Get Updates
Get notified of breaking news, exclusive insights, and must-see stories!

കീറിയ നോട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടോ..? ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ല, വേഗം മാറ്റിക്കോ

നാമെല്ലാവരും നമ്മുടെ ജീവിതത്തില്‍ സാമ്പത്തിക വളര്‍ച്ച ആഗ്രഹിക്കുന്നു. അതിനായി കഠിനാധ്വാനം ചെയ്യുന്നു. സുഖകരവും ആഡംബരപൂര്‍ണവുമായ ജീവിതം നയിക്കാന്‍ ആവശ്യത്തിന് പണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പക്ഷേ എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ആ പണം വീട്ടില്‍ കൃത്യമായി സൂക്ഷിക്കുന്നില്ല എങ്കില്‍ ആ സാമ്പത്തിക നേട്ടം നമുക്ക് അനുഭവിക്കാന്‍ കഴിയില്ല.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ദേവി എന്നാണ് ഹൈന്ദവ വിശ്വാസം. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജീവിതത്തില്‍ തുടരുന്നതിന് മതിയായ ബഹുമാനം നല്‍കേണ്ടത് പ്രധാനമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. പണം അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെക്കുന്നത് അല്ലെങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നത് എല്ലാം ധനനഷ്ടത്തിലേക്ക് നയിക്കുന്നു.

Vastu Tips

വീട്ടില്‍ പണം സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വാസ്തുവില്‍ പറഞ്ഞിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. പലരും എല്ലാ വിധത്തിലുള്ള പണങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നവരാണ്. എന്നാല്‍ പണത്തിനൊപ്പം വികൃതമായതോ വളരെ പഴയതോ ആയ നോട്ടുകള്‍ സൂക്ഷിക്കരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നു. നിങ്ങളുടെ പക്കല്‍ അത്തരം നോട്ടുകള്‍ ഉണ്ടെങ്കില്‍ അവ മാറ്റിവെക്കുക.

അല്ലെങ്കില്‍ ആദ്യം അവ ചെലവഴിക്കുക. അതുമല്ലെങ്കില്‍ ബാങ്കില്‍ പോയി അത്തരം നോട്ടുകള്‍ മാറ്റി വാങ്ങാം. നമ്മുടെ വീട്ടില്‍ പണം സൂക്ഷിക്കുമ്പോഴെല്ലാം കടന്നുപോകുന്ന ഓരോ ദിവസവും അതിന് അനുഗ്രഹം ലഭിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ നെഗറ്റീവ് കാര്യങ്ങള്‍ പണത്തോടൊപ്പം സൂക്ഷിച്ചാല്‍ അത് പ്രതികൂലമായി ബാധിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

അതിനാല്‍ നിങ്ങളുടെ പണം ഏത് അലമാരയില്‍ സൂക്ഷിച്ചാലും ആ അലമാരയില്‍ ഏതെങ്കിലും കോടതി കേസിന്റെയോ കുടുംബ തര്‍ക്കത്തിന്റെയോ പേപ്പറുകള്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. പലപ്പോഴും ആളുകള്‍ അവരുടെ പണം സൂക്ഷിക്കുന്ന അലമാരയില്‍ മരുന്നുകളും മറ്റും സൂക്ഷിക്കുന്നു. എന്നാല്‍ വാസ്തുശാസ്ത്രത്തില്‍ ഇതും ഉചിതമല്ല. മരുന്ന് കഴിക്കുക എന്നതിന് അര്‍ത്ഥം രോഗത്തോട് പോരാടുക എന്നാണ്.

സാമ്പത്തിക സ്ഥിതി വേദനാജനകമാകാന്‍ ആരും ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാല്‍ നിങ്ങളുടെ പണം സൂക്ഷിക്കുന്ന അലമാരയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പണം സൂക്ഷിക്കാന്‍ ഒരു സേഫ് ഉണ്ടാക്കുമ്പോള്‍ അതിനെ കൂടുതല്‍ മനോഹരമാക്കാന്‍ മള്‍ട്ടികളര്‍ ഉപയോഗിക്കുന്നു. എന്നാല്‍ പണം സൂക്ഷിക്കാന്‍ അലമാരയില്‍ ലോഹ നിറങ്ങള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.

മെറ്റല്‍, ഗോള്‍ഡന്‍ അല്ലെങ്കില്‍ ഇളം ചാരനിറം പോലെയുള്ള അലമാരകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കറുപ്പ് അല്ലെങ്കില്‍ കടും ചുവപ്പ് നിറങ്ങളിലുള്ള അലമാരകള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. അലമാര ശരിയായി സൂക്ഷിക്കണം. നിങ്ങളുടെ അലമാരയുടെ വാതിലുകളും ഷെല്‍ഫുകളും കേടുപാടുകളില്ലാത്തതാണ് എന്ന് ഉറപ്പാക്കണം. അലമാരയുടെ വാതിലിനു മുന്നില്‍ ടോയ്‌ലറ്റ് പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+