Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടും, കരിയറില്‍ വന്‍ കുതിച്ചുചാട്ടമുറപ്പ്; ഓഫീസ് ഡെസ്‌കില്‍ ഒരു കണ്ണാടി വെക്കൂ..!

വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വാസ്തു ശാസ്ത്രം പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് ശേഷം പലരും വാസ്തുവിനെ പരിഗണിക്കാറില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം വാസ്തു ശാസ്ത്രത്തിന് സ്വാധീനം ചെലുത്താന്‍ സാധിക്കും. വാസ്തു അനുസരിച്ച് ജീവിച്ചാല്‍ ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും കൈവരിക്കാനാകും എന്നാണ് വിശ്വാസം.

എന്നാല്‍ വാസ്തു നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് വാസ്തു ദോഷത്തിന് കാരണമാകും. വീട്ടില്‍ എന്ന പോലെ ജോലി സ്ഥലത്തും പാലിക്കേണ്ട ചില വാസ്തു തത്വങ്ങള്‍ ഉണ്ട്. ഇത് കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കാനും ജോലിയില്‍ തിളങ്ങാനും സഹായിക്കുന്നത്. വാസ്തു ശാസ്ത്ര പ്രകാരം ഓഫീസില്‍ പാലിക്കേണ്ട വാസ്തു നിയമങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. വാസ്തു ശാസ്ത്ര പ്രകാരം ഓഫീസ് ഡെസ്‌കില്‍ ഒരു കണ്ണാടി വെക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Vastu Tips

എന്നിരുന്നാലും, ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ് ഇടത്തരം വലിപ്പമുള്ള കണ്ണാടിയായിരിക്കണം എപ്പോഴും ഓഫീസ് മേശപ്പുറത്ത് വെക്കേണ്ടത് കണ്ണാടി തീരെ ചെറുതും വളരെ വലുതുമായിരിക്കരുത്. പിന്‍ഭാഗം നീലനിറമുള്ള ഒരു കണ്ണാടി എപ്പോഴും സൂക്ഷിക്കുക. ഒരു കാരണവശാലും കറുപ്പ് നിറത്തിലുള്ള കണ്ണാടി ഉപയോഗിക്കാന്‍ പാടില്ല. കറുപ്പ് നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കും എന്നാണ് പറയപ്പെടുന്നത്.

ഇത് പുരോഗതിയിലേക്കുള്ള പാതയെ തടസപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ചിത്രം കണ്ണാടിയില്‍ കാണാത്ത വിധത്തില്‍ ഡെസ്‌കില്‍ ഇരിക്കണമെന്ന് ഓര്‍മ്മിക്കുക. കാരണം, നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കണ്ണാടി പ്രവര്‍ത്തിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ കണ്ണാടിയില്‍ നിങ്ങളുടെ ചിത്രം ദൃശ്യമായാല്‍ ഈ നെഗറ്റീവ് എനര്‍ജി നിങ്ങളെ ബാധിക്കും.

അതേസമയം നിങ്ങളുടെ ജോലിയും തടസപ്പെടും. മാത്രമല്ല നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കില്ല. നിങ്ങളുടെ ജോലിയില്‍ പല തരത്തിലുള്ള തടസങ്ങള്‍ വരാന്‍ തുടങ്ങുകയും ചെയ്യും. ഓഫീസ് ഡെസ്‌കില്‍ കണ്ണാടി വെക്കുമ്പോള്‍ കണ്ണാടിക്ക് സമീപം ഒരുപാട് സാധനങ്ങള്‍ ഉണ്ടാകരുതെന്ന് ഓര്‍മ്മിക്കുക. കണ്ണാടിക്ക് ചുറ്റുമുള്ള ഭാഗം വൃത്തിയായി സൂക്ഷിക്കുക.

ഒരു വൃത്താകൃതിയിലുള്ള കണ്ണാടി എപ്പോഴും ഓഫീസ് ഡെസ്‌കില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ചതുരം, ദീര്‍ഘചതുരം, റോംബസ് മുതലായ ആകൃതിയിലുള്ള കണ്ണാടികള്‍ സൂക്ഷിക്കാതിരിക്കുക. ഓഫീസ് ടേബിളിന്റെ ഇടത് വശത്ത് വേണം കണ്ണാടി സൂക്ഷിക്കാന്‍. എല്ലാ ദിവസും ഈ കണ്ണാടി വൃത്തിയാക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+