ഭക്ഷണം ഈ ദിശയിലിരുന്ന് കഴിച്ച് നോക്കൂ....ദൗര്‍ഭാഗ്യങ്ങളെ സൗഭാഗ്യങ്ങളാക്കി മാറ്റാം, സമ്പത്ത് കുമിഞ്ഞുകൂടും
ഏതൊരു വീടിന്റെ സന്തോഷത്തിലും ഐശ്വര്യത്തിലും വാസ്തുവിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ വാസ്തുവിലെ ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല ദൗര്‍ഭാഗ്യങ്ങളേയും സൗഭാഗ്യങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സാമ്പത്തികമായോ ആരോഗ്യത്തിന്റെ കാര്യത്തിലോ നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ ഇതുവഴി സാധിക്കുമത്രേ.
വാസ്തു സംബന്ധമായ പല ദോഷങ്ങള്‍ക്കും കാരണമാകുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കുടിയിരിക്കുന്നതിനാലാണ്. അതിനാല്‍ തന്നെ ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ നെഗറ്റീവ് എനര്‍ജി പോസിറ്റീവ് എനര്‍ജിയാക്കാന്‍ മാറ്റാന്‍ സാധിക്കും. വാസ്തുവില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ആദ്യത്തെ പങ്ക് പശുവിനും അവസാനത്തെ പങ്ക് നായയ്ക്കും കൊടുക്കുക. ഇത് വാസ്തു വൈകല്യങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നു എന്നാണ് വിശ്വാസം. വീട്ടില്‍ സന്തോഷം, സമാധാനം എന്നിവ നിലനില്‍ക്കാനും രോഗങ്ങള്‍ വരാതിരിക്കാനും വടക്കോട്ട് അഭിമുഖമായി ഭക്ഷണം പാകം ചെയ്യുന്നതാണ് ഉത്തമം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ഭക്ഷണം ഒരിക്കലും കിടക്കയിലിരുന്നോ കിടപ്പുമുറിയിലിരുന്നോ കഴിക്കാന്‍ പാടില്ല. ഇതുമൂലം നെഗറ്റീവ് ശക്തികള്‍ വീട്ടില്‍ പ്രവേശിക്കുന്നു. അടുക്കളയില്‍ നിന്നോ ഡൈനിംഗിനായി സജ്ജീകരിച്ച സ്ഥലത്ത് നിന്നോ മാത്രം ഭക്ഷണം കഴിക്കുക. എല്ലാ ദിവസവും നിങ്ങളുടെ മേല്‍ക്കൂരയില്‍ ഒരു മണ്‍പാത്രത്തില്‍ പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും ക്രമീകരിച്ച് വെക്കുന്നത് വാസ്തു ദോഷം അകറ്റും.
ഇത് നിങ്ങളുടെ ഭാഗ്യത്തെ ഉണര്‍ത്തുകയും ചെയ്യുന്നു. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന സ്ഥലത്ത് ശുചിത്വം ഉണ്ടായിരിക്കണം എന്നതും ഓര്‍ക്കണം. നിങ്ങളുടെ ജോലിയില്‍ എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഹനുമാന്‍ ദേവന് ഒരു തണ്ടില്‍ വെറ്റിലയും ലഡുവും സമര്‍പ്പിക്കണം. ഇതോടെ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലി പുനരാരംഭിക്കും.
രാഹുവും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങളും നിങ്ങള്‍ക്ക് ഇതുവഴി അകറ്റാന്‍ സാധിക്കും. അതേസമയം വെറ്റില വൃത്തിയുള്ളതാണ് എന്ന് ഉറപ്പാക്കിയില്ലെങ്കില്‍ വിപരീതഫലം നല്‍കും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ ഞായറാഴ്ച താംബൂലം പൂജിക്കുക എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കളോ മറ്റ് വസ്തുക്കളോ അലക്ഷ്യമായി കളയരുത്.
ഉണങ്ങിയ പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍ ഇടുക. അല്ലാത്തപക്ഷം കുഴിച്ചിടുക. എല്ലാ ദിവസവും വൈകുന്നേരം തുളസി ചെടിയുടെ ചുവട്ടില്‍ വിളക്ക് തെളിയിക്കുക. ഇത് വീട്ടില്‍ പോസിറ്റിവിറ്റി കൊണ്ടുവരുന്നു. ഇതോടൊപ്പം ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും എന്നും കൂടെയുണ്ടാകും.












Click it and Unblock the Notifications