Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലഹരണപ്പെട്ട സാധനങ്ങള്‍ അടുക്കളയിലുണ്ടോ? പണം പോകുന്ന വഴി കാണില്ല, വേഗം മാറ്റിക്കോ

വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ജീവിതത്തില്‍ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ വീട്ടിലെ ഓരോ കാര്യങ്ങളിലും വാസ്തു വൈകല്യം ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏതൊരാളുടേയും വീട്ടിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള.

അതിനാല്‍ തന്നെ അടുക്കളയ്ക്ക് വാസ്തു ശാസ്ത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. വിശ്വാസം അനുസരിച്ച് നിങ്ങളുടെ അടുക്കള നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് സമൃദ്ധമായ പണമൊഴുക്ക് ലഭ്യമാക്കണമെങ്കില്‍ അടുക്കളയില്‍ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ നമുക്ക് എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

VASTU TIPS

നിങ്ങളുടെ അടുക്കളയില്‍ കാലിയായ ഭക്ഷണപാത്രങ്ങളോ പാക്കറ്റുകളോ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് സാമ്പത്തിക കമ്മി ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. വാസ്തു പ്രകാരം ഇവ സമൃദ്ധിയുടെ അഭാവത്തെ പ്രതിനിധീകരിക്കുന്നു. ജീവിതത്തില്‍ സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതിനിധാനം എന്നോണം അടുക്കളയില്‍ ആവശ്യസാധനങ്ങള്‍ നന്നായി സൂക്ഷിക്കുക.

വാസ്തു തത്ത്വങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ അടുക്കള വിന്യസിക്കുന്നത് നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റിയുടെയും സമൃദ്ധിയുടെയും സമൃദ്ധമായ ഒഴുക്ക് ഉറപ്പാക്കും. നിങ്ങളുടെ അടുക്കളയിലെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കാലഹരണപ്പെടല്‍ തീയതികള്‍ കഴിഞ്ഞോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാനമാണ്. കാലഹരണ തീയതി കഴിഞ്ഞ ഭക്ഷണങ്ങള്‍ സാമ്പത്തിക സ്തംഭനത്തിന് കാരണമാകും.

പലരും ഓണ്‍ലൈനില്‍ കാണുന്ന അടുക്കള ഉപകരണങ്ങളും ഗാഡ്ജെറ്റുകളും വാങ്ങി കൂട്ടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇവ നിങ്ങള്‍ ഉപയോഗിക്കാതെ മാറ്റി വെക്കുകയും ചെയ്യു. ഇത്തരം വാങ്ങലുകളും ഇടയ്ക്കിടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കുന്നത് നിങ്ങളുടെ അടുക്കള ലളിതമാക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യും.

കത്തികള്‍, കത്രിക, മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ ശരിയായ സ്ഥലങ്ങളില്‍ സൂക്ഷിക്കണം. അവ ശരിയായ സ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കില്‍ സാമ്പത്തിക അസ്ഥിരതയുണ്ടാകുമെന്ന് പറയപ്പെടുന്നു. പഴകിയതും പൊട്ടിയതുമായ കത്തികള്‍ അടുക്കളയില്‍ സൂക്ഷിക്കാതിരിക്കുക. അലങ്കോലപ്പെട്ടതും വൃത്തിഹീനവുമായ അടുക്കളയില്‍ നെഗറ്റീവ് എനര്‍ജി തഴച്ചുവളരുന്നു. ഇത് സമൃദ്ധിക്കും സാമ്പത്തിക പുരോഗതിക്കും തടസമാകും.

വാസ്തുവിന്റെയും ജ്യോതിഷത്തിന്റെയും ഒരു പ്രധാന ഘടകം അലങ്കോലമില്ലാത്തതും ശുചിത്വമുള്ളതുമായ അടുക്കള പരിപാലിക്കുക എന്നതാണ്. പോസിറ്റീവ് എനര്‍ജിയുടെ അനിയന്ത്രിതമായ ഒഴുക്ക് അനുവദിച്ചുകൊണ്ട് അത് സാമ്പത്തിക ക്ഷേമത്തിലേക്കുള്ള വാതില്‍ തുറക്കുന്നു. വാസ്തു പ്രകാരം, പൊട്ടിയതോ കേടായതോ ആയ സാധനങ്ങള്‍ നിങ്ങളുടെ അടുക്കളയുടെ ഭംഗി കുറയ്ക്കുകയും സാമ്പത്തിക സ്ഥിതിയിലെ അസ്ഥിരതയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+