സോപ്പ് അലിഞ്ഞ് തീര്‍ന്നാലും ബോക്‌സില്‍ നിന്ന് മാറ്റാറില്ലേ..!!? നിങ്ങള്‍ ചെയ്യുന്നത് ആനമണ്ടത്തരം
വീട് നിര്‍മാണത്തിനും മറ്റും വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും സാമ്പത്തികമായി ദോഷങ്ങള്‍ വരാതിരിക്കാനുമാണ് വാസ്തു വിധി പ്രകാരം നിര്‍മാണങ്ങള്‍ നടത്തുന്നത്. എന്നാല്‍ എത്രത്തോളം വാസ്തു അനുസരിച്ച് വീട് നിര്‍മിച്ചാലും ചിലര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ വിട്ട് മാറില്ല. വാസ്തു ദോഷമുണ്ടാക്കുന്ന പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുന്നതിനാലായിരിക്കാം അത്.
വാസ്തുദോഷങ്ങള്‍ നീങ്ങിയാല്‍ വീടിന്റെ മോശം സാമ്പത്തിക സ്ഥിതിക്ക് ശമനം ലഭിക്കുമെന്ന് വാസ്തു ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് കടത്തിവിടുന്നു. നെഗറ്റീവ് എനര്‍ജി വീട്ടില്‍ അവസാനിക്കുന്നതോടെ കുടുംബത്തില്‍ സമാധാനം വരുന്നു. ഇത്തരത്തില്‍ വീട്ടില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

വാസ്തു ശാസ്ത്ര പ്രകാരം തകര്‍ന്ന വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ദോഷം ചെയ്യും എന്നാണ് പറയുന്നത്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി വളര്‍ത്തും. തകര്‍ന്ന വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ നിര്‍ഭാഗ്യങ്ങളും കുഴപ്പങ്ങളും കൊണ്ടുവരുന്നു. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത വീട്ടില്‍ ലക്ഷ്മി ദേവിയുടെ കടാക്ഷം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുക്കും.
മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നത് രോഗങ്ങള്‍ വര്‍ധിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ചികിത്സയ്ക്കായി തുടര്‍ച്ചയായ ചിലവുകള്‍ ഉണ്ടാകുകയും ഒരാളോ മറ്റേതെങ്കിലും അംഗമോ എപ്പോഴും രോഗിയായി തുടരുകയും ചെയ്യുന്നു. ഇതും നിങ്ങളുടെ സാമ്പത്തികാവസ്ഥയെ ദോഷകരകമായി ബാധിക്കും. പലപ്പോഴും പലരും അടുക്കളയോട് ചേര്‍ന്ന് പൂജാമുറി നിര്‍മ്മിക്കാറുണ്ട്. ഇങ്ങനെ ചെയ്യാന്‍ പാടില്ല.
ആരാധനയില്‍ സാത്വിക ഭോഗം മാത്രമാണ് ദൈവത്തിന് സമര്‍പ്പിക്കുന്നത്. വെളുത്തുള്ളി, ഉള്ളി, നോണ്‍-വെജ് മുതലായവ അടുക്കളയില്‍ ഉണ്ടാക്കുന്നിടത്ത് ദൈവത്തിന്റെ വിഗ്രഹമോ ഫോട്ടോയോ സൂക്ഷിക്കുന്നത് വീടിനെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. കേടായ ചെരിപ്പുകളോ ഷൂകളോ ഒരിക്കലും ഉപയോഗിക്കരുത്. ഇത്തരം ചെരിപ്പുകള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും.
പാദരക്ഷകള്‍ ക്രമരഹിതമായി സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും. കീറിയ ഡോര്‍മാറ്റ് ഒരിക്കലും പ്രവേശന കവാടത്തില്‍ വെക്കരുത്. ഇങ്ങനെ ചെയ്താല്‍ ദാരിദ്ര്യവും വീട്ടിലേക്ക് വരും. കുളിക്കാനുപയോഗിക്കുന്ന സോപ്പ് പലപ്പോഴും തീരാറായാലും ചെറിയ പൊട്ട് നമ്മള്‍ സോപ്പ് പെട്ടിയില്‍ സൂക്ഷിക്കാറുണ്ട്. ഇത് കടുത്ത ദാരിദ്ര്യത്തിലേക്ക് നയിക്കും. സോപ്പ് കഴിഞ്ഞാല്‍ ഉടന്‍ മറ്റൊന്ന് വാങ്ങിച്ച് വെക്കണം.












Click it and Unblock the Notifications