Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയില്‍ എത്ര പടികളുണ്ട്..? ഇങ്ങനെയെങ്കില്‍ കച്ചവടം കുറയും... മുടിഞ്ഞ് പോകും

വാസ്തുവിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. കുടുംബ ജീവിതത്തില്‍ ആണെങ്കിലും പ്രൊഫഷണല്‍ ജീവിതത്തില്‍ ആണെങ്കിലും വാസ്തു വലിയ സ്വാധീനം ചെലുത്തുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് സ്ഥിരമായി നഷ്ടം നേരിടുന്നുണ്ടെങ്കില്‍ അത് വാസ്തു വൈകല്യം കൊണ്ട് സംഭവിക്കുന്നതായിരിക്കാം. ബിസിനസിലെ ലാഭത്തിനായി നിങ്ങള്‍ വാസ്തുവുമായി ബന്ധപ്പെട്ട ഈ തെറ്റുകള്‍ ഒഴിവാക്കണം.

നിങ്ങളുടെ ഓഫീസിലോ കടയിലോ കോണിപ്പടികള്‍ ഉണ്ടെങ്കില്‍ കോണിപ്പടികളുടെ എണ്ണം ഒറ്റ സംഖ്യയായിരിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. കടയുടെയോ ഓഫീസിന്റെയോ മതിലുകളുടെ നിറം ഇരുണ്ടതായിരിക്കരുത്. വെള്ള, ക്രീം നിറം, മറ്റ് ഇളം നിറങ്ങള്‍ എന്നിവ നല്‍കാം. ഇത് പോസിറ്റീവ് എനര്‍ജി പ്രക്ഷേപണം ചെയ്യുന്നു. ഇത് ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

VASTU TIPS

കടകളില്‍ വടക്കും പടിഞ്ഞാറും ദിശയില്‍ ആയിരിക്കണം ഷോകേസുകള്‍ നിര്‍മിക്കേണ്ടത്. ഇത് സാധനം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഓഫീസിന്റെ പ്രവേശന കവാടം വടക്കോ കിഴക്കോ ദിശയില്‍ ആയിരിക്കണം. എല്ലാ ക്യാബിനുകളുടെയും വാതിലുകള്‍ അകത്തേക്ക് തുറക്കുന്ന തരത്തിലായിരിക്കാനും ശ്രദ്ധിക്കണം. ഓഫീസിലോ കടയിലോ സൂക്ഷിക്കുന്ന പണം വടക്കോട്ട് തിരിഞ്ഞിരിക്കുന്ന അലമാരയിലോ റാക്കിലോ ആയിരിക്കണം.

സെയില്‍സ് കൗണ്ടറിലെ സെയില്‍സ്മാന്‍ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കണം. കടയിലോ ഷോറൂമിലോ ഉള്ള എല്ലാ വില്‍പ്പന വസ്തുക്കളും തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് - പടിഞ്ഞാറ് ദിശയിലായിരിക്കണം. കടയുടെ മധ്യഭാഗം തുറന്നിരിക്കണം. ബാക്കിയുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അളവിലുള്ള സാധനങ്ങള്‍ ആയിരിക്കണം ഈ ദിശയില്‍ സൂക്ഷിക്കേണ്ടത്.

ഓഫീസിലോ കടയിലെ ദേവന്‍മാരുടെ ചിത്രം വെച്ച് വിളക്ക് കൊളുത്താറുണ്ടെങ്കില്‍ അത് നിങ്ങളുടെ കസേരയുടെ പുറകിലായിരിക്കരുത്. ഇത് അശുഭകരമാണ്. ഇത് എപ്പോഴും നിങ്ങളുടെ കണ്‍മുന്നില്‍ വയ്ക്കണം. അങ്ങനെ വരുമ്പോള്‍ നിങ്ങളിലേക്ക് എപ്പോഴും ദൈവാനുഗ്രഹം എത്തുന്നു. നിങ്ങളുടെ കടയിലോ, ഫാക്ടറിയിലോ കച്ചവടം നന്നായി നടക്കുന്നില്ലെന്ന് തോന്നുന്നുവെങ്കില്‍ അവിടെ പൂജിച്ച പാഞ്ചജന്യ ശംഖ് വെക്കുക.

ജോലിസ്ഥലത്തെ വാതിലുകളും ജനലുകളും അലമാരകളും തകരാറുകള്‍ ഇല്ലാത്തതാണ് എന്ന് ഉറപ്പാക്കുക. ജോലിസ്ഥലത്തെ തകര്‍ന്ന ജനലുകള്‍, വാതിലുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം, മീറ്റിംഗ് റൂം ടേബിള്‍ എപ്പോഴും ചതുരാകൃതിയിലായിരിക്കണം. ഇത് മികച്ച ആശയങ്ങളും ചിന്തകളും പരസ്പരം പങ്ക് വെക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+