Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതിലിന് മുന്നില്‍ കിടക്കാറുണ്ടോ..? ഉടന്‍ മാറ്റണം, അല്ലെങ്കില്‍ ജീവന് തന്നെ ആപത്ത്

ജീവിതത്തില്‍ എന്നും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ പലപ്പോഴും നമ്മുടെ അശ്രദ്ധ മൂലം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നിരുന്നാലും നിങ്ങള്‍ അവഗണിക്കുന്ന ചെറിയ കാര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ സന്തോഷവും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തില്‍ എക്കാലവും നിലനില്‍ക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?

അമ്പരക്കേണ്ട.. വാസ്തു ശാസ്ത്രം അനുസരിച്ച് ചില ശീലങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ജീവിതത്തിലെ പല പ്രയാസങ്ങളും അതിജീവിക്കാം എന്നാണ് പറയുന്നത്. നമ്മള്‍ ദൈനംദിനം ചെയ്യുന്ന പ്രവൃത്തികളിലെ ചില തെറ്റുകള്‍ വാസ്തു ദോഷത്തിന് ഇടയാക്കും. അതാണ് പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. അത് മനസിലാക്കി തിരുത്തിയാല്‍ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാം എന്നാണ് പറയുന്നത്.

VASTU TIPS

ജനലിന് പുറം തിരിഞ്ഞിരിക്കുകയോ കിടക്കുകയോ ചെയ്താല്‍ നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും ജനാലയിലൂടെ പുറത്തേക്ക് പോകുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇക്കാരണത്താല്‍, നിങ്ങളുടെ ആത്മവിശ്വാസം കുറയുകയും പിരിമുറുക്കത്തില്‍ തുടരുകയും ചെയ്യും. വീടിന്റെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ വെക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. അത് പലപ്പോഴും അലങ്കാരത്തിനാണ് എന്ന് മാത്രം.

എന്നാല്‍ ചുവരില്‍ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോയോ പെയിന്റിംഗോ വെക്കുന്നത് വാസ്തു ശാസ്ത്രപരമായ ശുഭകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് പറയുന്നത്. അഥവാ ഒരു ഭിത്തിയില്‍ ഫാട്ടോയോ പെയിന്റിംഗോ ഇല്ലെങ്കില്‍ അതിന് അഭിമുഖമായി ഇരിക്കരുത്. ഇത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. വാസ്തു ശാസ്ത്രം അനുസരിച്ച് വാതിലിന് അഭിമുഖമായി ഉറങ്ങുന്നതും ദോഷകരമായി കണക്കാക്കുന്നു.

വ്യക്തിയുടെ ജീവന്‍ അപകടത്തിലാണെന്നാണ് ഇതിനര്‍ത്ഥം. പൊതുവെ മൃതശരീരമാണ് ഈ രീതിയില്‍ വെക്കാറുള്ളത്. അതിനാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ ഈ ദിശയില്‍ കിടക്കുന്നത് ഒഴിവാക്കണം. കിടപ്പുമുറിയില്‍ കണ്ണാടി വെക്കുന്നതിനേയും വാസ്തു ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, കണ്ണാടിയില്‍ നിന്ന് പല തരത്തിലുള്ള ഊര്‍ജ്ജം പുറത്തുവരുന്നു. അത് വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും.

വീട്ടിലെ നിലം തുടയ്ക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടി കൂട്ടി തുടക്കുന്നത് നല്ലതാണ്. ഇത് വീട്ടില്‍ പരക്കുന്ന എല്ലാ നിഷേധാത്മകതയെയും നശിപ്പിക്കുന്നു എന്നാണ് വിശ്വാസം. വീടിലെ ഗസ്റ്റ് റൂം എപ്പോഴും വടക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായിരിക്കണം. മരുന്നുകളും അത് സംബന്ധിച്ച ചീട്ടുകളും വടക്ക്, വടക്ക്-കിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. വീടിന്റെ തെക്ക് കിഴക്ക് ദിശയിലെ ഭിത്തിക്ക് നീല നിറം നല്‍കരുത്.

വീടിനുള്ളിലെ ചിലന്തിവല, പൊടി, അഴുക്ക് എന്നിവ ഇടയ്ക്കിടെ നീക്കം ചെയ്യണം. ഇതുവഴി നെഗറ്റീവ് എനര്‍ജിയെ തള്ളിക്കളയാന്‍ സാധിക്കും. വീട്ടിലെ ചെടികള്‍ പതിവായി നനയ്ക്കണം. ഉണങ്ങിപ്പോകുന്ന ചെടികള്‍ ഉടനടി നീക്കം ചെയ്യുക. വീട്ടിലെ പൂജാമുറി എന്നും ഉപയോഗിക്കണം. അല്ലാത്തപക്ഷം വലിയ ദോഷമായിരിക്കും നിങ്ങള്‍ നേരിടേണ്ടി വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+