മത്സ്യം കഴിക്കുന്നവര്‍ അക്വേറിയം വെക്കാന്‍ പാടില്ലേ..? കറുത്ത മീനിനെ വളര്‍ത്തിയാല്‍ ഗുണമോ ദോഷമോ?
നമ്മളില്‍ പലരുടേയും വീട്ടില്‍ അക്വേറിയം ഉണ്ടായിരിക്കും. വാസ്തു ശാസ്ത്രത്തില്‍ ഫിഷ് അക്വേറിയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വസ്തുക്കള്‍ക്കും വാസ്തു ശാസ്ത്രത്തില്‍ വലിയ സ്ഥാനമുണ്ട് എന്ന് അറിയാമല്ലോ. അതുപോലെ അക്വേറിയത്തിന് വാസ്തു സംബന്ധിയായ ചില നിര്‍ദേശങ്ങളുണ്ട്. ഇത് ശരിയായ രീതിയില്‍ പിന്തുടര്‍ന്നില്ലെങ്കില്‍ വലിയ ദോഷമായിരിക്കും വരിക.
വീടിനുള്ളിലെ ഐശ്വര്യത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടെയും ഉറവിടമായാണ് അക്വേറിയങ്ങള്‍ കണക്കാക്കപ്പെടുന്നത്. ജലത്തിന്റെ ഘടകമായാണ് അക്വേറിയത്തെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. കാരണം അവ എപ്പോഴും സജീവമാണ് എന്നത് തന്നെ. അതിനാലാണ് അവ വീടിന് ഊര്‍ജ്ജം നല്‍കുകയും ചുറ്റുമുള്ള അന്തരീക്ഷത്തില്‍ നിന്ന് അലസതയും പ്രതികൂല ഊര്‍ജ്ജവും നീക്കം ചെയ്യുകയും ചെയ്യുന്നത്.

ജ്യോതിഷത്തിലും മത്സ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവ കേതുവിന്റെ കാരണ ജീവികളായി കണക്കാക്കപ്പെടുന്നുല വാസ്തുവില്‍ അക്വേറിയം സൂക്ഷിക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത് എന്ന് നോക്കാം. വീട്ടിലെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞത് ഒമ്പത് ആയിരിക്കണം എന്നാണ് പറയുന്നത്.
അതില്‍ എട്ട് മത്സ്യങ്ങള്‍ക്ക് ചുവപ്പും സ്വര്‍ണ്ണവും നിറവും ഒരു മത്സ്യം കറുപ്പും ആയിരിക്കണം. അക്വേറിയം കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശയില്‍ സൂക്ഷിക്കണം. എന്നാല്‍ ഒരിക്കലും അക്വേറിയം കിടപ്പുമുറിയിലോ അടുക്കളയിലോ സ്ഥാപിക്കാന്‍ പാടില്ല. ഇത് സമ്പത്ത് നഷ്ടപ്പെടാന്‍ കാരണമാകുന്നു. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹം നിലനിര്‍ത്താന്‍ പ്രധാന വാതിലിന്റെ ഇടതുവശത്ത് അക്വേറിയം വെക്കുക.
കറുത്ത നിറമുള്ള മത്സ്യത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഇവ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുന്നു. എന്നാല്‍ ഏതെങ്കിലും മത്സ്യം ചത്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുതിയ മത്സ്യത്തെ അതിന്റെ സ്ഥാനത്ത് സൂക്ഷിക്കണം. അക്വേറിയം വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ശരിയായ പരിചരണം നല്‍കുകയും ചെയ്താല്‍ വീട്ടില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാം.
അക്വേറിയം സൂക്ഷിക്കുന്നത് വീട്ടില്‍ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കുന്നു. ഫെങ് ഷൂയി ശാസ്ത്രം അനുസരിച്ച് മത്സ്യം പണം ആകര്‍ഷിക്കുന്നു എന്നാണ് വിശ്വാസം. മത്സ്യത്തിന് ഭക്ഷണം നല്‍കുന്നതിലൂടെ ശനിയുടെ ദോഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും മാറുന്നു. നിങ്ങള്‍ നോണ്‍ വെജ്, പ്രത്യേകിച്ച് മത്സ്യം കഴിക്കുന്നവരാണെങ്കില്‍ വീട്ടില്‍ അക്വേറിയം വെക്കുന്നത് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കും.












Click it and Unblock the Notifications