വാതിലില്‍ ഒരു കെട്ട് ഉപ്പ് തൂക്കിയിട്ട് നോക്കൂ; ദോഷങ്ങളെല്ലാം മാറും, സമ്പത്തും ഐശ്വര്യവും നിറയും
വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. വാസ്തു ശാസ്ത്രം ജ്യോതിഷവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും വാസ്തുവിന്റെ സ്വാധീനം മൂലമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാലാണ് വീട് നിര്‍മിക്കുമ്പോള്‍ വാസ്തു പരിഗണിക്കണം എന്ന് പറയുന്നത്.
എന്നാല്‍ വീട് നിര്‍മാണത്തോട് കൂടി വാസ്തുവിന്റെ പ്രാധാന്യം അവസാനിക്കുന്നില്ല. വീടിനുള്ളില്‍ നമ്മള്‍ വെക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥ സ്ഥാനത്തല്ലെങ്കില്‍ വാസ്തു വൈകല്യം ഉണ്ടാകാനിടയാകും. ഇത്തരം വാസ്തു വൈകല്യങ്ങളുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ദോഷകരമായ പല ഫലങ്ങളും നേരിടേണ്ടി വരും. എന്നാല്‍ ഇത്തരം വെകല്യങ്ങള്‍ ഒഴിവാക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

വാസ്തു ദോഷത്തിന് ഏറ്റവും വലിയ പ്രതിവിധിയാണ് ഉപ്പ്. പലതരത്തിലുള്ള വാസ്തു ദോഷത്തിനും ഉത്തമ പരിഹാരമാണ് ഉപ്പ്. ഏതെങ്കിലും തരത്തിലുള്ള വാസ്തു ദോഷങ്ങള്‍ കാരണം വീട്ടില്‍ നെഗറ്റീവ് എനര്‍ജി വന്ന് നിറയും. അതിനാല്‍, നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ ഒരു കെട്ട് ഉപ്പ് തൂക്കിയിടുന്നത് നെഗറ്റീവ് എനര്‍ജി നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സഹായിക്കും.
മാത്രമല്ല ഇത് നിങ്ങളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും പോസിറ്റിവിറ്റിയെ സ്വാഗതം ചെയ്യാനും സഹായിക്കുന്നു. ജ്യോതിഷത്തില്‍ ഉപ്പ് ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ തൂക്കിയിടുന്നത് ദാമ്പത്യ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു എന്നും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നു. വിവാഹം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമാണ് ശുക്രന്‍.
തല്‍ഫലമായി, പ്രധാന വാതിലില്‍ ഉപ്പ് തൂക്കിയിടുന്നത് വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും സമ്പത്തിന്റെ പുതിയ വഴികള്‍ തുറക്കുകയും ദാരിദ്ര്യത്തെ തുരത്തുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇതുകൂടാതെ, നിങ്ങളുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനവും ബലപ്പെടുന്നു. ഇത് ജാതകത്തിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു.
ഇത് കൂടാതെ വീടിന്റെ നിലം തുടയ്ക്കുമ്പോള്‍ അല്‍പം കല്ലുപ്പ് വെള്ളത്തില്‍ കലര്‍ത്തണം. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് വിശ്വാസം. എന്നാല്‍ വ്യാഴാഴ്ച ഇത് ചെയ്യുന്നത് ഫലപ്രദമാകില്ല. വീട്ടില്‍ കല്ലുപ്പ് സൂക്ഷിക്കുന്നത് നല്ലതാണ്. മാത്രമല്ല വീട്ടിലെ നിലവിളക്ക് ഉപ്പ് വെള്ളത്തില്‍ തുടയ്ക്കുന്നത് വഴി നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ചെയ്യും.












Click it and Unblock the Notifications