വീട്ടില്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹമുണ്ടോ..? ഇരിക്കുന്നതാണോ നില്‍ക്കുന്നതാണോ? ഇക്കാര്യം അറിഞ്ഞിരിക്കണം
ലക്ഷ്മി ദേവിയെ ഹിന്ദു മതത്തില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി ആരാധിക്കുന്നു. ലക്ഷ്മി ദേവിയുടെ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ഭക്തിയുടെ പ്രതിനിധാനമാണ്. ഇത് ഒരു ആത്മീയ ആചാരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ലക്ഷ്മി ദേവിയുടെ വിഗ്രഹത്തെ ആരാധിക്കുന്നത് വീട്ടിലെ എല്ലാ ദോഷങ്ങളും അകറ്റാന്‍ ഇടയാക്കുന്നു.
അതിനാല്‍ തന്നെ പലരും ലക്ഷ്മി ദേവിയുടെ വിഗ്രഹം വീട്ടില്‍ സ്ഥാപിച്ച് ആരാധിക്കുന്നു. എന്നാല്‍ വാസ്തുവില്‍ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ലക്ഷ്മീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കുന്നതിന് വാസ്തുവില്‍ ചില നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വാസ്തുവുമായി ബന്ധപ്പെട്ട ചില തെറ്റുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. എന്തൊക്കെയാണ് അവ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കരുത്. ലക്ഷ്മി ദേവിയെയും ഗണേശനെയും ഒരുമിച്ച് ആരാധിക്കണമെന്നത് പൊതുധാരണയാണെങ്കിലും വാസ്തു പ്രകാരം ഇത് നിഷിദ്ധമാണ്. ദീപാവലി ദിനത്തില്‍ മാത്രമാണ് ഇവരെ ഒരുമിച്ച് ആരാധിക്കുന്നത്. ദീപാവലി സമയത്തും ഗണപതിക്കൊപ്പം ലക്ഷ്മി ദേവിയെ പ്രതിഷ്ഠിച്ചാല്‍ ഗണപതിയുടെ വലതുഭാഗത്ത് മാത്രമേ പ്രതിഷ്ഠിക്കാവൂ.
അതുപോലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നില്‍ക്കുന്ന വിഗ്രഹം നിങ്ങള്‍ ഒരിക്കലും സ്ഥാപിക്കരുത്. ദേവി താമരയില്‍ ഇരിക്കുന്നതും സന്തോഷകരമായ ഭാവത്തില്‍ കാണപ്പെടുന്നതുമായ വിഗ്രഹം നിങ്ങള്‍ തിരഞ്ഞെടുക്കണം. ലക്ഷ്മി ദേവിയുടെ വിഗ്രഹം സ്ഥാപിക്കുന്നതിന് മുമ്പ് ഒരു പീഠം തിരഞ്ഞെടുക്കണം. വെറും നിലത്ത് വിഗ്രഹം വെച്ചാല്‍ ദേവിയെ പൂജിച്ചതിന്റെ ഫലം പൂര്‍ണമായി ലഭിക്കാതെ വരും.
മാത്രമല്ല അത് ദേവിയെ അപമാനിക്കുന്നതായും കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വാസ്തു നിയമങ്ങളാണിതെന്നും നിങ്ങളുടെ വീട്ടിലെ പൂജാമുറിയുടെ ഘടനയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങള്‍ക്ക് നിങ്ങളുടെ ജാതകത്തെ കൂടി അടിസ്ഥാനമാക്കിയുള്ള വാസ്തു നിയമങ്ങള്‍ക്കായി വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്.
ലക്ഷ്മി ദേവിയെ ആരാധിച്ചാല്‍ സമ്പത്തും ഐശ്വര്യവും വന്ന് ചേരും എന്നാണ് വിശ്വാസം. എന്നാല്‍ ലക്ഷ്മി ആരാധന ശരിയായ വിധത്തില്‍ അല്ലെങ്കില്‍ വലിയ ദോഷം നിങ്ങളെ തേടിയെത്തിയേക്കാം. അതിനാല്‍ തന്നെ മുകളില്‍ പറഞ്ഞിട്ടുള്ള വാസ്തു നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് നിങ്ങള് ഉറപ്പാക്കണം. അല്ലാത്തപക്ഷം ലക്ഷ്മി കോപത്തിന് ഇരയാകും എന്ന് പറയേണ്ടതില്ലല്ലോ.












Click it and Unblock the Notifications