Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയാണോ നിങ്ങളുടെ വീടിരിക്കുന്നത്..? ഉടന്‍ മാറ്റിക്കോ, ഇല്ലെങ്കില്‍ പണികിട്ടും

ഒരു വീടിനെ വീടാക്കി മാറ്റാന്‍ വളരെയധികം പരിശ്രമം ആവശ്യമാണ്. വീട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ക്കൊപ്പം തന്നെ അതിനുള്ളിലെ വസ്തുക്കള്‍ക്കും സവിശേഷമായ സ്ഥാനം ഉണ്ട്. ഇതെല്ലാം യഥാവിധി ഒത്തുചേര്‍ന്നാല്‍ മാത്രമെ വീട്ടിനുള്ളില്‍ ഐക്യവും ഊര്‍ജസ്വലതയും നിലനില്‍ക്കൂ എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ സ്ഥാനമാണ് ഉള്ളത്.

പുതിയ വീട് നിര്‍മിക്കുമ്പോഴും പഴയ വീട് പുനര്‍നിര്‍മിക്കുമ്പോഴും വാസ്തു നോക്കി വേണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാസ്തു ശാസ്ത്ര പ്രകാരം എല്ലാ വസ്തുക്കള്‍ക്കും അവരുടേതായതും സംയോജിതവുമായ ഊര്‍ജ്ജങ്ങളുണ്ട്. ഈ ഊര്‍ജങ്ങളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന ഏതൊരു തടസ്സവും വീട്ടിലെ താമസക്കാരുടെ ക്ഷേമത്തെ ദോഷകരമായി ബാധിക്കും.

HOME

നിങ്ങള്‍ ഒരു പുതിയ വീട് നിര്‍മ്മിക്കുകയോ നിലവിലുള്ളത് അലങ്കരിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇനി പറയുന്ന ലളിതമായ വാസ്തു നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഇത് വഴി നിങ്ങളുടെ ജീവിതശൈലിയില്‍ കാര്യമായ മാറ്റം നിങ്ങള്‍ക്ക് ദര്‍ശിക്കാനാകും. ഏതൊക്കെയാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്ന ആ നിര്‍ദേശങ്ങള്‍ എന്ന് നോക്കാം.

ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക

വീടിന് നല്‍കുന്ന നിറങ്ങള്‍ക്ക് നിങ്ങളുടെ മാനസികാവസ്ഥ തകര്‍ക്കാന്‍ കഴിയും. വീട്ടിലെ അംഗങ്ങളുടെ സ്വഭാവത്തില്‍ പോലും ഇത് വലിയ പ്രതിഫലനമുണ്ടാക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. വീടിന് നീല, മഞ്ഞ, വെള്ള, കടും പച്ച തുടങ്ങിയ നിറങ്ങള്‍ കൊടുക്കുന്നതാണ് ഉത്തമം. ചുവപ്പ്, കറുപ്പ്, ചാരനിറം എന്നിവ ഒഴിവാക്കേണ്ട നിറങ്ങളാണ്. വീടിന്റെ വാതിലിനും ജനാലിനും അല്‍പം ഇരുണ്ട നിറങ്ങള്‍ കൊടുക്കാവുന്നതാണ്.

മുള്ളുള്ള ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്തരുത്

മുള്ളുള്ള എന്ത് സാധനവും വീടിനുള്ളില്‍ വളര്‍ത്തരുത്. കള്ളിച്ചെടികളും ചുവന്ന പൂക്കളുള്ള ചെടികളും ബോണ്‍സായ് മരങ്ങളും വീടിനുള്ളില്‍ വെക്കുന്നത് ഉചിതമല്ല എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ വടക്കുകിഴക്ക് മൂലയ്ക്ക് സമീപം ചട്ടിയില്‍ ചെടികള്‍ വെക്കുന്നത് ഒഴിവാക്കുക. വടക്ക്, കിഴക്ക് ഭിത്തികളിലും ചെടികള്‍ വെക്കരുത്. വിജയവും സമ്പത്തും കൊണ്ടുവരുമെന്ന് കരുതുന്ന തുളസി, മണി പ്ലാന്റ് പോലുള്ള ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്താം.

കിടക്കാന്‍ പ്രത്യേക സ്ഥാനം

വാസ്തു ശാസ്ത്രത്തില്‍ ദിശ വളരെ പ്രധാനമാണ്. ശുഭമോ അശുഭമോ ആയ ദിശയുടെ അടിസ്ഥാനത്തില്‍ വീടിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വാസ്തുവില്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. ഇതില്‍ പ്രധാനമാണ് കട്ടിലിന്റെ സ്ഥാനം. വീടിന്റെ വടക്കേ മൂലയില്‍ ഒരിക്കലും കിടക്കരുത്.ഇത് മോശം സ്വപ്നങ്ങളും നെഗറ്റീവ് എനര്‍ജിയും കൊണ്ടുവരും. ആരോഗ്യകരമായ ജീവിതശൈലിക്ക് വടക്ക് ദിശയില്‍ ഉറങ്ങുന്നതും ഒഴിവാക്കണം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

ബീമുകള്‍ക്ക് താഴെ ഇരിക്കരുത്

വാസ്തു തത്വങ്ങള്‍ അനുസരിച്ച് ബീമുകള്‍ക്ക് താഴെ ഇരിക്കുന്നത് ദോഷകരമാണ്. വീട് നിര്‍മാണത്തില്‍ ബീമുകള്‍ ഒഴിവാക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ ഇതിന് താഴെ ഇരിക്കുന്നത് വഴക്കുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കും. ബീമുകള്‍ക്ക് താഴെ ഇരിപ്പിടം, മേശ, കിടക്ക എന്നിവയൊന്നും വെക്കാന്‍ പാടില്ല എന്നാണ് വാസ്തുവില്‍ പറയുന്നത്.

വെള്ളത്തിന്റെ സ്ഥാനം

വീടിന്റെ വടക്കേ മൂലകളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ സൂക്ഷിക്കണം. ടാപ്പുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ശുചിമുറികള്‍ എന്നിവ ഈ ദിശയില്‍ വെക്കാവുന്നതാണ്. വീടിന്റെ പുറത്ത് വടക്ക് ദിശയിലും ഒരു ജലധാരയോ ഒരു ചെറിയ കൃത്രിമ കുളമോ നിര്‍മിക്കുന്നത് അഭികാമ്യമാണ്. ഇത് വീട്ടില്‍ സമൃദ്ധി നിറക്കാന്‍ സഹായിക്കും.

കണ്ണാടിയുടെ സ്ഥാനം

കിടക്കക്ക് സമീപമോ അഭിമുഖമായോ കണ്ണാടി വെക്കുന്നത് ഉചിതമല്ല. കണ്ണാടി ഉറക്കത്തെ തടസപ്പെടുത്തും എന്നാണ് പറയുന്നത്. ലിവിംഗ് ഏരിയയില്‍ കണ്ണാടി സ്ഥാപിക്കുന്നത് ഗുണകരമാണ്. ഇത് എല്ലാ നെഗറ്റീവ് എനര്‍ജികളെയും അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+