Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ വീടിനും വാതിലിനും ഈ നിറമാണോ? എന്നാല്‍ എന്നും കലഹമുറപ്പ്, ഒരു സമാധാനവുമുണ്ടാകില്ല

വീട് നിര്‍മാണത്തില്‍ വാസ്തു നോക്കേണ്ടത് അനിവാര്യതയാണ് എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. ഹൈന്ദവ മതത്തില്‍ ജ്യോതിഷം പോലെ തന്നെ പ്രധാനമാണ് വാസ്തുവും. പുരാതനകാലം മുതല്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രചാരമാണ് ഉള്ളത്. ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതില്‍ താമസിക്കുന്നവരുടെ ആരോഗ്യം, സമ്പത്ത്, സമാധാനം എന്നിവ നിര്‍ണയിക്കുന്നതില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പങ്കുണ്ട് എന്നാണ് പറയപ്പെടുന്നത്.

വീടിന്റെ വാതിലുകള്‍, കിടപ്പുമുറികള്‍ മുതലായവ എവിടെ നിര്‍മ്മിക്കണം, എന്ത് നിറം നല്‍കണം തുടങ്ങി നിരവധി കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടില്‍ എന്നും കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കും കലഹവുമുണ്ടാകാറുണ്ടോ. അതിന് പ്രധാന കാരണം വാസ്തു ദോഷമായിരിക്കാം. വീട്ടിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

VASTU TIPS

വീടിന്റെ പ്രധാന വാതില്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശകളിലേക്കാണ് അഭിമുഖീകരിക്കേണ്ടത്. പോസിറ്റീവ് എനര്‍ജി നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഉറപ്പാക്കാനാണിത്. വീട്ടിലെ അംഗം പുറത്തേക്ക് പോകുമ്പോള്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്കുകിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്നത് ഇതുവഴി ഉറപ്പാക്കാം. ഇത്തരത്തിലുള്ള നിങ്ങളുടെ സഞ്ചാരം ജീവിതത്തില്‍ വിജയത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴി തുറക്കും.

ഉയര്‍ന്ന നിലവാരമുള്ള മരം കൊണ്ടായിരിക്കണം പ്രധാനവാതില്‍ നിര്‍മിക്കേണ്ടത്. വാതില്‍പ്പടി പ്രധാന കവാടത്തിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മുന്‍വാതിലിനു പുറത്ത് പൈപ്പോ ഷൂ റാക്കുകളോ മൃഗങ്ങളുടെ പ്രതിമകളോ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ഇതോടൊപ്പം പ്രധാന വാതിലിന് കറുപ്പ് നിറം കൊടുക്കുന്നത് ഒഴിവാക്കണം. വെളിച്ചമുള്ള നിറമായിരിക്കണം വാതിലവിന് നല്‍കേണ്ടത്.

വീടിനകത്ത് കൊടുക്കുന്ന നിറവും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.ചില നിറങ്ങള്‍ക്ക് ഈ നെഗറ്റീവ് വൈബുകളോ ഊര്‍ജ്ജങ്ങളോ ആഗിരണം ചെയ്യുന്നതിലൂടെ നിഷേധാത്മകത കുറയ്ക്കാനുള്ള കഴിവുണ്ട്. ക്രോം യെല്ലോ ഷേഡും ബ്രൈറ്റ് ഓറഞ്ചും പോലുള്ള നിറങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തലയിണ കവറും ബെഡ്ഷീറ്റും ക്രോം യെല്ലോയും ബ്രൈറ്റ് ഓറഞ്ചും ചേര്‍ന്ന നിറങ്ങള്‍ ആകുന്നത് കുടുംബാംഗങ്ങളില്‍ പോസിറ്റിവിറ്റി നിറക്കാന്‍ സഹായിക്കും.

ഇന്‍ഡോര്‍ ചെടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ വീടിന് മനോഹാരിത നല്‍കുന്നതിനൊപ്പം കുടുംബാംഗങ്ങളില്‍ പരസ്പര സഹകരണം നിറക്കാനും സഹായിക്കും. വീട് നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക. ധാരാളം സൂര്യപ്രകാശം ലഭിക്കണം. ദിവസവും കുറഞ്ഞത് 2-3 മണിക്കൂറെങ്കിലും നിങ്ങള്‍ വീടിന്റെ എല്ലാ ജനാലകളും തുറന്നിടണം.

വൈകുന്നേരങ്ങളില്‍ വീട്ടിലെ കിണറിന് സമീപം ഒരു ചന്ദനത്തിരി കത്തിക്കുക. ഇത് വീട്ടിലെ എല്ലാവരുടെയും പൊതുവായ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. അടുക്കള തെക്ക്-കിഴക്ക് ദിശയിലായിരിക്കണം നിര്‍മിക്കേണ്ടത്. അടുക്കളക്ക് നല്‍കാന്‍ മഞ്ഞ, പിങ്ക്, പീച്ച്, തവിട്ട് നിറങ്ങള്‍ തിരഞ്ഞെടുക്കുക, ചുവപ്പ്, കറുപ്പ് എന്നിവയുടെ ഷേഡുകള്‍ ഒഴിവാക്കുക.

ഗ്യാസ് ബര്‍ണര്‍, സ്റ്റൗവ് എന്നിവ തെക്ക് കിഴക്ക് ദിശയില്‍ സൂക്ഷിക്കുക. സിങ്ക് അല്ലെങ്കില്‍ വാഷ് ബേസിന്‍ വടക്ക്-കിഴക്ക് അഭിമുഖമായി വേണം സ്ഥാപിക്കാന്‍. തെക്ക്, പടിഞ്ഞാറ് ദിശയില്‍ സുഗന്ധവ്യഞ്ജനത്തിന്റേയും ധാന്യങ്ങളുടേയും ജാറുകള്‍ സൂക്ഷിക്കാം. കിടപ്പുമുറിയില്‍ തെക്ക്, പടിഞ്ഞാറ് ദിശയില്‍ വേണം കട്ടില്‍ സ്ഥാപിക്കാന്‍. ഈ രീതിയില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ കാലുകള്‍ വടക്ക്, കിഴക്ക് ദിശയില്‍ അഭിമുഖീകരിക്കും.

ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കും. ഇത് കൂടുതല്‍ മാനസികാരോഗ്യവും ഉറപ്പാക്കുന്നു. കിടപ്പുമുറിയുടെ ചുവരുകള്‍ക്ക്, ചുവപ്പ്, പിങ്ക്, ഓറഞ്ച്, വെള്ള, തവിട്ട് തുടങ്ങിയ നിറങ്ങള്‍ ആണ് ഉചിതം. കിടപ്പുമുറിയുടെ ജനാലകള്‍ വടക്ക്, കിഴക്ക് ദിശകളിലെ ഭിത്തികളില്‍ ആയിരിക്കണം. കിടപ്പുമുറി എപ്പോഴും അലങ്കോലമില്ലാതെ സൂക്ഷിക്കുന്നത് വീട്ടിലെ കലഹം ഒഴിവാക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+