്ഥാനം - തീയും വെള്ളവും പ്രതികൂല ഘടകങ്ങളായതിനാൽ ഒരേ പ്ലാറ്റ്‌ഫോമിലോ പരസ്പരം സമാന്തരമായോ വരുന്നില്ലെന്ന് ഉറപ്പാക്കണം. അടുക്കളയിലെ സിങ്കുകളും ഗ്യാസ് സിലിണ്ടറും ഓവനും ഉൾപ്പെടെയുള്ളവ സമാന്തരമായി സ്ഥാപിക്കരുത് എന്നാണ് വാസ്തു ശാസ്ത്രം വ്യക്തമാക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വഭാവത്തേയും പെരുമാറ്റത്തെയും ബാധിക്കും. പങ്കാളികളും കുടുംബാംഗങ്ങളും തമ്മിലുള്ള മനഃപൂർവമല്ലാത്ത കലഹങ്ങൾ അത് കാരണം ഉണ്ടാവും.

3. റഫ്രിജറേറ്ററിന്റെ സ്ഥാനം: ജീവിതത്തിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്, റഫ്രിജറേറ്റർ അടുക്കളയിൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. അതിന്റെ വാതിലുകൾ തെക്ക് പടിഞ്ഞാറ് അഭിമുഖമായി വരുന്ന രീതിയിൽ വേണം സ്ഥാപിക്കാൻ. ഇത് അടുക്കളയിൽ ശാന്തമായ അന്തരീക്ഷവും നൽകും.

4. പാചക ഉപകരണങ്ങളുടെ സ്ഥാനം - ഗ്യാസ് ബർണറുകൾ, സിലിണ്ടറുകൾ, മൈക്രോവേവ് ഓവനുകൾ, ടോസ്റ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ അടുക്കളയുടെ തെക്കു കിഴക്ക് മൂലയിൽ സ്ഥാപിക്കുന്നതാണ് നിങ്ങളുടെ വീട്ടിന് നല്ലത്. കാരണം മുറിക്കുള്ളിലെ എല്ലാം അഗ്നിയെ പ്രതീകപ്പെടുത്തുന്നു. കൂടാതെ, ഈ സാധനങ്ങൾ കിഴക്കോട്ട് അഭിമുഖമായി പാകം ചെയ്യുന്ന തരത്തിൽ ക്രമീകരിക്കണം.

5. ധാന്യങ്ങളുടെ സംഭരണം: ധാന്യങ്ങളും മറ്റ് സ്റ്റോക്കുകളും അടുക്കളയുടെ തെക്കുപടിഞ്ഞാറേ മൂലയിൽ സൂക്ഷിക്കണം, കാരണം അങ്ങനെ ചെയ്യുന്നത് ഭാഗ്യവും സമ്പത്തും ആകർഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+